വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

കോവിഡ് വ്യാപനം പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് നമുക്കുണ്ടാക്കിയത്. തൊഴില്‍ നഷ്ടവും വേതനക്കുറവും കാരണം ഒട്ടേറെപ്പേര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തീക പ്രയാസം ഈ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നു. വീട്ടു ചിലവുകള്‍ക്കുള്‍പ്പെടെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വ്യാപനം പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് നമുക്കുണ്ടാക്കിയത്. തൊഴില്‍ നഷ്ടവും വേതനക്കുറവും കാരണം ഒട്ടേറെപ്പേര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തീക പ്രയാസം ഈ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നു. വീട്ടു ചിലവുകള്‍ക്കുള്‍പ്പെടെ ബുദ്ധിമുട്ടേണ്ടി വന്നവരും കുറവല്ല. യൂട്ടിലിറ്റി ബില്ലുകളും, ഇഎംഐ തുകകളും യഥാസമയം തിരിച്ചടവ് നടത്തുവാന്‍ നെട്ടോട്ടം ഓടേണ്ട അവസ്ഥയുണ്ടായി. വായ്പകളാണ് ഈ കഠിന കാലത്ത് പലര്‍ക്കും ആശ്രയമായത്. സ്വര്‍ണ വായ്പയ്ക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ബാധ്യകളില്‍ നിന്ന് പിടിച്ചു നില്‍ക്കുവാന്‍ ഭൂമിയോ മറ്റ് ആസ്തികളോ വില്‍ക്കേണ്ടി വന്നവരും ഏറെയാണ്.

 

Also Read: അടല്‍ പെന്‍ഷന്‍ യോജന; വര്‍ഷം 60,000 രൂപ വീതം നേടാം! എങ്ങനെയെന്ന് അറിയേണ്ടേ?

വായ്പാ കുടിശ്ശികയില്‍ നിന്നും രക്ഷപ്പെടാം

വായ്പാ കുടിശ്ശികയില്‍ നിന്നും രക്ഷപ്പെടാം

സെക്കന്റ് ഹൗസ് എന്ന നിലയ്ക്ക് വാങ്ങിച്ചിരിക്കുന്ന വീടുകള്‍ വില്‍പ്പന നടത്തി കൈയ്യില്‍ ആവശ്യത്തിനായുള്ള പണം സ്വന്തമാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും ഈ സെക്കന്റ് ഹൗസുകള്‍ ഭവന വായ്പാ സഹായത്തോടെ വാങ്ങിച്ചിരിക്കുന്നവയാകുവാന്‍ ഏറെ സാധ്യതയുണ്ട്. വില്‍പ്പനയിലൂടെ ഇതിനായ് പ്രതിമാസം നല്‍കുന്ന ഇഎംഐ തുകയും ലാഭിക്കുവാനും ആ വായ്പാ ബാധ്യത ഒഴിവാക്കുവാനും സാധിക്കുമെന്നതും ഈ തീരുമാനം കൈക്കൊള്ളുവാന്‍ കാരണമാകുന്നു.

Also Read : 2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?Also Read : 2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?

പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിലവിലുള്ള ഈ സമയത്ത്, അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വായ്പാ കുടിശ്ശിക ഉണ്ടെങ്കില്‍ അതില്‍ നിന്നും ഏറെ എളുപ്പം മുക്തമാകുന്നതാണ് ഏറ്റവും മികച്ച തീരുമാനം.

വായ്പയ്ക്ക് ഈടായി നല്‍കിയിരിക്കുന്ന ആസ്തി എങ്ങനെ വില്‍ക്കാം?

വായ്പയ്ക്ക് ഈടായി നല്‍കിയിരിക്കുന്ന ആസ്തി എങ്ങനെ വില്‍ക്കാം?

എന്നാല്‍ വായ്പയ്ക്ക് ഈടായി നല്‍കിയിരിക്കുന്ന ആസ്തി എങ്ങനെയാണ് വില്‍പ്പന നടത്തുക എന്നത് സംബന്ധിച്ച് പലര്‍ക്കും സംശയങ്ങളുണ്ടാകും. വായ്പാ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു ആസ്തിയേക്കാള്‍ ഏറെ എളുപ്പത്തില്‍ അത്തരം ബാധ്യതകളൊന്നുമില്ലാത്ത ആസ്തികള്‍ വില്‍പ്പന നടത്തുവാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

Also Read: കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?Also Read: കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

ഭവന വായ്പാ കുടിശ്ശിക നില നില്‍ക്കുന്ന ഒരു വീട് വില്‍പ്പന നടത്തുന്നതിന്റെ പ്രക്രിയ വ്യത്യസ്തമാണ്. നിലവില്‍ വായ്പാ ബാധ്യതയുള്ള ഒരു ആസ്തി വില്‍ക്കുവാന്‍ തയ്യാറെടുക്കും മുമ്പ് വില്‍പ്പന കരാറിലേക്ക് വായ്പാ ദാതാവില്‍ നിന്നും എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണ്. ഈ പ്രക്രിയകള്‍ ആരംഭിക്കുന്നതിനായി നിങ്ങളുടെ വായ്പാ ദാതാവിന് നിങ്ങള്‍ എന്തിനാണ് ആസ്തി വില്‍ക്കുന്നത് എന്നത് സംബന്ധിച്ച് ബോധ്യപ്പെടേണ്ടതാണ്.

Also Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂAlso Read: 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

രേഖകളുടെയെല്ലാം പകര്‍പ്പ് നിങ്ങളുടെ കൈവശം വേണം

രേഖകളുടെയെല്ലാം പകര്‍പ്പ് നിങ്ങളുടെ കൈവശം വേണം

അതിന് ശേഷം വായ്പാ ദാതാവ് നിങ്ങള്‍ തിരിച്ചടക്കുവാന്‍ ബാക്കിയുള്ള വായ്പാ കുടിശ്ശിക തുകയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിങ്ങളെ അറിയിക്കും. ഒപ്പം വായ്പയ്ക്ക് ഈടായി സമര്‍പ്പിച്ചിരിക്കുന്ന ആസ്തിയുടെ ഉടമസ്ഥതതയെ സംബന്ധിച്ചുള്ള വിവരങ്ങളും പരിശോധിക്കും. നിങ്ങള്‍ വില്‍ക്കുവാന്‍ തയ്യാറെടുക്കുന്ന വസ്തുവിന്റെ മേല്‍ വായ്പാ ബാധ്യത കുടിശ്ശികയുണ്ടെങ്കില്‍, ആ വസ്തുവുമായി ബന്ധപ്പെട്ട അസ്സല്‍ രേഖകളെല്ലാം വായ്പാ ദാതാവിന്റെ പക്കലാണുണ്ടാവുക. ഈ അസ്സല്‍ രേഖകളുടെയെല്ലാം പകര്‍പ്പ് നിങ്ങളുടെ കൈവശമുണ്ടെന്ന് ആദ്യം തന്നെ ഉറപ്പു വരുത്തേണ്ടതുണ്ട്.

Also Read: ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാംAlso Read: ബിറ്റ്‌കോയിന്‍ വിലയില്‍ ഒരാഴ്ചയില്‍ 32 ശതമാനം വര്‍ധന ; ഇപ്പോള്‍ നിക്ഷേപിക്കുന്നത് അനുയോജ്യമോ? അറിയാം

ആവശ്യമായി വരുന്ന രേഖകള്‍ ഇവയാണ്

ആവശ്യമായി വരുന്ന രേഖകള്‍ ഇവയാണ്

ഇത് വീട് വില്‍പ്പന നടത്തുന്നതില്‍ മാത്രമല്ല നിങ്ങളെ സഹായിക്കുക, വായ്പാ ദാതിവിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള സത്യസന്ധമല്ലാത്ത ഇടപാടുകള്‍ നടക്കുകയാണെങ്കില്‍ അത്തരം സമയങ്ങളില്‍ വസ്തുവിന്മേല്‍ നിങ്ങളുടെ ഉടമസ്ഥത തെളിയിക്കുവാനും രേഖകളുടെ പകര്‍പ്പ് കൈവശം വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, തീറാധാരത്തിന്റെ പകര്‍പ്പ്, വായ്പ അനുവദിച്ചതിന്റെ രേഖകള്‍, മദര്‍ ഡീഡ്, നികുതിയടച്ചതിന്റെ രേഖകള്‍, സൊസൈറ്റ് എന്‍ഒഎസി എന്നിവയാണ് വായ്പാ കുടിശ്ശിക നിലനില്‍ക്കുന്ന വീട് വില്‍പ്പന നടത്തുന്നതിനായി ഉടമയുടെ കൈവശം ആവശ്യമായി വരുന്ന രേഖകള്‍.

Also Read: വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!Also Read: വീട് വാങ്ങിക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; എസ്ബിഐയുടെ ഭവനവായ്പയ്ക്ക് 0% പ്രൊസസിംഗ് ഫീ!

വായ്പാ കുടിശ്ശികയുള്ള വീട് വില്‍പ്പന നടത്താം

വായ്പാ കുടിശ്ശികയുള്ള വീട് വില്‍പ്പന നടത്താം

ഇനി എങ്ങനെയാണ് വായ്പാ കുടിശ്ശികയുള്ള വീട് വില്‍പ്പന നടത്തുക എന്ന് നമുക്ക് നോക്കാം. മൂന്ന് തരത്തില്‍ ഇത്തരത്തില്‍ വായ്പാ ബാധ്യത നിലനില്‍ക്കുന്ന വീട് വില്‍ക്കുവാന്‍ നമുക്ക് സാധിക്കും. വാങ്ങിക്കുന്ന വ്യക്തികള്‍ അവരുടെ സമ്പാദ്യം ഉപയോഗപ്പെടുത്തി വാങ്ങിക്കുന്നതാണ് ആദ്യത്തെ രീതിയായി പറയുന്നത്. ഏറെ ലളിതമായ ഒരു പ്രക്രിയയാണിത്. അതായത് ഈ രീതിയില്‍ വില്‍പ്പന നടത്തുമ്പോള്‍ വാങ്ങിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നും ബാങ്കുമായി യാതൊരു വിധ ഇടപാടുകളും നടത്തേണ്ടി വരുന്നില്ല.

Also Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാംAlso Read: ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കൂ; മാസം 3300 രൂപ വീതം പെന്‍ഷന്‍ നേടാം

വില്‍ക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും തമ്മില്‍

വില്‍ക്കുന്ന വ്യക്തിയും വാങ്ങുന്ന വ്യക്തിയും തമ്മില്‍

വില്‍പ്പന നടത്തുന്ന വ്യക്തിയ്ക്ക് വായ്പാ കുടിശ്ശിക രേഖ നല്‍കാന്‍ ആവശ്യപ്പെടാം. വസ്തു വില്‍പ്പന നടത്തിയ തുക വില്‍പ്പന നടത്തിയ വ്യക്തിയ്ക്ക് നല്‍കുന്നതിന് പകരം അയാളുടെ വായ്പാ അക്കൗണ്ടിലേക്കാണ് തുക നല്‍കുക. ഈ സാഹചര്യത്തില്‍ വായ്പ തിരിച്ചടയ്ക്കപ്പെടുകയും ബാധ്യത ഒഴിവാകുകയും ചെയ്യുന്നു. ഒപ്പം ആസ്തിയുമായി ബന്ധപ്പെട്ട അസ്സല്‍ രേഖകള്‍ ബാങ്ക് വിട്ട് നല്‍കുകയും ചെയ്യും. അതിന് ശേഷം ആസ്തി വാങ്ങിച്ചിരുന്ന വ്യക്തിയുടേ പേരിലേക്ക് ഉടമസ്ഥാവകാശം രജിസ്്റ്റര്‍ ചെയ്തു നല്‍കാം. ശേഷിക്കുന്ന തുകയുണ്ടെങ്കില്‍ അത് ഇരു ഇടപാടുകാര്‍ക്കും നേരിട്ട് തീര്‍പ്പാക്കുവന്നതാണ്.

Also Read: എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാംAlso Read: എന്‍പിഎസ് നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന ആദായത്തിനായി ശ്രമിക്കുമ്പോള്‍ ഈ പിഴവുകള്‍ വരുത്താതെ ശ്രദ്ധിക്കാം

ഒരേ ബാങ്കില്‍ നിന്നാണെങ്കില്‍

ഒരേ ബാങ്കില്‍ നിന്നാണെങ്കില്‍

ഇനി വില്‍പ്പന നടത്തുന്ന വ്യക്തിയുടെ അതേ ബാങ്കില്‍ നിന്നും വസ്തു വാങ്ങിക്കുന്ന വ്യക്തിയും വായ്പ എടുക്കുവാന്‍ തീരുമാനിച്ചാല്‍ ഇരു കക്ഷികള്‍ക്കും ഒപ്പം ബാങ്കിനും ഇടപാട് എളുപ്പത്തില്‍ തീര്‍ക്കുവാന്‍ സാധിക്കും. വാങ്ങിക്കുന്ന വ്യക്തിയ്ക്ക് ഭവന വായ്പയ്ക്ക് അര്‍ഹയുണ്ടോ എന്ന പരിശോധന മാത്രമാണ് ബാങ്കിന്റെ ഭാഗത്ത് നിന്നും നടത്തേണ്ടത്. ഇടപാടിന് ആവശ്യമായി വരുന്ന ബാങ്ക് പ്രൊസസിംഗ് ചാര്‍ജ് വഹിക്കേണ്ടത് വസ്തു വാങ്ങിക്കുന്ന വ്യക്തിയാണ്.

Also Read: എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാംAlso Read: എടിഎം പണം പിന്‍വലിക്കലുകളിലെ മാറ്റങ്ങള്‍; നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

വ്യത്യസ്ത ബാങ്കുകളാണെങ്കില്‍

വ്യത്യസ്ത ബാങ്കുകളാണെങ്കില്‍

ഇനി ഇരുവര്‍ക്കും വ്യത്യസ്ത ബാങ്കുകളാണെങ്കില്‍ വില്‍പ്പന നടത്തുന്ന വ്യക്തി വായ്പാ കുടിശ്ശിക രേഖയും ഈടായി നല്‍കിയിരിക്കുന്ന വസ്തുവിന്റെ രേഖകളും നല്‍കുവാന്‍ ബാങ്കിനോട് ആവശ്യപ്പെടണം. ഇവ ലഭിച്ചു കഴിഞ്ഞാല്‍ വസ്തു വാങ്ങിക്കുന്ന വ്യക്തി ബാങ്കില്‍ ആവശ്യമായ ഫീ നല്‍കേണം. വാങ്ങിക്കുന്ന വ്യക്തിയുടെ ബാങ്ക് വായ്പാ തുകയ്ക്ക് മതിയായ തുകയുടെ ചെക്ക് നല്‍കും. വായ്പാ തുക പൂര്‍ണമായും തീര്‍പ്പാക്കി കഴിഞ്ഞാല്‍ വായ്പാ ദാതാവ് രേഖകളെല്ലാം തിരികെ നല്‍കും. അവ വാങ്ങിക്കുന്ന ബാങ്കില്‍ സമര്‍പ്പിക്കുമ്പോഴാണ് ബാക്കി തുക ബാങ്ക് നല്‍കുക.

ഇനി ആശങ്കകളില്ലാതെ വീട് വില്‍പ്പന നടത്തുന്നതിനുള്ള പ്രക്രിയകളുമായി മുന്നോട്ട് പോയ്‌ക്കോളൂ.

Read more about: home loan
English summary

how to sell a mortgaged house or property? know process and Documents required | വായ്പാ ബാധ്യതയുള്ള വീട് എങ്ങനെ വില്‍പ്പന നടത്താം? എളുപ്പത്തില്‍ വില്‍പ്പന നടത്തുവാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

how to sell a mortgaged house or property? know process and Documents required
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X