ചില്ലിക്കാശ് നിക്ഷേപിക്കാതെ 5 വര്‍ഷം കാലാവധി നീട്ടുക; പിപിഎഫില്‍ നിന്ന് ലക്ഷങ്ങളുണ്ടാക്കാന്‍ വഴികളിതാ

സാധാരണക്കാര്‍ക്കിടയില്‍ പ്രായ വ്യത്യാസമില്ലാതെ സജീവമായ നിക്ഷേപങ്ങളിലൊന്നാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. ശമ്പളക്കാരും സ്ഥിര വരുമാനക്കാരും ദീര്‍ഘകാല നിക്ഷേപമായി കണ്ട് മാസത്തിലോ വര്‍ഷത്തിലോ പിപിഎഫിലേക്ക് നിക്ഷേപം നടത്തുന്നു. പൂര്‍ണമായും നികുതി ഇളവും നല്‍കുന്നൊരു നിക്ഷേപമായതിനാല്‍ നിക്ഷേപ കാലയളവിലും കാലാവധിയിലും നികുതി ലാഭിക്കാന്‍ സാധിക്കും.

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള പിപിഎഫ് നിക്ഷേപം ദേശസാത്കൃത ബാങ്കുകളില്‍ നിന്നോ പോസ്റ്റ് ഓഫീസുകളില്‍ നിന്നോ ആരംഭിക്കാനാകും. വര്‍ഷത്തില്‍ 1.50 ലക്ഷമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപിക്കാന്‍ സാധിക്കുക. ഇതിനാല്‍ മാസത്തില്‍ പരമാവധി 12,500 രൂപയാണ് നിക്ഷേപിക്കേണ്ടത്. വർഷത്തിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. ഇതുപ്രകാരം മാസത്തിൽ 42 രൂപ കുറഞ്ഞത് നിക്ഷേപിക്കാം.

15 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 15 വര്‍ഷം ലോക്-ഇന്‍ പിരിയഡുള്ള പദ്ധതിയില്‍ 30 വയസില്‍ ചേരുന്നൊരാള്‍ക്ക് 45 വയസില്‍ മാത്രമെ പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ദീര്‍ഘകാല നിക്ഷേപമായ പിപിഎഫില്‍ നിന്ന് അധിക വരുമാനമുണ്ടാക്കാനുള്ള ചില വഴികളാണ് ചുവടെ വിശദമാക്കുന്നത്.

നിക്ഷേപിക്കാതെ 5 വര്‍ഷം കാലാവധി നീട്ടുക

നിക്ഷേപിക്കാതെ 5 വര്‍ഷം കാലാവധി നീട്ടുക

പരിധിയില്ലാതെ പിപിഎഫ് നിക്ഷേപം കാലാവധി നീട്ടാന്‍ സാധിക്കും. 5 വര്‍ഷത്തിന്റെ ബ്ലോക്കുകളായാണ് നിക്ഷേപത്തിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ സാധിക്കുക. ഇതിനായി നിക്ഷേപമുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ 16എച്ച് ഫോം സമര്‍പ്പിക്കണം. 15-ാം വര്‍ഷത്തിലാണ് ഫോം സമര്‍പ്പിക്കേണ്ടത്. നിക്ഷേപം നടത്താതെ പിപിഎഫ് അക്കൗണ്ടിലുള്ള പണം അഞ്ച് വര്‍ഷം കൂടി നീട്ടാന്‍ അനുവദിക്കും.

Also Read: 

പിപിഎഫ്

ഇത് പ്രയോജനപ്പെടുത്തിയാല്‍ പിപിഎഫ് അക്കൗണ്ടിലുള്ള തുകയ്ക്ക് 5 വര്‍ഷം കൂടി പലിശ ലഭിക്കുകയും കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കുകയും ചെയ്യും. അഞ്ച് വര്‍ഷത്തെ അധിക കാലാവധിയില്‍ ഒരു തവണയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. ബാക്കി തുകയ്ക്ക് പലിശ ലഭിക്കും. ആദ്യ വര്‍ഷങ്ങളില്‍ നിക്ഷേപിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ നിക്ഷേപം നടത്താനും സാധിക്കില്ല.

നിക്ഷേപിച്ച് കൊണ്ട് കാലാവധി നീട്ടുക

നിക്ഷേപിച്ച് കൊണ്ട് കാലാവധി നീട്ടുക

നിക്ഷേപം കാലാവധിയെത്തുന്നതിന് ഒരു വര്‍ഷം മുന്‍പ് പിപിഎഫ് അക്കൗണ്ടുള്ള ബാങ്കിനെയോ പോസ്റ്റ് ഓഫീസിനെയോ അക്കൗണ്ട് കാലാവധി നീട്ടുന്നതായുള്ള വിവരമറിയിക്കണം. ഇതിന് അനുസരിച്ച് സാധാരണ ഗതിയില്‍ നിക്ഷേപം തുടരാനും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ഇളവ് നേടാനും സാധിക്കും. 5 വര്‍ഷത്തേക്ക് നീട്ടിയ അക്കൗണ്ടില്‍ നിന്ന് 1 തവണ ആകെ തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാനാകും. 

അക്കൗണ്ട് അവസാനിപ്പിച്ച് മറ്റൊരു നിക്ഷേപത്തിലേക്ക് മാറ്റാം

അക്കൗണ്ട് അവസാനിപ്പിച്ച് മറ്റൊരു നിക്ഷേപത്തിലേക്ക് മാറ്റാം

15 വര്‍ഷ കാലാവധിയില്‍ പിപിഎഫ് നിക്ഷേപം വഴി നല്ലൊരു തുക സമ്പാദിച്ചിട്ടുണ്ടാകും. ഇതിനാല്‍ അക്കൗണ്ട് അവസാനിപ്പിച്ച് തുക പിന്‍വലിച്ച് മറ്റ് നിക്ഷേപങ്ങളിലേക്ക് മാറ്റാം. 7.1 ശതമാനമാണ് പിപിഎഫിന് ഇപ്പോള്‍ ലഭിക്കുന്ന പലിശ. ഇതിനേക്കാള്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്കോ മറ്റു പദ്ധതികളിലെക്കോ മാറ്റാവുന്നതാണ്.

പിപിഎഫ് കാല്‍ക്കുലേറ്റര്‍

പിപിഎഫ് കാല്‍ക്കുലേറ്റര്‍

7.1 ശതമാനമാണ് പിപിഎഫിന് ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ലഭിക്കുന്ന പലിശ നിരക്ക്. വര്‍ഷത്തില്‍ പരമാവധി 1.50 ലക്ഷം രൂപ നിക്ഷേപിക്കാം. 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചൊരാള്‍ക്ക് 40,68,209 രൂപയാണ് കാലാവധിയില്‍ ലഭിക്കുക. 22,50,000 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 18,18,209 രൂപ പലിശയായി ലഭിച്ചു. കാലാവധി 15 വര്‍ഷം കൂടി നീട്ടിയാല്‍ 45,00,000 രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 1,54,50,911 രൂപ നേടാനാകും. 1,09,50,911 രൂപയാണ് പലിശയായി ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X