ജോലി ചെയ്ത കാലത്ത് പ്രശ്‌നങ്ങളെ നേരിട്ടത് പോലെ വിരമിക്കല്‍ കാലത്തും ജീവിക്കണമെങ്കില്‍ കയ്യില്‍ കാശ് വേണം. വിരമിച്ചതിന് ശേഷം ഒരു വായ്പ ലഭിക്കുകയില്ല. മക്കളുടെ സംരക്ഷണത്തില്‍ ജീവിക്കുകയാണ് മറ്റൊരു കാലം. പുതിയ കാലത്തിന്റെ വേഗത്തിനൊത്ത് വയസ് കാലത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ അവിടെ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇതിനാല്‍ ജോലിയൊക്കെ അവസാനിപ്പിച്ചാലും ജീവിക്കാനുള്ള തുക കയ്യില്‍ വേണം. ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് ലഭിക്കുന്ന തുകയും കയ്യിലെ നിക്ഷേപങ്ങളും നല്ല രീതിയിൽ നിക്ഷേപിച്ചാൽ വിരമിക്കൽ കാലം പണത്തിന് ബുദ്ധിമുട്ടില്ലാതെ ജീവിക്കാം.
നിങ്ങളെ പോലൊരു സാധാരണക്കാരനാണ് മോഹനനും. ഇദ്ദേഹത്തിന്റെ ഉദാഹരണമെടുക്കാം. അടുത്ത വര്‍ഷം ജോലിയില്‍ നിന്ന് വിരമിക്കുകയാണ്. വിരമിക്കല്‍ സമയത്ത് 1.5 കോടി രൂപയോളം അദ്ദേഹത്തിന് ആനുകൂല്യങ്ങളായി ലഭിക്കും. ഇതിനൊപ്പം 50 ലക്ഷത്തിന്റെ നിക്ഷേപം അദ്ദേഹത്തിനുണ്ട്. മാസത്തില്‍ 60,000 -70,000 രൂപയുടെ ചെലവ് വരുന്ന ഇദ്ദേഹത്തിന് മാസ വരുമാനം ലഭിക്കുന്നതും ദീർഘകാലത്തേക്ക് സുരക്ഷിതവുമായിരിക്കുന്ന നിക്ഷേപങ്ങൾ വേണം. ഇതിനായി നിക്ഷേപത്തെ രണ്ട് ഭാഗങ്ങളാക്കി തിരിക്കണം. സ്ഥിര വരുമാനത്തിനുള്ളതും ദീർഘകാലത്തേക്കുള്ളതും.
സ്ഥിര വരുമാനം നേടാം
സ്ഥിര വരുമാനത്തിനും അത്യാവശ്യ ചെലവുകള്‍ക്കും എങ്ങനെ നിക്ഷേപിക്കാം എന്ന് നോക്കാം. കയ്യിലെ 2 കോടിയുടെ 60-70 ലക്ഷം രൂപ വരെ മികച്ച പ്രകടനം നടത്തുന്ന 4-5 ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഇതില്‍ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ വഴി മാസ ചെലവിനുള്ള 60,000- 70,000 രൂപ മാസത്തിൽ പിന്‍വലിക്കാം. 9-10 മാസത്തെ ചെലവുകള്‍ ഈ വിധത്തിൽ നിക്ഷേപം നടത്താം.
മാസം പിന്‍വലിക്കുന്ന തുകയുടെ വലിപ്പം അനുസരിച്ച് കാലാവധി ഉയരുകയും കുറയുകയും ചെയ്യും. ഡെബ്റ്റ് ഫണ്ടുകളായതിനാൽ ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാൻ സാധിക്കും. ഡെബ്റ്റ് ഫണ്ടുകൾക്ക് ബദലായി സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ത്രൈമാസത്തില്‍ പലിശ ലഭിക്കും.
ദീർഘകാല നിക്ഷേപം
ബാക്കിയുള്ള തുക നിക്ഷേത്തിനായാണ് മാറ്റിവെയ്‌ക്കേണ്ടത്. 1.3 -1.47 കോടി രൂപ ബാക്കിയുണ്ടാകും. ഇത് വ്യത്യസ്ത ഫണ്ടുകളിലേക്ക് മാറ്റുകയാണ് വേണ്ടത്. റിസ്‌കെടുക്കാനുള്ള ശേഷി അനുസരിച്ച് ഈ തുക ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റണം. 40-50 ശതമാനം വരെ നിഫ്റ്റി 50, സെന്‍സെക്‌സ് അടിസ്ഥാനമാക്കിയുള്ള ഇന്‍ഡക്‌സ് ഫണ്ടുകസില്‍ നിക്ഷേപിക്കം.
20-30 ശതമാനം അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ബാക്കിയുള്ളവ സുരക്ഷിത നിക്ഷേപങ്ങളായ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, പ്രധാനമന്ത്രി വയവന്ദന യോജന, ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ട് എന്നിവയിലും നിക്ഷേപിക്കാം.
സ്ഥിര വരുമാനത്തിനായി നിക്ഷേപിച്ച തുക 10 വർഷത്തേക്ക് മാസത്തിൽ പിൻവലിക്കാൻ സാധിക്കും. ഇതിന് ശേഷം മാത്രമെ ദീർഘകാല നിക്ഷേപത്തിൽ കെെ വെയ്ക്കാൻ പാടുള്ളൂ. 9 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ നിക്ഷേപം 10 വര്‍ഷം കൊണ്ട് 3 കോടിയിലേക്ക് എത്തും. ഈ തുക പിന്നീടുള്ള ചെലവുകള്‍ക്ക് ഉപയോഗിക്കാം. ഇതിൽ നിന്ന് നിശ്ചിത ശതമാനം ചെലവുകൾക്കായുള്ള ഫണ്ടിലേക്ക് മാറ്റി ബാക്കിയുള്ള ദീർഘകാല ലക്ഷ്യങ്ങൾക്കായി വീണ്ടും നിക്ഷേപിക്കണം. ഇത് നിശ്ചിത കാലത്തേക്ക് തുടരണം.
റിയൽ എസ്റ്റേറ്റ് നിക്ഷേപം
പലരും വിരമിക്കൽ കാലത്തേക്കുള്ള വരുമാനമായി റിയൽ എസ്റ്റേറ്റ് നിക്ഷേപം പരിഗണിക്കാറുണ്ട്. ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യത്തേക്ക് വലിയ മുതൽ മുടക്ക് ഇതിന് ആവശ്യമാണെന്നതാണ്. എപ്പോഴും ഇതിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാനും സാധിക്കില്ല. ഇതോടൊപ്പം പ്രായമാകുന്ന സമയത്ത് വസ്തുവിന്റെ അറ്റകുറ്റപണി, വാടകക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടാൻ സാധിച്ചെന്നും വരില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
