സ്വന്തമായി ഒരു വീട് എന്നത് കുടുംബമായി ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നമ്മളില്‍ പലരും ഇതിനായി ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. ദീര്‍ഘകാലത്തേക്ക് എടുക്കുന്ന വായ്പ പലിശ സഹിതം
സ്വന്തമായി ഒരു വീട് എന്നത് കുടുംബമായി ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നമ്മളില്‍ പലരും ഇതിനായി ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. ദീര്‍ഘകാലത്തേക്ക് എടുക്കുന്ന വായ്പ പലിശ സഹിതം പ്രതിമാസ ഇഎംഐകളായാണ് തിരിച്ചടവ് നടത്തേണ്ടത്.

വര്‍ഷങ്ങളെടുത്തുള്ള തിരിച്ചടവില്‍ നൂറുകണക്കിന് ഇഎംഐ ഗഢുക്കളായിരിക്കും ഒരു വ്യക്തി അടച്ചു തീര്‍ത്തിട്ടുണ്ടാവുക. ശമ്പളക്കാരാനായ ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇത്തരത്തില്‍ വായ്പാ ഇഎംഐകള്‍ തന്നെ വരുമാനത്തിന്റെ ഒരു ഭാഗം വിഴുങ്ങും. എന്നാല്‍ വായ്പാ ഇഎംഐയില്‍ കുറവ് വരുത്തുവാന്‍ ചില മാര്‍ഗങ്ങള്‍ ഒക്കെയുണ്ട്്. അവ നമുക്കൊന്ന് പരിശോധിച്ചു നോക്കാം.
ബാങ്കുകളിലേയും ഫിനാന്‍സ് കമ്പനികളുടേയും പലിശ നിരക്കുകള്‍ വ്യത്യസ്തമാണ്. നിങ്ങള്‍ നല്കുന്ന പലിശ നിരക്കും മറ്റ് വായ്പാ ദാതാക്കളുടെ പലിശ നിരക്കും തമ്മില്‍ താരതമ്യം ചെയ്തു നോക്കാം. മറ്റേതെങ്കിലും ബാങ്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുമെങ്കില്‍ ബാലന്‍സ് ആ ബാങ്കിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
ഫിക്സഡ് റേറ്റ് വായ്പകള്‍ക്കായി 1 മുതല്‍ 2 ശതമാനം വരെ അധികം നിരക്കാണ് വായ്പാ ദാതാക്കള്‍ ഈടാക്കുന്നത്. ഉദാഹരണത്തിന് 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ളോട്ടിംഗ് പലിശ നിരക്കുകള്‍ 9 ശതമാനത്തിന് അടുത്തായിരുന്നു. അതേ സമയം ഫിക്സഡ് നിരക്ക് 10.5 ശതമാനവും. പുതിയ സംവിധാനം പ്രകാരം ഫ്ളോട്ടിംഗ് നിരക്കുകള്‍ 7 ശതമാനം വരെ താഴ്ന്നിട്ടുണ്ട്. ഫിക്സഡ് നിരക്ക് 10.5 ശതമാനമായി തുടരുകയും ചെയ്യുന്നു.
ഫ്ളോട്ടിംഗ് നിരക്കുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് പിഴ നല്‍കാതെ തന്നെ വായ്പ ഭാഗികമായി തിരിച്ചടവ് നടത്തുവാന്‍ സാധിക്കും. അതുവഴി ഇഎംഐ കുറയ്ക്കുവാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഭാഗികമായി നടത്തുന്ന തിരിച്ചടവ് നിങ്ങളുടെ മുതല്‍ കുറവ് വരുത്തും. മുതല്‍ തുകയില്‍ മാത്രമല്ല വായ്പാ തിരിച്ചടവ് കാലാവധിയിലും കുറവുണ്ടാകും. ഇനി വായ്പാ കാലാവധി കുറയ്ക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ഇഎംഐ തുകയില്‍ കുറവ് വരുത്താന്‍ നിങ്ങള്‍ക്ക് ബാങ്കിനോട് ആവശ്യപ്പെടാം.
ഇഎംഐ കാരണം സാമ്പത്തീക ഞെരുക്കം ഉണ്ടാകുന്നുവെങ്കില്‍ വായ്പാ ദാതാവിനെ സമീപിച്ച് വായ്പാ കാലാവധി ഉയര്ത്തിത്തരുവാന് ആവശ്യപ്പെടാം. അപ്പോള്‍ ഇഎംഐ തുകയിലും കുറവ് വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications