റിപ്പോ നിരക്കുയർന്നതിന് പിന്നാലെ ബാങ്കുകൾ തങ്ങളുടെ വായ്പ പലിശ നിരക്കുയർത്തിയത് ഭവന വായ്പ എടുത്തവരെ ചെറുതൊന്നുമല്ല പ്രയാസത്തിലാക്കിയത്. ഒന്നര വർഷം മുൻപ് ചെറിയ നിരക്കിൽ വായ്പയെടുത്തവർക്ക് ഇഎംഐയിൽ വലിയ വർധനവാണ് വന്നത്. ഇഎംഐയിൽ നിന്ന് ഇളവ് നേടാൻ വായ്പ കാലാവധി കൂട്ടുന്നതിലൂടെ സാധിക്കുമെങ്കിലും അടയ്ക്കുന്ന വർഷം കൂടുന്നതിനൊപ്പം പലിശയിൽ അധിക ബാധ്യതയാണ് ഏറ്റെടുക്കുന്നത്.
ഈ സാഹചര്യത്തിൽ പലിശ ഭാരം കുറയ്ക്കാന്‍ കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കുകളിലേക്ക് ഭവന വായ്പ മാറ്റുക എന്നതാണ് ചെയ്യാന്‍ സാധിക്കുന്നൊരു കാര്യം. ഭവന വായ്പയില്‍ ബാക്കി നില്ക്കുന്ന തുകയാണ് മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുക. ഇത്തരത്തില്‍ ഭവന വായ്പ മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ ഭവന വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും നോക്കാം.
എങ്ങനെ വായ്പ മറ്റൊരു ബാങ്കിലേക്ക് മാറ്റാം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വിവരങ്ങൾ പ്രകാരം, ഷെഡ്യൂള്‍ കോമേഷ്യല്‍ ബാങ്കുകള്‍, സ്വകാര്യ, വിദേശ ബാങ്കുകള്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ എന്നിവയില്‍ നിന്ന് വായ്പ എസ്ബിഐയിലേക്ക് മാറ്റാന്‍ സാധിക്കും. ഇതിന് നിരവധി രേഖകൾ ബാങ്കിൽ സമർപ്പിക്കേണ്ടതുണ്ട്.
കമ്പനി നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, വ്യക്തിഗത തിരിച്ചറിയില്‍ രേഖയായി പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും കരുതണം. വായ്പ അപേക്ഷ ഫോമില്‍ 3 ഫോട്ടോകളും ആവശ്യമുണ്ട്. മേല്‍വിലാസം തെളിയിക്കുന്നതിനായി ടെലിഫോണ്‍ ബില്‍, ഇല്ക്ട്രിസിറ്റി ബില്‍, വാട്ടര്‍ ബില്‍, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും കരുതണം.
ആവശ്യമായ രേഖകൾ
ഭവന വായ്പ ഈടിന്റെ വിവിധ രേഖകളും ആവശ്യമുണ്ട്. വസ്തു സംബന്ധിച്ച നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വില്പനയ്ക്കുള്ള രജിസ്ട്രേഡ് കരാര്‍ തുടങ്ങിയവ ആവശ്യമുണ്ട്. അപേക്ഷകന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും 6 മാസത്തെ സ്റ്റേറ്റ്മെന്റ് ആവശ്യമാണ്. ശമ്പളക്കാരാണെങ്കില്‍ വരുമാനം തെളിയിക്കുന്നതിനായി 3 മാസത്തെ പേ സ്ലിപ്പോ സാലറി സര്‍ട്ടിഫിക്കറ്റോ നല്‍കണം. 2 സാമ്പത്തിക വര്‍ഷങ്ങളിലെ ആദായ നികുതി റിട്ടേണോ 2 വര്‍ഷത്തെ ഫോം 16 പകര്‍പ്പോ ആവശ്യമായി വരും.
ശമ്പളക്കാരല്ലെങ്കില് 3 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍, ബിസിനസ് അഡ്ര്സ് പ്രൂഫ്, ബാലന്‍സ് ഷീറ്റ് തുടങ്ങിയ ആവശ്യമാണ്. വായ്പ മാറ്റാന്‍ ഉദ്യേശിക്കുന്ന ബാങ്കില്‍ നിന്നുള്ള എല്ലാ ഒറിജിനല്‍ രേഖകളും വേണം. ഒരു വര്‍ഷത്തെ ലോണ്‍ അക്കൗണ്ട് രേഖകള്‍, വായ്പ മാറ്റാനുള്ള അനുമതി കത്ത് എന്നിവ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറഞ്ഞ പലിശ നിരക്ക് ആകർഷിക്കുമെങ്കിലും വായ്പ മാറ്റുന്നതിന് വരുന്ന ചെലവുകളെ പറ്റി അറിയണം. പഴയ വായ്പയുടെ പ്രീ പെയ്മെന്റ് ചാര്‍ജുകള്‍, പുതിയ വായ്പയുടെ പ്രൊസസിംഗ് ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ്, ലിഗല്‍ ഫീ തുടങ്ങിയ അധിക ചിലവുകളുണ്ടാകും. വായ്പാ കാലാവധി ദീര്ഘമായതാണെങ്കില് മാത്രമേ വായ്പാ കൈമാറ്റത്തിലൂടെയുള്ള പരമാവധി നേട്ടം ഉപയോക്താവിന് ലഭിക്കുകയുള്ളൂ.
ഇതോടൊപ്പം വായ്പ മാറ്റുന്ന ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ പറ്റി അറിയണം. പലിശയ്ക്ക് മാത്രം പ്രാധാന്യം നൽകാതെ ബാങ്കിന്റെ ട്രാക്ക് റെക്കോര്‍ഡ്, അവലോകനങ്ങള്‍, വിവരങ്ങളുടെ സുതാര്യത എന്നിവ പരിശോധിക്കണം. ദീർഘകാലത്തേക്ക് ബാങ്കുമായി ബന്ധപ്പെടേണ്ടതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications