സംരംഭകത്വത്തിന്റെ സാധ്യതകള്‍ തേടുന്നവരാണ് ഇന്ന് കൂടുതല്‍.കുറഞ്ഞ നിക്ഷേപത്തില്‍ നല്ലൊരു വരുമാനം നേടാനുള്ള സാധ്യതകള്‍ തേടുന്നവര്‍ക്ക് ചെറു സൂപ്പർ മാർക്കറ്റുകൾ മികച്ച ആശയമാണ്. ഇന്നത്തെ കാലത്ത് പലചരക്ക് കടകൾക്ക് പകരം സൂപ്പർ മാർക്കറ്റുകൾ നാട്ടിമ്പുറങ്ങളിൽ പോലും സജീവമാവുകയാണ്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും ഇത്തരം കടകൾ തന്നെ. രാജ്യത്ത് 12.8 ദശലക്ഷം പലചരക്ക് കടകളുണ്ട്. പിന്നെ എവിടെയാണ് ബിസിനസ് എന്ന് ആശ്ചര്യപ്പെടേണ്ട.
ഒരു ഇന്ത്യക്കാരന്‍ തന്റെ മാസ വരുമാനത്തിന്റെ പകുതിയും ചെലവാക്കുന്നത് ഇത്തരം കടകളില്‍ തന്നെയാണ്. ഏത് പ്രതിസന്ധി ഘട്ടത്തില്‍ പോലും പലചരക്ക് ഉത്പ്പന്നങ്ങള്‍ വേണമെന്നതിനാല്‍ ബിസിനസ് സാധ്യതകള്‍ നല്ലവോണം ഈ മേഖലയിലുണ്ട്. കോവിഡ് കാലത്ത് എല്ലാവരും അറിഞ്ഞ കാര്യമാണിത്. എങ്ങനെ ഒരു മിനി സൂപ്പർ മാർക്കറ്റ് ആരംഭിക്കാമെന്നും രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രംഖലയായ ഡിമാർട്ടിന്റെ വിജയത്തിൽ നിന്ന് എന്തൊക്കെ കാര്യങ്ങൾ പുതിയ സൂപ്പർ മാർക്കറ്റുകൾക്ക് പഠിക്കാമെന്നും നോക്കാം.
ബിസിനസ് പ്ലാന്‍
മറ്റെല്ലാ സംരംഭങ്ങളും എന്നത് പോലെ ഇവിടെയും ബിസിനസ് പ്ലാൻ ആവശ്യമാണ്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ സ്ഥലം, ഉള്‍പ്പെടുത്തേണ്ട ഉത്പ്പന്നങ്ങള്‍, വില നില നിര്‍ണയം, മറ്റു സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നുള്ള മത്സരം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ ഉൾപ്പെടുത്തിയുള്ള ബിസിനസ് പ്ലാനില്‍ ഉള്‍പ്പെടുത്തണം. ബിസിനസിന് ക്യത്യമായ പ്ലാനിംഗിനോടൊപ്പം ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാനും ബിസിനസ് പ്ലാന്‍ ആവശ്യമാണ്.
സാധ്യത പഠനം
സാധ്യത പഠനം വഴി ബിസിനസിന്റെ ശക്തി, ബലഹീനത എന്നിവ മനസിലാക്കാന്‍ സാധിക്കുന്നു. ഉദ്യേശിക്കുന്ന പ്രദേശത്ത് ബിസിനസ് ആരംഭിച്ചാല്‍ വിജയിക്കാനുള്ള സാധ്യത ഇതിലൂടെ മനസിലാക്കാം. ഇത് ബിസിനസ് പ്ലാനിനൊപ്പം ആവശ്യമുള്ളതാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ ബിസിനസ് പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ ലാഭ സാധ്യത കൂടി മനസിലാക്കണം.
രജിസ്‌ട്രേഷന്‍
ബിസിനസിന്റെ ഉടമസ്ഥത അനുസരിച്ചുള്ള രദിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ട്രേഡ് ലൈസന്‍സ്, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍, ഭക്ഷ്യ സുപക്ഷ ലൈസന്‍സ് എന്നിവ ആവശ്യമാണ്. ചരക്കു സേവന നികുതി രജിസ്‌ട്രേഷനും സൂപ്പര്‍മാര്‍ക്കറ്റിന് ആവശ്യമുണ്ട്. ഇതോടൊപ്പം ടിഎഎൻ നമ്പർ അഥവാ ടാക്സ് കളക്ടിംഗ് അക്കൗണ്ട് നമ്പറും ആവശ്യമാണ്.
ഉപഭോക്താക്കളെ അറിയുക
ഓരോ പ്രദേശത്തും ഓരോ തരം ഉപഭോക്തൃ ബേസ് ഉണ്ടാകും. ഓരോരുത്തരുടെയും. ആവശ്യങ്ങള്‍ വ്യത്യസ്മായിരിക്കും. ആളുകളുടെ പ്രായം അനുസരിച്ച്, ടേസ്റ്റ് മനസിലാക്കി വേണം സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുാൻ. സ്ഥലം തീരുമാനമായതിന് ശേഷം പ്രതിദിന ഉപഭോക്താക്കളെ മനസിലാക്കുക. സാധാരണയായി സ്റ്റോറില്‍ നിന്നും 1-2 കിലോ മീറ്റര്‍ വരെയാണ് വിപണിയുണ്ടാവുക. നിത്യ ഉപഭോക്താക്കള്‍ വാങ്ങാന്‍ സാധ്യതയുള്ള ഉത്പ്പന്നങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുക.
ചെറിയ തോതിലുള്ള സ്റ്റോര്‍ ആരഭിക്കുന്നൊരാള്‍ക്ക് കുറഞ്ഞ സ്റ്റാഫും പരമിത സ്റ്റോക്കുകളും മതിയാകും. സ്ഥല വാടക, സാധനങ്ങള്‍, ഫ്രിഡ്ജ് എന്നിവയ്ക്ക് വ്യത്യസ്ത അളവില്‍ നിക്ഷേപം വന്നേക്കാം. കുറഞ്ഞത് 2 ലക്ഷം രൂപയുടെ ചെലവ് ആവശ്യമുണ്ട്. മൊത്തക്കച്ചവടക്കാരില്‍ നിന്നും ഉത്പാദകരില്‍ നിന്നും നേരിട്ട് സാധാനങ്ങള്‍ എത്തിക്കണം. വ്യത്യസ്ത ഉത്പ്പന്നങ്ങള്‍ തന്നെയാണ് സൂപ്രര്‍മാര്‍ക്കറ്റുകളുടെ ആകർഷണീയത. ഇതിനാൽ ഉത്പ്പന്നങ്ങളുടെ ഒറ്റ ബ്രാന്‍ഡിന് പകരം വൈവിധ്യങ്ങൾ അഴതരിപ്പിക്കണം
ഡി മാർട്ട് ബിസിനസ് മോഡൽ
സൂപ്പർ മാർക്കറ്റ് ബിസിനസ് മോഡലുകൾ തിരയുന്നവർക്ക് മുന്നിൽ ഇന്ത്യയിലെ വിജയിച്ച ഉദാഹരണമാണ് ഡി മാർട്ട്. ഡി മാർട്ടിന്റെ മാതൃകമ്പനിയായ അവന്യു സൂപ്പർ മാർക്കറ്റിന് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ വരുമാനം 10,3845 കോടി രൂപയാണ്. 35 ശതമാനത്തിന്റെ വളർച്ച. ഈ സാഹചര്യത്തിൽ ഡി മാർട്ട് എങ്ങനെ ലാഭത്തിൽ, വിലകുറവിൽ ബിസിനസ് നടത്തുന്നു എന്നു നോക്കാം.
1. നാട്ടിമ്പുറങ്ങളിൽ പുതിയ സ്റ്റോറുകൾ വന്നപാടെ വലിയ വില കുറവും പിന്നീട് പൂട്ടിപോകുന്നതും സാധാരണ കാഴ്ചകളാണ്. സ്ഥിരമായി ഡിസ്ക്കൗണ്ട് നൽകാൻ ഡിമമാർട്ടിന്റെ മാർഗങ്ങളിലൊന്നാണ് സ്ലോട്ടിംഗ് ഫീസ്. കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ശ്രദ്ധ കിട്ടുന്ന തരത്തില്‍ പ്രദേശിപ്പിക്കുന്നത് ഉപഭോക്താക്കള്‍ക്ക് എളുപ്പം കാണാന്‍ സാധിക്കും.
ഇതിന് വില്പന സാധ്യത കൂടും. ഇതിന് കമ്പനികള്‍ നല്‍കുന്ന തുകയാണ് സ്ലോട്ടിംഗ് ഫീസ്. ഈ തുക ഉപയോഗിച്ച് അധിക വിലകുറവിൽ ഉത്പ്പന്നങ്ങൾ നല്‍കാന്‍ ഡി മാർട്ടിന് സാധിക്കും സാധിക്കും.
2. സൂപ്പര്‍ മാര്‍ക്കറ്റുകളായതിനാല്‍ കുറഞ്ഞ തൊഴിലാളികള്‍ മതി. ഒപ്പം ഡി മാര്‍ട്ട് സ്റ്റോറുകള്‍ സ്വന്തം കെട്ടിടത്തിലാണ്. ഇതിനാൽ വാടക ചെലവുകൾ തീരെയില്ലാ. ഡീമാര്‍ട്ട് പതിയെ ലാഭം ഉപയോഗിച്ച് സ്വന്തം കെട്ടിടങ്ങള്‍ ഒരുക്കിയാണ് പുിതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നക്. 2002 ല്‍ ആരംഭിച്ച ഡി മാർട്ട് ആദ്യ 8 വര്‍ഷത്തിനിടെ 10 സ്‌റ്റോറുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 284 സ്‌റ്റോറുകൾ ഉണ്ട്.
3. കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങുന്നത് വഴി ഇടനിലക്കാരെ ഒഴിവാക്കി ബിസിനസ് ടു കസ്റ്റമര്‍ മോഡല്‍ ആണ് ഡി മാര്‍ട്ട് ഉപയോഗിക്കുന്നത്. വേഗത്തില്‍ ബില്‍ ക്ലിയര്‍ ചെയ്യുന്നത് വഴി കമ്പനികൾ അധിക ഇളവ് ഡി മാർട്ടിന് ലഭിക്കും. 7 ദിവസത്തിനുള്ളിൽ ഡി മാർട്ട് ബിൽ ക്ലിയർ ചെയ്യുന്നു. മറ്റിടങ്ങിൽ മാസങ്ങളെടുക്കുന്ന പ്രക്രിയയാണിത്.
4. ലൊക്കേഷൻ ഡിമാർട്ടിന് വലിയ മുൻതൂക്കം നൽകുന്നു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് സമീപം കൂടുതൽ പേർ നടന്നെത്തുന്ന ഇടങ്ങളാണ് ഡിമാർട്ട് സ്റ്റോറുകൾ സ്ഥാപിക്കപ്പെടുന്നത്
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications