യാത്രയ്ക്കായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിച്ചില്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കുകയാണ് പൊതുവെയുള്ള രീതി. ടിക്കറ്റ് റദ്ദാക്കൽ ചാർജായി നല്ലൊരു തുക റെയിൽവെ ഈടാക്കിയ ശേഷമാണ് ബാക്കി തുക അനുവദിക്കുന്നത്. ടിക്കറ്റ് റദ്ദാക്കാൻ വൈകുന്തോറും ലഭിക്കുന്ന തുകയും കുറയും.
ഇതിൽ നിന്നൊരു ബദൽ മാർഗം ഇന്ത്യൻ റെയിൽവെ അനുവദിച്ചിട്ടുണ്ട്. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് തങ്ങളുടെ പക്കലുള്ള യാത്ര ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാൻ ഇന്ത്യൻ റെയിൽവേയിൽ സാധിക്കും. ഇത് എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.
ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റാം
എന്തെങ്കിലും കാരണത്താൽ ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സധിക്കുന്നില്ലെങ്കിൽ ടിക്കറ്റ് ഒരു കുടുംബാംഗത്തിന് കൈമാറി ടിക്കറ്റിനായി ചെലവഴിച്ച പണം ലാഭിക്കാൻ സാധിക്കും. ടിക്കറ്റ് കൈമാറാൻ സാധിക്കുന്നത് കുടുംബാംഗത്തിന് മാത്രമാണ്. ടിക്കറ്റ് ആരുടെ പേരിലാണോ, അദ്ദേഹത്തിന്റെ അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ, മകൾ, മകൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുടെ പേരിലേക്ക് ടിക്കറ്റ് കൈമാറാം.

24 മണിക്കൂർ
ടിക്കറ്റ് കൈമാറണമെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് യാത്രക്കാർ ആവശ്യമായ അപേക്ഷ നൽകേണ്ടതാണ്. ട്രെയിൻ പുറപ്പെടുന്ന ദിവസത്തിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ദീർഘദൂര തീവണ്ടികളാണെങ്കിൽ യാത്ര ദിവസവും തീവണ്ടി പുറപ്പെടുന്ന ദിവസവും വ്യത്യസ്തമായിരിക്കും എന്ന കാര്യം ശ്രദ്ധിക്കാം.
ഒരു വ്യക്തിക്ക് ഒരു ഒരു തവണ മാത്രമേ ടിക്കറ്റ് ട്രാൻസ്ഫർ സേവനം ലഭിക്കുകയുള്ളൂ. ഇതിനകം ആർക്കെങ്കിലും ടിക്കറ്റ് ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ടെങ്കിൽ രണ്ടാം തവണ സേവനം ലഭിക്കില്ല.
എങ്ങനെ ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റാം
കൺഫോം ചെയ്ത യാത്ര ടിക്കറ്റ് മറ്റൊരാളിലേക്ക് മാറ്റുന്നതിന് റെയിൽവെ റിസർവേഷൻ കൗണ്ടറിലെത്തണം. ഓൺലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ നടപടിക്രമങ്ങളിൽ ആദ്യത്തേത് ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുകയെന്നതാണ്.
ടിക്കറ്റ് കൈമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആധാർ കാർഡോ വോട്ടർ ഐഡി കാർഡോ വേണം. ഇവ ചേർത്ത് റിസർവേഷൻ കൗണ്ടറിൽ ടിക്കറ്റ് കൈമാറ്റത്തിനായി അപേക്ഷിച്ചാൽ മതിയാകും. റെയിൽവെ യാത്രക്കാർക്കായി നൽകുന്നൊരു സംവിധാനമാണിത്. റിസർവേഷൻ സൗകര്യമുള്ള എല്ലാ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം.
അപേക്ഷാ ഫോം സമർപ്പിക്കുന്നതിനുള്ള സമയപരിധി
ഇന്ത്യൻ റെയിൽവേ നിയമം അനുസരിച്ച് തീവണ്ടി പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂർ മുൻപാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ യാത്രക്കാരനെ ആശ്രയിച്ച് അപേക്ഷ വ്യത്യാസപ്പെടാം. സർക്കാർ ജീവനക്കാരനാണ് അപേക്ഷിക്കുന്നതെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷിച്ചാൽ മതിയാകും.
ആഘോഷം വിവാഹം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം. എൻസിസി സ്ഥാനാർത്ഥികൾക്കും ടിക്കറ്റ് ട്രാൻസ്ഫർ സേവനത്തിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാം.
യാത്രക്കാർക്ക് വലിയ നേട്ടം
ടിക്കറ്റ് റദ്ദാക്കുമ്പോൾ നൽകുന്ന വലിയ സാമ്പത്തിക നഷ്ടം യാത്രക്കാർക്ക് ഇതുവഴി കുറയ്ക്കാം. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. 48 മണിക്കൂറിന് മുന്‍പ് ടിക്കറ്റ് റദ്ദാക്കിയാല്‍ ഫസ്റ്റ് എസിയില്‍ 240 രൂപയും സെക്കന്റ് എസിയില്‍ 200 രൂപയും തേഡ് എസില്‍ 180 രൂപയും സ്ലീപ്പര്‍ ക്ലാസില്‍ 60 രൂപയും ഈടാക്കും.
48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണെങ്കില്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും 12 മണിക്കൂറിന് ശേഷമാണെങ്കില്‍ 50 ശതമാനവും ഈടാക്കും. ഈ തുക ലാഭിക്കാനുള്ള വഴിയാണിത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
