ചെലവുകളെ മെരുക്കാം നന്നായി സമ്പാദിക്കാം; തന്ത്രങ്ങൾ പരിചയപ്പെടാം ‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തി ജീവിതത്തിൽ ചെലവുകൾ ഒന്നിന് പിന്നാലെ ഒന്നായി വരുമ്പോൾ അതിനെ മറികടക്കാൻ പഠിക്കണം. ഒരു ഹർഡിൽസ് മത്സരം പോലെയാണത്. പലരും ജീവിതത്തിൽ നേരിടുന്നൊരു പ്രശ്നമാണത്. ചെലവുകളെ നിയന്ത്രിക്കാനാവാതെ വന്നാൽ അത് ഭാവി ജീവിതത്തെ അവതാളത്തിലാക്കും. നിക്ഷേപത്തെ ബാധിക്കും. ഇതിന് സ്വന്തം വരുമാനത്തെയും ചെലവിനെയും ക്രമീകരിക്കാൻ പഠിക്കണം. നമ്മുക്കൊന്ന് സ്വന്തം ജീവിതത്തിലേക്ക് നോക്കാം, കിട്ടുന്നതിൽ ഭൂരിഭാ​ഗവും ചെലവിലേക്ക് പോവുകയാണോ?. കൃത്യമായ പഠനമില്ലാതെ കണ്ടുള്ള നിക്ഷേപം തിരിച്ചടി നൽകുകയാണോ. ഇവയിൽ നിന്നെല്ലാം മോചനം വേണ്ടെ. സ്വന്തം സാമ്പത്തിക സ്ഥിക മെച്ചപ്പെടുത്താനുള്ള ചിലതന്ത്രങ്ങൾ പരിചയപ്പെടാം.

റൂള്‍ ഓഫ് 72

റൂള്‍ ഓഫ് 72

എല്ലാവരുടെയും ലക്ഷ്യം സമ്പാദ്യം ഇരട്ടിയാക്കുക എന്നത് തന്നെയാണ്. എത്രകാലം കൊണ്ട് നിങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്ന് ആദ്യം അറിയണം. ഇതറിഞ്ഞ് നിക്ഷേപം നടത്തുന്നത് ഉപകാര പ്രദമാകും. ഇതിന് നിക്ഷേപത്തിന്റെ വാര്‍ഷിക പലിശ നിരക്ക് കൊണ്ട് 72 നെ ഹരിക്കണം. ഉദാഹരണത്തിന് എട്ട് ശതമാനം പലിശ ലഭിക്കുന്ന നിക്ഷേപത്തിലാണ് പണമുള്ളതെന്ന് കരുതുക. എത്ര വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുമെന്ന് അറിയാന്‍ 72 നെ 8 കൊണ്ട് ഹരിക്കണം. 9 വര്‍ഷം കൊണ്ട് ഇരട്ടിയാകും. 6 ശതമാനമാണ് പലിശയെങ്കില്‍ 12 വര്‍ഷമെടുക്കും നിക്ഷേപം ഇരട്ടിയാകാന്‍.

Also Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാംAlso Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാം

റൂള്‍ ഓഫ് 70

റൂള്‍ ഓഫ് 70

പണപ്പെരുപ്പം ഉയരുന്ന കാലത്ത് നിക്ഷേപത്തിന്റെ 'തേയ്മാന ചെലവ്' കണക്കാകുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
നിലവിലെ പണപ്പെരുപ്പ നിരക്ക് കൊണ്ട് 70 നെ ഹരിച്ചാല്‍ ഇപ്പോഴത്തെ മൂല്യം പകുതിയായി കുറയാന്‍ വേണ്ട കാലയളവ് മനസിലാക്കാം. ഇത് അനുസരിച്ച് നിങ്ങളുടെ നിക്ഷേപം ശരിയായ ദിശയിലാണോ നിങ്ങുന്നതെന്ന് മനസിലാക്കാം. ഉദാഹരണമായി നിലവിലെ പണപ്പെരുപ്പ നിരക്ക് 7 ശതമാനമെന്ന് കണക്കാക്കിയാൽ ഇപ്പോഴത്തെ നിക്ഷേപത്തിന്റെ മൂല്യം പകുതിയായി കുറയാന്‍ പത്ത് വര്‍ഷമെടുക്കും.

100ൽ നിന്ന് വയസ് കുറയ്ക്കുക

100ൽ നിന്ന് വയസ് കുറയ്ക്കുക

പ്രായം അനുസരിച്ച് പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കുന്ന ഒരു തന്ത്രമാണിത്. എത്ര ശതമാനം ഇക്വുറ്റി- ഡെബ്റ്റ് ഫണ്ടുകള്‍ നിക്ഷേപിക്കണമെന്നാണ് ഇത് പറയുന്നത്. 100 ല്‍ നിന്ന് നിക്ഷേപകന്റെ പ്രായം കുറയ്ക്കുകയാണ് വേണ്ടത്. നിക്ഷേപകന് 30 വയസാണെങ്കില്‍ 100-30 = 70 . ഇത് അനുസരിച്ച് 70 ശതമാനം ഇക്വുറ്റിയിലും 30 ശതമാനം ഡെബ്റ്റ് ഫണ്ടിലും നിക്ഷേപിക്കാം. പ്രായം 60 വയസായെങ്കില്‍ 100-60 =40. 40 ശതമാനം ഇക്വുറ്റിയിലും 60 ശതമാനം ഡെബ്റ്റ് ഫണ്ടിലും നിക്ഷേപിക്കാം. പ്രായം കണക്കാക്കി മാത്രമാണ് റിസ്‌ക് എടുക്കാനുള്ള ശേഷി ഇവിടെ നിര്‍ണയിക്കുന്നത്.

Also Read: മാലപ്പടക്കം പോലെ 35 അപ്പര്‍ സര്‍ക്യൂട്ടുകള്‍; നില്‍ക്കാതെ കുതിക്കുന്നു ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി!Also Read: മാലപ്പടക്കം പോലെ 35 അപ്പര്‍ സര്‍ക്യൂട്ടുകള്‍; നില്‍ക്കാതെ കുതിക്കുന്നു ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരി!

10-5-3 റൂള്‍

10-5-3 റൂള്‍

നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണ്‍ പ്രതീക്ഷിക്കുന്നതാണ് ഈ റൂള്‍ പറയുന്നത്. 10,5,3 റൂള്‍ പ്രകാരമുള്ള റിട്ടേണ്‍ പ്രതീക്ഷിച്ചാണ് നിക്ഷേപം നടത്തേണ്ടത്. ദീര്‍ഘകാല ഇക്വുറ്റി ഫണ്ടുകളില്‍ നിന്ന് 10 ശതമാനവും സ്ഥിര നിക്ഷേപ പോലുള്ള ഡെബ്റ്റ് ഇന്‍സ്ട്രുമെന്റില്‍ നിന്ന് 5 ശതമാനവും സേവിംഗ് അക്കൗണ്ടില്‍ നിന്ന് 3 ശതമാനവും ആദായം പ്രതീക്ഷിച്ച് വേണം നിക്ഷേപിക്കാൻ.

50-30-20 റൂൾ

50-30-20 റൂൾ

വ്യത്യസത ആവശ്യങ്ങള്‍ക്കുള്ള ചെലവുകളെ ക്രമീകരിക്കാനും അധികചെലവ് വരുത്താതിരിക്കാനും ഈ റൂൾ ഉപയോ​ഗിക്കാ. ശമ്പളത്തിന്റെ 50 ശതമാനം അത്യാവശ്യങ്ങള്‍ക്ക് ഉപയോ​ഗിക്കണം. അതായത് വാടക, വായ്പ തിരിച്ചടവ് എന്നിവയ്ക്ക് മാറ്റിവെയ്ക്കാം. 30 ശതമാനം വിനോദം , അവധി യാത്രകൾ എന്നിവ്ക്ക് കണക്കാക്കാം. 20 ശതമാനം സമ്പാദ്യത്തിന് വേണ്ടി കാണണം.

Also Read: പലിശ നിരക്ക് ഉയർത്തി; പോസ്റ്റ് ഓഫീസ് നിരക്കിനൊപ്പമെത്തി എൽഐസിയും ; സ്ഥിരനിക്ഷേപകർ ചാടുമോAlso Read: പലിശ നിരക്ക് ഉയർത്തി; പോസ്റ്റ് ഓഫീസ് നിരക്കിനൊപ്പമെത്തി എൽഐസിയും ; സ്ഥിരനിക്ഷേപകർ ചാടുമോ

എമര്‍ജന്‍സി റൂള്‍, 40% ഇഎംഐ റൂള്‍

എമര്‍ജന്‍സി റൂള്‍, 40% ഇഎംഐ റൂള്‍

ഭാവിയിലേക്ക് കണ്ണ് വേണം. മാസ ശമ്പളത്തിന്റെ മൂന്ന് മടങ്ങ് ഭാവിയിലേക്ക് വേണ്ട് കരുതണം. ജോലി നഷ്ടപ്പെട്ടാലും ആരോ‌​ഗ്യ അത്യാവശ്യങ്ങൾക്കുമായാണ് ഈ തുക. മാസ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ വരുമാനം ഇഎംഐ കള്‍ക്ക് ചെലവാക്കരുതെന്നാണ് ഈ റൂൾ. 50,000 രൂപ മാസത്തില്‍ നേടുന്നൊരാള്‍ 20, 000ത്തില്‍ കൂടുതല്‍ ഇഎംഐ മാസത്തില്‍ ഉണ്ടാവാൻ പാടില്ല.

Read more about: investment
English summary

How To Reduce Yours Monthly Expenses And Make Good Investment Through These Personal Finance Rules

How To Reduce Yours Monthly Expenses And Make Good Investment Through These Personal Finance Rules
Story first published: Sunday, May 29, 2022, 19:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X