വലിയ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പണമുണ്ടാക്കാൻ മ്യൂച്വൽ ഫണ്ടിൽ എസ്ഐപി നിക്ഷേപം ആരംഭിക്കുന്നത് ഉചിതമായ തീരുമാനമാണ്. എന്നാൽ തുടക്കാരുടെ പ്രധാന പ്രശ്നം ഏത് ഫണ്ടിൽ നിക്ഷേപിക്കുമെന്നതാണ്. വൈവിധ്യങ്ങളുടെ കൂമ്പാരമാണ് മ്യൂച്വൽ ഫണ്ടുകൾ. വിവിധ തരം ഫണ്ടുകൾ വിപണിയിലുണ്ട്. ഇതിൽ ഏത് എന്നതാണ് തുടക്കകാരെ കുഴക്കുന്നത്. നിക്ഷേപകനെ ബാധിക്കുന്ന വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യഥാർഥത്തിൽ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കേണ്ടത്.
പ്രതീക്ഷിക്കുന്ന ആദായം, റിസ്കെടുക്കാനുള്ള ശേഷി, കാലയളവ് എന്നിവ ഇതില്‍ ഘടകങ്ങളാകുന്നുണ്ട്. ഇതിനൊപ്പം ചെലവ് അനുപാതം, മുന്‍കാല പ്രകടനം, ഫണ്ട് മാനേജര്‍, അസറ്റ് അണ്ടര്‍ മാനേജ്മെന്റ എന്നിവ ഫണ്ട് തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിനാല്‍ നിക്ഷേപം ആരംഭിക്കുന്നാനിരിക്കുന്നൊരാള് ഇക്കാര്യങ്ങളില്‍ പഠനം നടത്തി എവിടെ നിക്ഷേപിക്കണമെന്നതിനെ പറ്റി മനസിലാക്കണം.
ലക്ഷ്യം പ്രധാനം
നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലക്ഷ്യം മുന്നില്‍ കാണണം. എത്ര കാലത്തേക്ക് നിക്ഷേപം തുടരുമെന്നും എത്ര ശതമാനം ആദായം പ്രതീക്ഷിക്കുന്നു എന്നുമുള്ള ധാരണയിലാകണം നിക്ഷേപം ആരംഭിക്കേണ്ടത്. ഇതിന്റെ അഭാവത്തില്‍ തെറ്റായ സമയത്ത് നിക്ഷേപം പിന്‍വലിക്കുന്ന അവസ്ഥ വന്നേക്കാം.
ഭവന വായ്പ ഡൗണ്‍ പെയ്മെന്റ് പോലുള്ള ഹ്രസ്വകാല ആവശ്യങ്ങള്‍ക്കും റിട്ടയര്‍മെന്റ്, മക്കളുടെ ഉന്നത വിദ്യാഭ്യാസം എന്നീ ദീര്‍ഘകാല ആവശ്യങ്ങള്‍ക്കും നിക്ഷേപം തുടങ്ങുന്നവരുണ്ടാകും. ലക്ഷ്യങ്ങളനുസരിച്ച് ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നൊരാൾക്ക് ഇക്വിറ്റി ഫണ്ടാണ് അനുയോജ്യം. ഇതിൽ തുടക്കകാരന് ഏത് തരം ഫണ്ട് തിരഞ്ഞെടുക്കണമെന്ന് നോക്കാം.
ഇക്വിറ്റി
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് മാത്രമാണ് അനുയോജ്യമാവുക. 7 വര്‍ഷമെങ്കിലും ചുരുങ്ങിയത് നിക്ഷേപം നടത്തണം. ഹ്രസ്വകാലത്തേക്കാണെങ്കില്‍ ബാങ്ക് നിക്ഷേപങ്ങളോ കമ്പനി നിക്ഷേപങ്ങളോ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളോ തിരഞ്ഞെടുക്കാം. ലക്ഷ്യങ്ങള്‍, കാലയളവ്, റിസ്ക് പ്രൊഫൈല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പൊതുവെ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോയുള്ള ഫണ്ടുകളാണ് തുടക്കകാര്‍ക്ക് അനുയോജ്യം. ഇത്തരത്തില്‍ ഫ്ളെക്സി കാപ് സ്കീമുകള്‍ ദീര്‍ഘകാലത്തേക്ക് തിരഞ്ഞെടുക്കാം.
ഫണ്ട് മാനേജരുടെ മാര്‍ക്കറ്റ് വീക്ഷണം അനുസരിച്ച് എല്ലാതരം കമ്പനികളിലും സെക്ടറുകളിലും നിക്ഷേപിക്കാനുള്ള സൗകര്യം ഫ്ളെക്സി കാപ് ഫണ്ടുകളിലുണ്ട്. ചാഞ്ചാട്ടത്തിലുള്ള വിപണിയില്‍ കൂടുതല്‍ സ്ഥിരതയുള്ള ലാര്‍ജ് കാപ് കമ്പനികളിലും ബുള്ളിഷ് വിപണിയില്‍ കൂടുതല്‍ ലാഭത്തിനായി മിഡ്കാപ് ഓഹരികളിലുമാണ് നിക്ഷേപിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ ഐടി, ഫാര്‍മാ ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്താറുണ്ട്. ഫ്ളെക്സി കാപ് വിഭാഗത്തിൽ നിന്ന് മികച്ച ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഘടകങ്ങളെന്തെല്ലാമെന്നും പരിശോധിക്കാം.
ചെലവ് അനുപാതം
നിക്ഷേപം മാനേജ് ചെയ്യുന്നതിന് ഫണ്ട് ഹൗസുകള്‍ ഈടാക്കുന്ന ചാര്‍ജ്/ കമ്മീഷനാണ് ചെലവ് അനുപാതം. കുറഞ്ഞ ചെലവ് അനുപാതമുള്ള ഫണ്ട് തിരഞ്ഞെടുക്കുന്നതാണ് നിക്ഷേപകര്‍ക്ക് ഗുണകരമാവുക. , പരസ്യച്ചെലവുകള്‍, അഡ്മിനിസ്ട്രേഷന് ചെലവുകള്‍, ഇടപാട് ചെലവുകള്‍, നിക്ഷേപ മാനേജ്മെന്റ് ഫീസ്, ഓഡിറ്റ് ഫീസ് എന്നിവ ഉള്‍പ്പെടുന്ന ചെലവുകളാണ് നിക്ഷേപപകൻ നൽകേണ്ടത്.
ചെലവ് അനുപാതം ചെറിയ ശതമാനമാണെങ്കിലും ആദായത്തിൽ വലിയ മാറ്റമുണ്ടാക്കും. മ്യൂച്വല്‍ ഫണ്ട് ഡയറക്ട് പ്ലാനില്‍ ചെലവ് അനുപാതം കുറവും റെഗുലര്‍ പ്ലാനില്‍ കൂടുതലുമായിരിക്കും. ചെലവ് കുറഞ്ഞ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ പ്രകടനം മോശമാണെങ്കില്‍ ഉയര്‍ന്ന നിരക്കുള്ളതും ഉയര്‍ന്ന ആദായം തരുന്നതുമായ ഫണ്ടിന്റെ ഗുണം ലഭിക്കില്ല.
എക്സിറ്റ് ലോഡ്, നികുതി
മ്യൂച്വല്‍ ഫണ്ട് പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ചാര്‍ജാണ് എക്സിറ്റ് ലോഡ്. നിക്ഷേപം ആരംഭിച്ച് ചുരുങ്ങിയ കാലായളവില്‍ പിന്വലിക്കുമ്പോളാണ് എക്സിറ്റ് ലോഡ് ബാധകമാകുന്നത്. സാധാരണയായി 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോഴാണ് എക്സിറ്റ് ലോഡ് വരുന്നത്.
നികുതിയെ പറ്റിയും നിക്ഷേപകന് ധാരണയുണ്ടാകണം. ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപം 12 മാസത്തിന് മുന്‍പ് പിന്‍വലിച്ചാല്‍ 15 ശതമാനം നികുതി ഈടാക്കും. 12 വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ 1 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നൽകേണ്ടതില്ല. എന്നാൽ 1 ലക്ഷം കവിഞ്ഞുള്ള ലാഭത്തിന് 10 ശതമാനമാണ് നികുതി.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications