സ്ഥിരമായി ലോട്ടറി എടുക്കുന്നവരാണോ? ചെറിയൊരു തുക സമ്മാനം അടിച്ചിട്ടുണ്ടോ? ഈ കാര്യങ്ങൾ അറിയണം

പ്രായമോ ജീവത സാഹചര്യങ്ങളോ മാത്രമല്ല ലോട്ടറിയെടുക്കുന്നതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ അമേരിക്കയിലുള്ളൊരു പഠനം കാണിക്കുന്നത് സാമ്പത്തികമായി താഴ്ന്ന അവസ്ഥയിലുള്ളവരാണ് ലോട്ടറിക്കായി കൂടുതൽ പണം ചെലവഴിക്കുന്നത് എന്നാണ്. പലരും ഇഷ്ട നമ്പറുകൾ അനുസരിച്ച് ഒരേ നമ്പറിലുള്ള വ്യത്യസ്ത സീരിസിലുള്ള ഒന്നിലധികം ടിക്കറ്റുകൾ വഴിയും ഭാ​ഗ്യ പരീക്ഷണം നടത്താറുണ്ട്. ലോട്ടറി എടുക്കുന്നതിന് മുൻപ് 2 കാര്യങ്ങൾ ആദ്യം മനസിലാക്കണം.

എന്തുകൊണ്ടെന്ന് ലോട്ടറിയെടുക്കുന്നത് എന്നാണ് ആദ്യത്തേത്. കടം വീട്ടാനോ ഗാഡ്‌ജെറ്റുകൾ വാങ്ങാനോ തുടങ്ങിയ ഏത് സാമ്പത്തിക ആവശ്യങ്ങൾക്ക് പണം ഉപയോ​ഗിക്കണം എന്നറിയാൻ ഇത് സാഹിയിക്കും. രണ്ടാം ഘട്ടം ബജറ്റ് ആണ്. നിങ്ങളുടെ വരുമാന നിലവാരം പരിഗണിക്കാതെ ലോട്ടറിക്കായി ചെലവാക്കരുത്. വരുമാനത്തിന്റെ വലിയൊരു പങ്കും ലോട്ടറി വാങ്ങാൻ ചെലവാക്കുന്നവർക്ക് സമ്മാനമായി ലഭിക്കുന്ന ചെറിയ തുക പോലും നേട്ടമായി മാറില്ലെന്നതാണ് സത്യം.

സ്ഥിരമായി ലോട്ടറി എടുക്കുന്നവരാണോ? ചെറിയൊരു തുക സമ്മാനം അടിച്ചിട്ടുണ്ടോ?  ഈ കാര്യങ്ങൾ അറിയണം

ഇക്കാര്യങ്ങൾ പരി​ഗണിച്ച് ലോട്ടറി എടുക്കുന്നവർ എടുത്ത ലോട്ടറി അടിച്ചാൽ എന്ത് ചെയ്യണമെന്നും അറിയണം. വലിയൊരു തുക കൈകാര്യം ചെയ്യുമ്പോൾ വരുന്ന പിഴവുകളില്ലാത കൈകാര്യം ചെയ്യണം. ഇതിന് സഹായിക്കുന്ന കാര്യങ്ങളാണ് ചുവടെ.

എല്ലാവരോടും പറയരുത്

ലോട്ടറി അടിച്ചെന്ന വിവരം മറച്ചു വെയ്ക്കാനുള്ള സൗകര്യമുണ്ട്. ലോട്ടറിയടിച്ചയാളുടെ പേര് വിവരങ്ങൾ‌ പുറത്ത് വിടാതെ സമ്മാനം കൈപ്പറ്റാൻ സാധിക്കും. ലോട്ടറിയടിച്ചതിന് പിന്നാല സാമ്പത്തിക സഹായം തേടി പലരും എത്തുന്നത് തിരിച്ചടിയായേക്കാം. ഇത് പിന്നീടുള്ള ജീവിതത്തിന്റെ സമാധാനം തകർക്കും. 

പണമിടപാട് ചുരുക്കുക

ലോട്ടറിയടിച്ച് കഴിഞ്ഞതിന് ശേഷം ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും പണമിടപാടുകൾ നടത്തരുത്. ലോട്ടറിയടിച്ചയുടനെ സാധനങ്ങൾ വാങ്ങുന്നതിനോ പണം നിക്ഷേപങ്ങൾ നടത്താനും പ്രലോഭിപ്പിച്ചേക്കാം. വലിയ തുക ചെലവാക്കുന്നതിനാൽ സമയമെടുക്കുകയും ഒരു നിശ്ചിത കാലയളവിലേക്ക് സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുകയും ചെയ്യുന്നതാണ് ഇതിന് വല്ലത്. കാരണം തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം.

വലിയ തുക കൈകാര്യം ചെയ്യാൻ സാധിക്കുമോ

സമ്മാനമായി ലഭിച്ച വലിയ തുക കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സ്വയം പര്യാപ്തനാണോ എന്ന് തീരുമാനിക്കുക. ആവശ്യമുള്ളപ്പോൾ സഹായം തേടുന്നതിൽ കുഴപ്പമില്ല. നിങ്ങളുടെ പണം സ്വയം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രൊഫഷണലിനെ സമീപിക്കുന്നത് ആലോചിക്കാം. 

ജോലി ഉപേക്ഷിക്കാതിരിക്കുക

മറ്റൊരു പ്രധാന പ്രശ്നം ജോലി ഉപേക്ഷിക്കുന്നതാണ്. ലോട്ടറി നേടിയതിന് ശേഷം ജോലി ഉപേക്ഷിക്കുക എന്നത് ഏറ്റവും മോശമായ കാര്യങ്ങളിൽ ഒന്നാണ്. അത്തരം വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ജോലിയിൽ തുടരുന്നതും കാര്യങ്ങൾ എങ്ങനെ നീങ്ങുന്നുവെന്ന് കാണുന്നതും നല്ലതാണ്.

നികുതി പ്രത്യാഘാതങ്ങൾ

ഇന്ത്യയിൽ ലോട്ടറി സമ്മാനങ്ങൾക്ക് നികുതി നൽകേണ്ടതുണ്ട്. ലോട്ടറികളിൽ നിന്നുള്ള വിജയങ്ങളും 10,000 രൂപയ്ക്ക് മുകളിലുള്ള ഭാഗ്യ നറുക്കെടുപ്പുകളും സെക്ഷൻ 194ബി പ്രകാരം 30 സ്രോതസിൽ നിന്നുള്ള നികുതിക്ക് വിധേയമാണ്. നികുതി കുറച്ചാണ് പണം അനുവദിക്കുക. ഇതോടൊപ്പം മൊത്തത്തിലുള്ള നികുതി നിരക്ക് 31.2 ശതമാനം ആക്കി കൊണ്ട് സെസും ബാധകമാക്കിയിട്ടുണ്ട്. ഈ നിരക്ക് വ്യക്തിയുടെ നികുതി സ്ലാബ് നിരക്കിനെ ആശ്രയിക്കില്ല. നിങ്ങളുടെ വരുമാനം താഴ്ന്ന നികുതി ബ്രാക്കറ്റിന് കീഴിലാണെങ്കിലും അവാർഡുകളിൽ നിന്നും സമ്മാനങ്ങളിൽ നിന്നുമുള്ള വരുമാനം 31.2 ശതമാനം എന്ന നികുതി നിരക്കിന് വിധേയമായിരിക്കും.

നിക്ഷേപിക്കുക അല്ലെങ്കിൽ ബാങ്കിൽ സൂക്ഷിക്കുക

പണം എന്തുചെയ്യുമെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ശരിയായ പ്ലാൻ തയ്യാറാക്കുന്നത് വരെ ബാങ്ക് അക്കൗണ്ടിൽ പണം പാർക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കാം. ഓരോ മാസവും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഫണ്ടിൽ നിക്ഷേപിക്കാൻ കഴിയുന്നതിനാൽ വ്യക്തിഗത നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകൾ നല്ലൊരു നിക്ഷേപ ഓപ്ഷനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X