ക്രെഡിറ്റ് കാർഡുകളിൽ നിന്ന് സമ്പാദിക്കണമെങ്കിൽ വിവേകത്തോടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമാണ് ആവശ്യം. വെറും ഇടപാടുകൾ നടത്തായി മാത്രമാണ് പലരും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത്. പകരം ഫീച്ചറുകളും ഓഫറുകളും അറിഞ്ഞുള്ള ഉപയോഗമാണ് കൂടുതൽ ലാഭകരമാകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ് വഴി സമ്പാദ്യം പരമാവധിയാക്കാൻ സഹായിക്കുന്ന 9 കാര്യങ്ങളും അറിയണം.
സമയത്ത് ബില്ലടയ്ക്കുക
എല്ലാ മാസവും കൃത്യസമയത്ത് പൂർണമായ ക്രെഡിറ്റ് കാർഡ് ബില്ലുകൾ അടച്ച് തീർക്കുന്നതും ലേറ്റ് പേയ്‌മെന്റ് ഫീസും പലിശ നിരക്കുകളും ഒഴിവാക്കുന്നതിന് സഹായിക്കും. വെെകിയുള്ള തിരിച്ചടവ് ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും.

ശരിയായത് തിരഞ്ഞെടുക്കുക
പലചരക്ക് സാധനങ്ങൾ, ഡൈനിംഗ്, ഇന്ധനം എന്നിങ്ങനെ പതിവായി ചെലവഴിക്കുന്ന കാറ്റഗറിയിൽ റിവാർഡുകൾ, ക്യാഷ്ബാക്ക് എന്നിവ നൽകുന്ന ക്രെഡിറ്റ് കാർഡാവണം തിരഞ്ഞെടുക്കേണ്ടത്. ഉപയോഗവും ചെലവ് ശീലങ്ങളും അനുസരിച്ചുള്ള ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുന്നതിന് വിപണിയിൽ ഇന്ന് അവസരമുണ്ട്. പതിവായി യാത്ര ചെയ്യുന്നൊരാളാണെങ്കിൽ യാത്രാ റിവാർഡുകളോ ലോഞ്ച് ആക്‌സസുകളോ ഉള്ള കാർഡ് ചേരുന്നൊരു തിരഞ്ഞെടുപ്പാകും. പതിവായി ഷോപ്പിംഗ് നടത്തുന്നവർക്ക് ക്യാഷ്ബാക്ക് അല്ലെങ്കിൽ ഡിസ്കൗണ്ട് കാർഡുകൾ അനുയോജ്യമാകും.
ബില്ലിംഗ് സൈക്കിൾ അറിയുക
ഓരോ ക്രെഡിറ്റ് കാർഡ് കമ്പനിക്കും വ്യത്യസ്ത ബില്ലിംഗ് സൈക്കിളുകളാണുള്ളത്. മിക്ക ക്രെഡിറ്റ് കാർഡുകളും 30 ദിവസത്തെ ബില്ലിംഗ് സൈക്കിളാണ് നൽകുന്നതെങ്കിലും 45 ദിവസത്തെ ബില്ലിംഗ് സൈക്കിൾ വാഗ്ദാനം ചെയ്യുന്ന കമ്പനികളുമുണ്ട്. ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ 7 ദിവസത്തെ ഗ്രേസ് പിരീയഡും അനുവദിക്കുന്നു. ഗ്രേസ് പിരീഡിൽ ബിൽ തുക അടയ്ക്കുകയാണെങ്കിൽ പിഴയോ മറ്റ് ഫീസോ നൽകേണ്ടതില്ല.
റിവാർഡുകൾ പ്രയോജനപ്പെടുത്തുക
മിക്കവാറും എല്ലാ ക്രെഡിറ്റ് കാർഡുകളും നിങ്ങൾക്ക് റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കുകളും നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ചെലവാക്കലുകളിൽ റിവാർഡ് പോയിന്റുകളും ക്യാഷ്ബാക്കുകളും ശേഖരിക്കുകയും ഡിസ്കൗണ്ടുകൾ, ഗിഫ്റ്റ് വൗച്ചറുകൾ അല്ലെങ്കിൽ സ്റ്റേറ്റ്മെന്റ് ക്രെഡിറ്റുകൾ എന്നിവയ്ക്കായി അവ റിഡീം ചെയ്യുക.
പലിശ നിരക്ക് അറിയുക
കുറഞ്ഞ പലിശ നിരക്കിലുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്കുകളും ഇളവുകളും പരിശോധിക്കുന്നത് പോലെ പലിശ നിരക്കും അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. കുറഞ്ഞ പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മിക്ക ക്രെഡിറ്റ് കാർഡുകളും പ്രതിമാസ പലിശ നിരക്കിന്റെ രൂപത്തിലാണ് പലിശ നിരക്ക് കാണിക്കുന്നത്.
പ്രത്യേക ഓഫറുകൾക്കുള്ള സാധ്യത
മിക്ക ക്രെഡിറ്റ് കാർഡ് കമ്പനികളും മൾട്ടി നാഷണൽ കമ്പനികളിലെ ജീവനക്കാർക്കും സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ജീവനക്കാർക്കും പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്. ഇത്തരം ഇളവുകൾ ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകൾക്ക് യോഗ്യതയുണ്ടോ എന്ന് നോക്കാം.
ക്യാഷ് അഡ്വാൻസ് ഒഴിവാക്കുക
ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കുന്ന ക്യാഷ് അഡ്വാൻസുകൾക്ക് ഉയർന്ന ഫീസും പലിശനിരക്കും കമ്പനികൾ ഈടാക്കുന്നുണ്ട്. കഴിവതും ക്യാഷ് അഡ്വാൻസുകൾ ഒഴിവാക്കി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക.
വാർഷിക ഫീസ്
നൽകുന്ന സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നതും സൗജന്യ നിരക്കിലുള്ളതുമായ ക്രെഡിറ്റ് കാർഡുകൾ വിപണിയിലുണ്ട്. ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുമ്പോൾ ജോയിനിംഗ് ഫീസ്, വാർഷിക ഫീസ് എന്നിവ പരിശോധിച്ച ശേഷം ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. വലിയ തുക ചെലവാക്കുന്നവർക്ക് വിവിധ ക്രെഡിറ്റ് കാർഡ് കമ്പനികൾ വാർഷിക ഫീസ് ഒഴിവാക്കി നൽകാറുണ്ട്. കുറഞ്ഞ ചെലവാക്കലുകൾക്കാണെങ്കിൽ സൗജന്യ ക്രെഡിറ്റ് കാർഡുകളിലേക്ക് തിരിയാം.
ക്രെഡിറ്റ് കാർഡുകൾ ട്രാക്ക് ചെയ്യുക
വിവിധ ഫിൻടെക് കമ്പനികൾ ക്രെഡിറ്റ് കാർഡ് ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് കൃത്യസമയത്ത് അടയ്ക്കാനും ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ് വിശകലനം ചെയ്യാനും സഹായിക്കും. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗം സുഖകരമാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
