വ്യക്തിഗത വായ്പകൾ അഥവാ പേഴ്സണൽ ലോൺ ഇന്ന് സർവ്വ സാധാരണമാണ്. മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ താരതമ്യേന കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുകയും ചെയ്യും. പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കാണ് ആളുകൾ സാധാരണ വ്യക്തിഗത വായ്പകൾ എടുക്കുക. ഉദാഹരണത്തിന് വാഹനത്തിന്‍റെ അറ്റകുറ്റപ്പണി, ചികിത്സാ ചിലവുകൾ തുടങ്ങിയവ.
സാധാരണയായി 5 വർഷം വരെയാണ് വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് തുക. വായ്പ എടുക്കുന്ന ആളുകളുടെ ക്രെഡിറ്റ് സ്കോർ, പേയ്മെൻ്റ് ചരിത്രം, വരുമാനം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വായ്പ തുകയും ലഭിക്കും. നിങ്ങൾ 5 വർഷത്തെ കാലാവധിയിൽ 25 ലക്ഷം രൂപ വ്യക്തിഗത വായ്പ എടുത്തു എന്ന് കരുതുക. ആ വായ്പയുടെ തിരിച്ചടവിൽ എങ്ങനെ 2.88 ലക്ഷം രൂപ ലാഭിക്കാമെന്ന് നമുക്ക് നോക്കാം.
തിരിച്ചടവ് 9.1 ലക്ഷം രൂപ
5 വർഷത്തേക്ക് 13 ശതമാനം വാർഷിക പലിശ നിരക്കിൽ 25 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയാണെന്ന് കരുതുക. ഈ ലോൺ വ്യവസ്ഥകൾ കണക്കിലെടുക്കുമ്പോൾ പ്രതിമാസ തിരിച്ചടവ് തുക ഇഎംഐ) 56,882.68 രൂപ ആയിരിക്കും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ പലിശ ഇനത്തിൽ മാത്രം 9,12,961 രൂപ അടയ്ക്കണം. അതായത് മൊത്തത്തിലുള്ള തിരിച്ചടവ് തുക 34,12,961 രൂപയും ആയിരിക്കും.
1.9 ലക്ഷം രൂപ ലാഭം
25 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ 4 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് കരുതുക. അങ്ങനെയെങ്കിൽ പ്രതിമാസ തിരിച്ചടവ് തുക 56,882.68 ഇഎംഐക്ക് പകരം 67,068.74 രൂപ ആയിരിക്കും. അങ്ങനെ കണക്കാക്കുമ്പോൾ പലിശ ഇനത്തിൽ നൽകേണ്ടി വരുന്ന തുക 7,19,300 രൂപയായി കുറയും. ആകെ തിരിച്ചടയ്ക്കേണ്ട തുക 32,19,300 രൂപയാകും. അതിനാൽ ഇഎംഐ-യിൽ 10,186.06 രൂപ അധികമായി അടച്ചാൽ 1,93,661 രൂപ ലാഭിക്കാൻ സാധിക്കും.

3.5 വർഷം കൊണ്ട് തിരിച്ചടയ്ക്കാമോ..?
25 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ 3.5 വർഷം കൊണ്ട് തിരിച്ചടയ്ക്കുമ്പോൾ പ്രതിമാസ ഇഎംഐ തുക 74,405.24 രൂപയായി വർദ്ധിപ്പിക്കേണ്ടതുണ്ട്. കൂടാതെ ലോൺ കാലാവധി 60 മാസത്തിൽ നിന്ന് 42 മാസമായി കുറയും. അത് മാത്രമല്ല പലിശയായി നൽകേണ്ടി വരുന്ന തുക 6,25,020 രൂപയായി കുറയും. തിരിച്ചടവ് തുക 31,25,020 രൂപയാകും. അതായത് 5 വർഷത്തെ വ്യക്തിഗത വായ്പ 3.5 വർഷം കൊണ്ട് അടച്ച് തീർത്താൽ 2,87,941 രൂപ ലാഭിക്കാനാകുമെന്ന് സാരം.

വ്യക്തിഗത വായ്പ- നേട്ടങ്ങൾ
1. ഈട് ആവശ്യമില്ല
വ്യക്തിഗത അനുവദിച്ചു കിട്ടുന്നതിനായി വായ്പാ അപേക്ഷകന്‍ ഈടുകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനം, ക്രെഡിറ്റ്‌സ്‌കോര്‍, ക്യാഷ് ഫ്‌ളോ, തിരിച്ചടവ് പ്രാപ്തി എന്നിവ പരിഗണിച്ചാണ് വായ്പാ തുകയും ഈടാക്കാവുന്ന പലിശ നിരക്കും തീരുമാനിക്കുന്നത്.
2. പലിശ നിരക്ക്
വായ്പാ തുക, വായ്പാ കാലാവധി, വായ്പാ ഉപയോക്താവിന്റെ ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും വ്യത്യാസപ്പെട്ടിരിക്കും. ഉയര്‍ന്ന വായ്പാ തുകയും താഴ്ന്ന ക്രെഡിറ്റ് സ്‌കോറുമാണെങ്കില്‍ പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും
3. വായ്പാ കാലാവധി
12 മാസം മുതല്‍ 60 മാസം വരെയാണ് വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് കാലാവധി. വായ്പാ ദാതാവിന്റെ പോളിസികള്‍ക്കനുസരിച്ചും വായ്പയ്ക്കായി അപേക്ഷിക്കുന്ന വ്യക്തിയുടെ അപേക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചും അത് 72 മാസങ്ങള്‍ മുതല്‍ 84 മാസം വരെ ഉയര്‍ന്നേക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications