ക്രെഡിറ്റ് കാർഡ് ആഗ്രഹം ഉള്ളിലുള്ളവരാണെങ്കിൽ കാർഡുകൾക്കായി അപേക്ഷിക്കും മുൻപ് ഉപയോഗം എങ്ങനെയെന്ന് മനസിലാക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കുന്നതിൽ ഒരുപാട് അപകട സാധ്യതകളുണ്ട്. കടം എന്ന പോലെ ക്രെഡിറ്റ് കാർഡും ഇരുതല മൂർച്ചയുള്ള വാളാണ്. സൂക്ഷ്മതയോടെയുള്ള ഉപയോഗമില്ലെങ്കിൽ പരിക്ക് പറ്റുമെന്നർഥം. ഇതിനൽ അപകടങ്ങളെ പറ്റി അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്.
ക്രെഡിറ്റ് കാർഡ് ബിൽ തിരിച്ചടവിൽ അച്ചടക്കം പാലിക്കലും കടമെടുക്കൽ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയും എന്നതാണ് ഇതിലെ ആദ്യ പാഠം. ഇവ നന്നായി കൈകാര്യം ചെയ്യുന്നൊരാളുടെ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഒരു മുതൽ കൂട്ടാണ്. എന്നാൽ എല്ലാവർക്കും ഇത്തരം അച്ചടക്കം സാധിക്കണമെന്നില്ല. ഇതിനാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നൊരാൾ തീർച്ചയായും പിന്തുടരേണ്ട ശീലങ്ങളാണ് ചുവെട നൽകുന്നത്.

അമിത ചെലവാക്കൽ ഒഴിവാക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നൊരാൾ പഠിക്കേണ്ടൊരു പാഠം ആത്മനിയന്ത്രണമാണ്. കയ്യിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് കരുതി അമിത ചെലവാക്കലിലേക്ക് കടക്കരുത്. കയ്യിൽ പണമില്ലാത്ത സാഹചര്യവും ക്രെഡിറ്റ് കാർഡിലെ പലിശ രഹിത കാലയളും ചെലവാക്കലുകൾക്ക് കാരണമായേക്കാം.
എന്നാൽ തിരിച്ചടയ്ക്കേണ്ട തുകയാണെന്ന ബോധ്യത്തിൽ ചെലവുകളെ കുറച്ചു കൊണ്ടു വരികായാണ് വേണ്ടത്. കുടിശ്ശിക സമയബന്ധിതമായും പൂർണ്ണമായും തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കുകയും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും.
ബജറ്റ് തയ്യാറാക്കുക
മുകളിൽ പറഞ്ഞ അമിത ചെലവാക്കലിനെ നേരിടാൻ പറ്റിയൊരു മാർഗമാണ് ബജറ്റ്. കൃത്യമായ ബജറ്റ് തയ്യാറാക്കുന്നത് ആവശ്യമായ ചെലവുകളെയും അനാവശ്യ ചെലവുകളെയും തരംതിരിക്കാന്‍ സഹായിക്കും. ഇതനുസരിച്ച് ഓരോന്നിനും എത്ര തുക ചെലവാക്കണമെന്ന് മനസിലാക്കാം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബജറ്റിന് അനുസരിച്ച് ചെലവാക്കാന്‍ ശ്രമിച്ചാല്‍ ചെലവുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ഇത് സാമ്പത്തിക അച്ചടക്കത്തിനൊപ്പം കൃത്യസമയത്ത് കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ സഹായിക്കും.

കൃത്യസമയത്ത് തിരിച്ചടയ്ക്കുക
സമയത്ത് എല്ലായിടത്തും വിലയുണ്ട്. ഇത് ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കുമ്പോഴായാലും. വൈകി ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ കാര്യമായി ബാധിക്കും. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ അനുവദിക്കുന്ന നിശ്ചിത ദിവസത്തിനപ്പുറം ബില്ലടയ്ക്കാന്‍ കാലതാമസം വരുത്തിയാല്‍ ഉയര്‍ന്ന പലിശ നൽകേണ്ടി വന്നേക്കാം. മിനിമം തുക ഇടയ്ക്കിടെ അടയ്ക്കുന്നതിന് പകരം മുഴുവന്‍ തുകയും സമയത്തിന് മുന്‍പായി അടയ്ക്കുന്ന ശീലം കൊണ്ടു വരണം.
മുഴുവനായും അടയ്ക്കുക
കൃത്യസമയത്ത് തുക അടയ്ക്കുക എന്ന പോലെ മുഴുവനായും അടച്ചു തീർക്കേണ്ടത് പിന്തുടരേണ്ടൊരു ശീലമാണ്. ക്രെഡിറ്റ് കാർഡ് കമ്പനികൾ ഡ്യൂ ഡേറ്റിനുള്ളിൽ മിനിമം തുക അടയ്ക്കാൻ അനുവദിക്കുന്നുണ്ട്. കുടിശ്ശിക തുകയിൽ മിനിമം തുക അടയ്ക്കാൻ തീരുമാനിക്കുമ്പോൾ വലിയ തുക പലിശയായി വരും.
36 ശതമാനം വാർഷിക പലിശയുള്ള കാർഡിൽ 10,000 രൂപ ചെലവാക്കിയ വ്യക്തി തിരിച്ചടവിന് മിനിമം ബാലൻസായ 500 രൂപ മാത്രം അടച്ചാൽ കടം വീട്ടാൻ 17 വർഷം ആവശ്യമായി വരും. ഇവിടെ പലിശ മാത്രം 15,000 രൂപ വരും.
ക്രെഡിറ്റ് പരിധി അറിയുക
ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയും ഉപയോഗിച്ച തുകയും സംബന്ധിച്ച കണക്കാണ് ക്രെഡിറ്റ് ഉപയോഗ അനുപാതം. ഉദാഹരണത്തിന് 1 ലക്ഷം രൂപ ക്രെഡിറ്റ് പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ് ഉടമ മാസത്തില്‍ 80,000 രൂപ ചെലവാക്കിയാല്‍ ക്രെഡിറ്റ് ഉപയോഗ അനുപാതം 80 ശതമാനമാണ്. ഇത് കൂടുതലായി ക്രെഡിറ്റിനെ ആശ്രയിക്കുന്നു എന്ന് കാണിക്കുന്നു.
ഇതിനാല്‍ ഈ അനുപാതം തുടര്‍ച്ചയായ ഉയര്‍ന്ന് നില്‍ക്കുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ക്രെഡിറ്റ് ഉപയോഗ അനുപാതം 30-50 ശതമാനമാക്കുന്നതാണ് ഉചിതം.

തെറ്റ് പരിഹരിക്കാൻ ദീർഘകാലം
ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യുന്നതിൽ പിഴവ് സംഭവിച്ചാൽ അതിൽ നിന്നും പുറത്തു കടക്കാൻ വലിയ സമയമെടുക്കും. ഉദാഹരണമായി ക്രെഡിറ്റ് സ്കോറിനെ ബാധിച്ചാൽ ഇത് തിരിച്ചെടുക്കുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലാതെ ഭാവി വായ്പകൾ പ്രതിസന്ധിയിലാകും. ഒറ്റയടിക്ക് കുടിശ്ശിക തീർക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞ പലിശ നിരക്കിൽ തുക താങ്ങാനാവുന്ന ഇഎംഐകളാക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
