പണ സമാഹരണത്തിനുള്ളൊരു മാർഗമായതിനാൽ തന്നെ ഒരു വായ്പയുടെ സ്വഭാവമാണ് ചിട്ടി കാണിക്കുന്നത്. എപ്പോൾ ചിട്ടി വിളിച്ചാലും കാലാവധി വരെ കൃത്യമായ തുക അടയ്ക്കേണ്ടതുണ്ട്. ഇതിനാൽ തന്നെ മാസ അടവിലും ചിട്ടി പണം ഉപയോഗിക്കുന്നതിലും ചിട്ടി ചേർന്നവർ വളരെ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ചിട്ടി പണം ആവശ്യത്തിലും നേരത്തെ വിളിച്ചെടുത്താൽ ഇത് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലും ചിട്ടിയുടെ മാസ അടവിലും ലേല കിഴിവുകളും അടക്കം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ചിട്ടി ചേരുമ്പോഴാണ് നഷ്ട കണക്കുകളുണ്ടാകുന്നത്. ചിട്ടി ലാഭകരമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
നേരത്തെ ചിട്ടി ലഭിച്ചാൽ
കെഎസ്എഫ്ഇ ചിട്ടികളിൽ മൾട്ടി ഡിവിഷൻ ചിട്ടിയാണെങ്കിൽ നറുക്കിലൂടെ വേഗത്തിൽ ചിട്ടി ലഭിക്കാനുള്ള സാധ്യതയുണ്ട്. സാധാരണ ചിട്ടിയാണെങ്കിൽ ലേല കിഴിവ് കുറയുന്ന സമയം നോക്കിയും വിളിച്ചെടുക്കാൻ സാധിക്കും. എന്നാൽ ആവശ്യ സമയത്തിന് മുൻപ് ചിട്ടി വിളിച്ചെടുത്ത് പണം പിൻവലിച്ചാൽ ഇത് പ്രയാസങ്ങളുണ്ടാക്കും. നേരത്തെ പണം പിൻവലിച്ചാൽ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. പിന്നീട് തിരിച്ചടവ് ബുദ്ധിമുട്ടാകും. ഇത് ചിട്ടി ഒരു ബാധ്യതയായി മാറാൻ സാധ്യതയുണ്ട്.
ചിട്ടി നറുക്ക് കിട്ടി കഴിഞ്ഞാല്‍ എടുത്ത് ഉപയോഗിക്കുന്നതിന് പകരം നിക്ഷേപത്തിലേക്ക് മാറ്റാം. പെട്ടന്ന് പണം ആവശ്യമില്ലാത്ത, കാലാവധിയോളം കാത്തിരിക്കുന്നവർക്കാണ് ഈ രീതി കൂടുതൽ ഉപകാരപ്രദമാകുന്നത്. കാലാവധി കഴിയുന്നതിന് മുന്‍പ് ലാഭകരമായൊരു ഘട്ടത്തിൽ ചിട്ടി വിളിച്ചെടുത്ത് കെഎസ്എഫ്ഇയില്‍ തന്നെ നിക്ഷേപിച്ചാല്‍ ചിട്ടി സലയേക്കാൾ ഉയർന്ന തുക കാലാവധിയിൽ സ്വന്തമാക്കാൻ സാധിക്കും.
എപ്പോൾ വിളിക്കണം
ഏത് തരം ചിട്ടിയാണെങ്കിലും ചിട്ടിയുടെ പരമാവധി ലേല കിഴിവിലാണ് ആദ്യ മാസങ്ങളിൽ ചിട്ടി ലേലത്തിൽ പോകുന്നത്. അത്യാവശ്യക്കാർ മാത്രമാണ് ഈ കിഴിവിൽ ചിട്ടി വിളിക്കേണ്ടത്. സാധരാണ ചിട്ടികളിൽ 30 ശതമാനമാണ് ലേല കിഴിവ്. അത്യാവശ്യക്കാർ ഈ ലേല കിഴിവിൽ ചിട്ടി വിളിക്കാം.
ലേല കിഴിവ് കുറയുന്ന സമയം നോക്കി വേണം മറ്റുള്ളവർ ചിട്ടി വിളിക്കാൻ. ചിട്ടിയുടെ പരമാവധി മാസ അടവിന് അടത്തുള്ള തുകയാണ് അടുത്ത മാസത്തെ അടവ് വരുന്നതെങ്കിൽ ചിട്ടി ലേല കിഴിവ് കുറയുന്നത് കാണാം. ഇത് വിളിക്കാൻ അനുയോജ്യമായ സമയമാണ്.
ചിട്ടി നഷ്ടമാകുന്ന സമയങ്ങൾ
മാസ അടവ് തെറ്റി പിഴയും ലേല കിഴിവ് നഷ്ടപ്പെടുന്നതുമായ ഘട്ടങ്ങളിലാണ് ചിട്ടിയിൽ നിന്ന് ലാഭം കുറയുന്നത്. മാസ അടവ് തെറ്റിച്ചാൽ ചിട്ടിയിൽ പിഴ പലിശയുണ്ട്. 12 ശതമാനമാണ് വാർഷിക പലിശ. ഒരു ഉദാഹരണം നേക്കാം. 10,000 രൂപ അടയ്ക്കേണ്ട ചിട്ടിയിൽ 10 ദിവസം വൈകി അടയ്ക്കുമ്പോൾ 12 ശതമാനം വാര്‍ഷിക പലിശ പ്രകാരം ദിവസത്തില്‍ 3.28 രൂപ പിഴ നൽകണം.
10 ദിവസം വൈകി അടയ്ക്കുമ്പോൾ 32.80 രൂപയാണ് അടയ്ക്കേണ്ടത്. ഒരു മാസം മുടങ്ങിയാൽ 98 രൂപ പിഴ അടയ്ക്കണം. ഇത്തരത്തിൽ പിഴ അടയ്ക്കേണ്ടി വരുന്നത് ചിട്ടിയുടെ ലാഭത്തെ ബാധിക്കും.
മറ്റൊരു ഘടകം ചിട്ടിയുടെ ലേല കിഴിവ് അഥവാ ലാഭ വിഹിതം മുടങ്ങുന്നതാണ്. ഇതിനുള്ള കാരണവും മാസ അടവ് തെറ്റിക്കുന്നതാണ്. വിളിച്ചെടുത്ത ചിട്ടിയിലെ മാസ അടവ് മുടങ്ങിയാല്‍ ലേല കിഴിവ് മുടങ്ങും. ചിട്ടി വിളിച്ചെടുത്ത വ്യക്തി തവണ സംഖ്യ മുടക്കാന്‍ പടില്ല.
ഉദാഹരണമായി 10,000 രൂപയുടെ 40 മാസത്തെ 4 ലക്ഷം രൂപയുടെ ചിട്ടി 30 ശതമാനം ലേല കിഴിവിൽ വിളിച്ചെടുത്തൊരാൾക്ക് ചിട്ടി 30 ശതമാനം കിഴിവിൽ 7,500 അടച്ചാല്‍ മതിയാകും. എന്നാൽ മാസ അടവ് മുടക്കിയാൽ 2500 രൂപയുടെ ലേല കിഴിവ് നഷ്ടപ്പെടുകയും 10,000 രൂപ അടയ്ക്കേണ്ടി വരികയും ചെയ്യും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications