മികച്ച സിബിൽ സ്കോറുള്ള അത്യാവശ്യ ശമ്പളക്കാരന് ഇന്ന് ക്രെഡിറ്റ് കാർഡ് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. വലിയ നിബന്ധനകളില്ലാതെ തന്നെ ഏതൊരാൾക്കും ക്രെഡിറ്റ് കാർഡ് ലഭിക്കും. പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണെന്ന ബാങ്കിൽ നിന്നുള്ള നിരവധി കോളുകൾ ലഭിച്ചവരാകും ഭൂരിഭാഗം പേരും. എന്നാൽ ഇത് അപ്പാടെ സ്വീകരിക്കുന്നത് ബുദ്ധിയാണോ?
വിപണിയിലുള്ള നൂറു കണക്കിന് ക്രെഡിറ്റ് കാർഡുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കക എന്നത് ശരിയായ രീതിയല്ല. സുഹൃത്തിന് ലഭിച്ച ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുക എന്നതും മികച്ച ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള വഴിയല്ല. വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്ന നിരവധി കാര്‍ഡുകള്‍ ഉള്ളതിനാല്‍, ശരിയായ കാര്‍ഡ് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന വഴികളാണ് ചുവടെ കൊടുക്കുന്നത്.എങ്ങനെ ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കും
ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതിന് മുൻപ് പരിഗണിക്കുന്ന പ്രധാന കാര്യങ്ങളെന്തല്ലാമാണെന്ന് നോക്കാം. ക്രെഡിറ്റ് സ്‌കോർ കുറഞ്ഞത് 700 ഉള്ള വ്യക്തിയാകണം. കുറഞ്ഞത് ആറ് മാസത്തെ സാധാരണ ക്രെഡിറ്റ് ഹിസ്റ്ററിയും ആവശ്യമാണ്. പ്രതിമാസം കുറഞ്ഞത് 20,000 രൂപ വരുമാനമുള്ള 21 വയസ് പൂർത്തിയായ വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കും. നിലവിലെ വരുമാനവും ക്രെഡിറ്റ് ഉപയോഗ സ്വഭാവവും ബാങ്ക് പരിഗണിക്കും.

എന്താണ് ആവശ്യം
ക്രെഡിറ്റ് കാർഡ് വാങ്ങുന്നതിന് മുൻപ് ആവശ്യം അറിയണം. ഓരോരുത്തരുടെയും ആവശ്യാനുസരണമുള്ള ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കണം. ഓരോരുത്തരുടെ വ്യക്തിഗത ചെലവുകളുടെ സ്വഭാവം അനുസരിച്ചു വേണം ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ.
ഉദാഹരണമായി ഒരുപാട് യാത്ര ചെയ്യുന്നൊരാളാണെങ്കില്‍ ലോഞ്ച് സൗകര്യങ്ങള്‍ ലഭിക്കുന്ന, യാത്രകള്‍ ലഭിക്കുന്ന എയര്‍ലൈന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ഷോപ്പിംഗ് താല്പരൻ ആണെങ്കിൽ ക്യാഷ്ബാക്ക് നല്‍കുന്ന കാര്‍ഡ് ഉപയോഗപ്പെടും. പെട്രോൾ ഇനത്തിൽ ലാഭം നോക്കുന്നൊരാൾക്ക് ഫ്യൂവൽ ക്രെഡിറ്റ് കാർഡ് എന്നിങ്ങനെ ഓപ്ഷനുകളുണ്ട്.
ജോയിനിംഗ് ഫീസ്
ക്രെഡിറ്റ് കാർഡ് ലഭിക്കുമ്പോൾ ഇതിനായി വിവിധ ചാർജുകൾ ബാങ്ക് ഈടാക്കുന്നുണ്ട്. ഇതിലൊന്ന് ഒറ്റത്തവണയായി അടയ്ക്കേണ്ട ജോയിനിംഗ് ഫീസാണ്. അടിസ്ഥാന സ്വഭാവമുള്ള കാർഡുകൾക്ക് 500 രൂപയാണ് സാധാരണ ചാർജ് ഈടാക്കുന്നത്. അൾട്രാ ലക്ഷ്വറി കാർഡിന് പതിനായിരങ്ങൾ നൽകേണ്ടി വരും. ചില ബാങ്കുകൾ ജോയിനിംഗ് ഫീസില്ലാത്ത കാർഡ് ഇറക്കുന്നുണ്ട്.
ഇതോടൊപ്പം ബാങ്കുകൾ വാർഷിക ഫീസും ഈടാക്കും. വർഷത്തിൽ ഈടാക്കുന്ന ഈ തുക ജോയിനിംഗ് ഫീസിന് തുല്യമായിരിക്കും. നിശ്ചിത തുക ചെലവഴിച്ചു കഴിഞ്ഞാൽ വാർഷിക ഫീസ് ഒഴിവാക്കി നൽകാറുണ്ട്.
ഫിനാൻസ് ചാർജ്
ബില്ലിംഗ് സൈക്കിളിലുള്ള കുടിശ്ശിക തുക തിരിച്ചടക്കുന്നതിൽ കാർഡ് ഉടമ പരാജയപ്പെട്ടാൽ തുക അടുത്ത മാസത്തേക്ക് റോൾ ഓവർ ചെയ്യും. ഈ അവസരത്തിൽ ക്രെഡിറ്റ് കാർഡുകൾ ഈ തുകയ്ക്ക് മുകളിഷ പലിശ ഈടാക്കും. ക്രെഡിറ്റ് കാർഡുകളുടെ ഫിനാൻസ് ചാർജുകൾ വളരെ ഉയർന്നതാണ്. പ്രതിവർഷം 24 ശതമാനം മുതൽ 48 ശതമാനം വരെയാണിത്. ഇതിനാൽ കുറഞ്ഞ പലിശ നിരക്കിലുള്ള ഒരു കാർഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ക്യാഷ് അഡ്വാൻസ് ചാർജ്
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം പണം പിൻവലിക്കലുകൾക്ക് 2.5 ശതമാനം മുതൽ 3.5 ശതമാന വരെ ഫീസ് ബാങ്ക് ഈടാക്കുന്നുണ്ട്. ഇക്കാര്യം ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നതിന് മുൻപ് അറിയണം. അടിയന്തര ആവശ്യങ്ങൾക്ക് മാത്രമായി പണം പിൻവലിക്കൽ ചുരുക്കണം. പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഈ സൗകര്യം ഒഴിവാക്കണം.
ഫ്രീ ക്രെഡിറ്റ് കാലാവധി
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കുള്ള ഏറ്റവും വലിയ പ്രയോജനം 40-50 ദിവസം വരെ സൗജന്യ ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതാണ്. ഉദാഹരണത്തിന് കയ്യിലുള്ള കാർഡ് എല്ലാ മാസവും ഒന്നാം തീയതിയിൽ കാർഡ് സ്റ്റേറ്റ്‌മെന്റോ കഴിഞ്ഞ മാസത്തെ ബില്ലോ ജനറേറ്റു ചെയ്യും. അതിനുശേഷം ബിൽ തുക തീർപ്പാക്കാൻ നിങ്ങൾക്ക് 15 ദിവസം കൂടി ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
