നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ ഒരു ഉപഭോക്താവാണോ? നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇനി അത് എളുപ്പം സാധിക്കും.
നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുടെ ഒരു ഉപഭോക്താവാണോ? നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഇനി അത് എളുപ്പം സാധിക്കും. എസ്ബഐയുടെ സേവിംഗ്സ് അക്കൗണ്ട് ഒരു ശാഖയില്‍ നിന്നും മറ്റൊരു ശാഖയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചിരിക്കുകയാണ് ബാങ്ക്.

ഇപ്പോള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി നിങ്ങളുടെ ശാഖയിലേക്ക് നേരിട്ട് ചെല്ലേണ്ട കാര്യമില്ല. വീട്ടിലിരുന്ന് ഓണ്‍ലൈനായി ഇക്കാര്യം നിങ്ങള്‍ക്ക് ചെയ്യാവുന്നതേയുള്ളൂ. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ രീതിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ബാങ്കുകള്‍ പ്രാധാന്യം നല്‍കുന്നത്.
നിങ്ങള്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? എസ്ബിഐ നിങ്ങളുടെ സഹായത്തിനുണ്ട്. യോനോ എസ്ബിഐ, യോനോ ലൈറ്റ്, ഓണ്‍ലൈന്‍ എസ്ബിഐ എന്നിവ ഉപയോഗിത്ത് വീട്ടിലിരുന്ന് സുരക്ഷിതമായി നിങ്ങള്‍ക്ക് ബാങ്കിംഗ് ചെയ്യാം - എസ്ബിഐയുടെ ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു.
എസ്ബിഐയുടെ ഒരു ശാഖയില്‍ നിന്നും മറ്റൊരു ശാഖയിലേക്ക് സേവിംഗ്സ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്റെ ഘട്ടം ഘട്ടമായുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
- എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.onlinesbi.com ലോഗ് ഇന്‍ ചെയ്യുക.
- യൂസര്‍ നെയിം പാസ്വേഡ് എന്നിവ നല്‍കിയതിനൊപ്പം പേഴ്സണല്‍ ബാങ്കിംഗ് തെരഞ്ഞെടുക്കുക.
- മെനു ബാറില്‍ ഏറ്റവും മുകളില്‍ കാണുന്ന ഇ- സര്‍വീസസ് ക്ലിക്ക് ചെയ്യുക.
- അതിന് ശേഷം ട്രാന്‍സ്ഫര്‍ ഓഫ് സേവിംഗ്സ് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.
- ട്രാന്‍സ്ഫര്‍ ചെയ്യേണ്ട അക്കൗണ്ട് തെരഞ്ഞെടുക്കുക. നിങ്ങളുടെ കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ പ്രകാരം നിങ്ങള്‍ക്ക് ഒറ്റ അക്കൗണ്ടേ ഉള്ളൂവെങ്കില്‍ തെരഞ്ഞെടുക്കാതെ തന്നെ ആ അക്കൗണ്ട് അവിടെ കാണുവാന്‍ സാധിക്കും.
- ഏത് ശാഖയിലേക്കാണോ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ആ ശാഖയുടെ ബ്രാഞ്ച് കോഡ് നല്‍കുക. നിബന്ധനകള്‍ വായിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തിയതിന് ശേഷം സബ്മിറ്റ് ക്ലിക്ക് ചെയ്യാം.
- നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട്, ശാഖാ വിവരങ്ങളും, അക്കൗണ്ട് ട്രാന്‍സഫര്‍ ചെയ്യുന്ന ശാഖാ വിവരങ്ങളും ശരിയായി തന്നെയാണ് നല്‍കിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. ശേഷം കണ്‍ഫേം ക്ലിക്ക് ചെയ്യാം.
- നല്‍കിയിരിക്കുന്ന വിവരങ്ങള്‍ നിങ്ങള്‍ കണ്‍ഫേം ചെയ്ത് കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപിവരും.
- ആ ഒടിപി നമ്പര്‍ നല്‍കിയതിന് ശേഷം കണ്‍ഫേം ക്ലിക്ക് ചെയ്യുക.
- ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള നിങ്ങളുടെ അപേക്ഷ വിജയകരമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന എന്ന സന്ദേശം നിങ്ങള്‍ക്ക് അപ്പോള്‍ കാണാന്‍ സാധിക്കും.
ഓണ്‍ലൈന്‍ എസ്ബിഐയ്ക്ക് പുറമേ, യോനോ എസ്ബിഐ, യോനോ ലൈറ്റ് എന്നിവ മുഖേനയും നിങ്ങള്‍ക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്താം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്കുമായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ഈ ഇടപാടുകള്‍ എല്ലാം നടത്തുന്നതിനുള്ള നിബന്ധന.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
