യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..... ഇത്തവണ യാത്ര മുടങ്ങുന്നത് തീവണ്ടി വൈകിയത് കൊണ്ടല്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. പല കരാണങ്ങൾ കൊണ്ടും തീവണ്ടി യാത്രക്കാർക്ക് റിസർവ് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യാനാവാത്ത സാഹചര്യം വന്നിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റ് റദ്ദാക്കുകയാണ് മിക്കവരും ചെയ്യുന്നത്.
ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 240 രൂപ ഈടാക്കിയാണ് റെയിൽവെ പണം റീ ഫണ്ട് തരികെ. വലിയ തുക ഇത്തരത്തിൽ നഷ്ടപ്പെടുത്തേണ്ടി വരാം. ഇതിനാൽ റിസർവ് ചെയ്ത ടിക്കറ്റ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നതിനെ പറ്റി അറിഞ്ഞിരിക്കുന്നത് നല്ലതാകും.
ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റാം
റെയിൽവെ യാത്രക്കാർക്കായി നൽകുന്നൊരു സംവിധാനമാണിത്. റിസർവേഷൻ സൗകര്യമുള്ള എല്ലാ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. എസി സെക്കന്റ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുമ്പോൾ 200 രൂപയും എസി തേർഡ് ക്ലാസ് ടിക്കറ്റ് 180 രൂപയും സ്ലീപ്പർ ക്ലാസ് ടിക്കറ്റ് റദ്ദാക്കുമ്പോൾ 120 രൂപയും പിഴയായി ഈടാക്കും.
യാത്രക്കാരനായ ഒരാള്‍ക്ക് സ്വന്തം പേരില്‍ ബുക്ക് ചെയ്ത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ഈ ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റി നല്‍കാം. ഇത് കുടുംബക്കാരിൽ ഒരാളിലേക്കാണ് മാറ്റി നൽകേണ്ടത് എന്നാണ് റെയിൽവെ ചട്ടം. അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, മക്കള്‍, ഭാര്യ- ഭര്‍ത്താവ് എന്നിവര്‍ തമ്മില്‍ മാത്രമെ ടിക്കറ്റ് കൈമാറ്റം ചെയ്യാൻ സാധിക്കുകയുള്ളൂ.
നിബന്ധനകൾ
ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റാനായി തീവണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പായി അപേക്ഷ നല്‍കണം. ഈ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യം ഒരാള്‍ക്ക് ഒരു തവണ മാത്രമെ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു തവണ ടിക്കറ്റ് കൈമാറ്റം ചെയ്‌തൊരാളാണെങ്കില്‍ അടുത്ത പ്രാവശ്യം അപേക്ഷിക്കാന്‍ സാധിക്കില്ല. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പരിശോധിക്കാം.
* ഓണ്‍ലൈനായി എടുത്ത ടിക്കറ്റ് ആണെങ്കില്‍ ആദ്യമായി ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുകയാണ് വേണ്ടത്. കൗണ്ടർ ടിക്കറ്റാണെങ്കിൽ അതു മതിയാകും.
* ആരുടെ പേരിലേക്കാണോ ടിക്കറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അവരുടെ ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് എന്നിവയിലൊന്ന് കരുതുക.
* റിസര്‍വേഷന്‍ സൗകര്യമുള്ള തൊട്ടടുത്ത റെയില്‍വെ സ്റ്റേഷനിലേക്ക് എത്തണം.
* ഇവിടെ ടിക്കറ്റ് ട്രാന്‍സ്ഫറിനായി അപേക്ഷ സമര്‍പ്പിച്ചാൽ യോഗ്യതയുള്ളവർക്ക് ടിക്കറ്റ് മാറ്റൊരാളിലേക്ക് മാറ്റി നൽകും.
സമയ ക്രമം
ഇന്ത്യന്‍ റെയില്‍വേയുടെ ചട്ടങ്ങൾ അനുസരിച്ച് തീവണ്ടി പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുൻപെങ്കിലും ടിക്കറ്റ് മാറ്റി നൽകാനുള്ളഅപേക്ഷ സമർപ്പിക്കണം. എന്നാൽ അപേക്ഷ സമർപ്പിക്കുന്ന യാത്രക്കാരനെ ആശ്രയിച്ച് സമയക്രമത്തിൽ വ്യത്യാസപ്പെടാം. അപേക്ഷ സമർപ്പിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരനാണെങ്കില്‍ തീവണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷ നൽകിയാൽ മതി.
ആഘോഷം, വിവാഹം, വ്യക്തിപരമായ കാരണങ്ങളാൽ എന്നിവ കാരണം ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റുമ്പോൾ തീവണ്ടി പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂര്‍ മുൻപ് ടിക്കറ്റ് അപേക്ഷ സമർപ്പിക്കണം. എന്‍സിസി കാഡറ്റുകൾക്കും ഈ സേവനങ്ങൾ ഉപയോഗിക്കാം. യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ കരുതുന്നത് എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാനാകും. ഇതിനായി പ്രത്യേക നിരക്കുകളൊന്നുമില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
