റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്നൊരു നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്). 2004 ലാണ് കേന്ദ്രസർക്കാർ ഈ പെൻഷൻ പദ്ധതി തുടങ്ങിയത്. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കുമാത്രമല്ല, എല്ലാവര്‍ക്കും ഈ പദ്ധതിയിൽ ചേരാം. എന്‍പിഎസിലൂടെ നികുതി ഇളവ് നേടുന്നതിനൊപ്പം മികച്ച റിട്ടയർമെന്റ് ഫണ്ടും സമാഹരിക്കാം.
18 നും 70നും ഇടയിൽ പ്രായമുള്ള ആർക്കും എൻപിഎസിൽ അക്കൗണ്ട് തുറക്കാം. കേന്ദ്രസർക്കാരിന്റെ ഈ പദ്ധതിയിൽ ഭാര്യയുടെ പേരിലും ഒരാൾക്ക് അക്കൗണ്ട് തുടങ്ങാം. ഇതിലൂടെ റിട്ടയർമെന്റിനുശേഷം ഭാര്യയ്ക്ക് ഒരു സ്ഥിരവരുമാനം ലഭിക്കും. 60 വയസ് പൂർത്തിയാകുമ്പോൾ നല്ലൊരു തുക ഭാര്യയ്ക്ക് ലഭിക്കും. ഇതിനു പുറമെ എല്ലാ മാസവും പെൻഷനും കിട്ടും. ഇതായിരിക്കും നിങ്ങളുടെ ഭാര്യയുടെ സ്ഥിര വരുമാനം.

ഓരോ മാസവും എത്ര പെൻഷൻ വേണമെന്ന് നിങ്ങൾക്ക് സ്വയം തീരുമാനിക്കാമെന്നതാണ് എൻപിഎസ് അക്കൗണ്ടിന്റെ ഏറ്റവും വലിയ നേട്ടം. 60 വയസാകുമ്പോൾ ഭാര്യക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ല, മാത്രമല്ല ആരെയും ആശ്രയിക്കേണ്ടതായും വരില്ല.
എൻപിഎസ് അക്കൗണ്ടിൽ എത്ര തുക നിക്ഷേപിക്കണം
ഭാര്യയുടെ പേരിൽ നിങ്ങൾക്ക് ഒരു പുതിയ പെൻഷൻ സിസ്റ്റം (നാഷണൽ പെൻഷൻ സ്കീം) അക്കൗണ്ട് തുറക്കാം. പ്രതിമാസം അല്ലെങ്കിൽ വാർഷികത്തിൽ പണം നിക്ഷേപിക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം. 1000 രൂപയിൽ പോലും ഭാര്യയുടെ പേരിൽ എൻപിഎസ് അക്കൗണ്ട് തുടങ്ങാം. 60 വയസാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിൻവലിക്കാം. പുതിയ നിയമങ്ങൾ അനുസരിച്ച്, ഭാര്യക്ക് 65 വയസ് തികയുന്നത് വരെ എൻപിഎസ് അക്കൗണ്ട് തുടരാവുന്നതാണ്.
വില കുതിച്ചത് 1.37 രൂപയിൽ നിന്ന് 152 രൂപയിലേക്ക്, 10,000 രൂപ ഇന്ന് 11 ലക്ഷം, ഈ ഓഹരി ഇപ്പോൾ വാങ്ങിയാലും ലാഭം
പ്രതിമാസം നിക്ഷേപിക്കുന്ന 5,000 രൂപ 1.14 കോടി രൂപയായി മാറുന്നത് എങ്ങനെ?
നിങ്ങളുടെ ഭാര്യയ്ക്ക് 30 വയസാണെങ്കിൽ, നിങ്ങൾ പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ, 10 ശതമാനം റിട്ടേൺ നിരക്കിൽ 1.12 കോടി രൂപ അവരുടെ അക്കൗണ്ടിലെത്തും. കാലാവധി പൂർത്തിയാകുമ്പോൾ, അവർക്ക് 45 ലക്ഷം രൂപയും ആജീവനാന്തം എല്ലാ മാസവും പെൻഷനായി പ്രതിമാസം 45,000 രൂപയും ലഭിക്കും.
അടുത്ത ആഴ്ച വിപണി കൂടുതൽ ഉയരുമോ, തിങ്കളാഴ്ച ഈ 2 ഓഹരികൾ വാങ്ങാം, വിദഗ്ധരുടെ നിരീക്ഷണങ്ങൾ അറിയാം
എൻപിഎസിന്റെ നേട്ടങ്ങൾ
എൻപിഎസിൽ നിക്ഷേപിക്കുന്ന ജീവനക്കാർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അതേസമയം, പെൻഷൻ തുകയ്ക്ക് നികുതി ഇളവ് ലഭിക്കില്ല. ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ ബോണ്ട് എന്നിങ്ങനെ വിവിധ കാറ്റഗറികളില്‍ എന്‍പിഎസില്‍ നിക്ഷേപം നടത്താന്‍ അവസരമുണ്ട്. വളരെ ചുരുങ്ങി. തവണകൾ അടച്ച് പദ്ധതിയിൽ അംഗമാകാമെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
