ക്രെഡിറ്റ് കാർഡുകളെ ആകർഷകമാക്കുന്നത് ചെലവാക്കലുകൾക്ക് ലഭിക്കുന്ന ക്യാഷ്ബാക്കുകളും റിവാർഡുകളും തന്നെയാണ്. ഈയിടെ ചില എച്ച്ഡിഎഫ്സി ബാങ്ക് ചില കാർഡുകൾക്കുള്ള സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് നിർത്തലാക്കിയിരുന്നു. അതേസമയം ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിലെ വിദേശ സാന്നിധ്യമായ എച്ച്എസ്ബിസി ബാങ്ക് രണ്ട് ക്രെഡിറ്റ് കാർഡുകളെ അപ്ഗ്രേഡ് ചെയ്തത്. എച്ച്എസ്ബിസി ഇന്ത്യയുടെ എച്ച്എസ്ബിസി പ്രീമിയർ ക്രെഡിറ്റ് കാർഡ്, എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് എന്നിവയിലാണ് പുതിയ ഓഫറുകൾ ഉൾപ്പെടുത്തിയത്.
പുതിയ ഓഫറുകൾ
എച്ച്എസ്ബിസി പ്രീമിയർ ക്രെഡിറ്റ് കാർഡിൽ യാത്ര, ലൈഫ്സ്റ്റൈൽ ചെലവുകൾ, റിവാർഡ് പോയിന്റുകൾ എന്നിവയിലാണ് മറ്റങ്ങൾ വരുത്തിയത്. റിവാർഡ് പോയിന്റുകളിൽ റഡീം ചെയ്യുന്ന സമയത്ത് എച്ച്എസ്ബിസി പ്രീമിയർ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഓരോ റിവാർഡ് പോയിന്റിനും 1 രൂപ ലഭിക്കും. പ്രതിവർഷം ആഭ്യന്തര, അന്താരാഷ്ട്ര ലോഞ്ചുകളിൽ അൺലിമിറ്റഡ് ആക്സസും അതിഥികൾക്കൊപ്പം എട്ട് അന്താരാഷ്ട്ര ലോഞ്ച് ആക്സസും ലഭിക്കും.
എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡിൽ ഡൈനിംഗ്, ഫുഡ് ഡെലിവറി, ഗ്രോസറി എന്നിവയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഇനി മുതൽ ലഭിക്കും. ഓരോ ബിൽ സ്റ്റേറ്റ്മെന്റ് സൈക്കിളിലും 1,000 രൂപ വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താം. മറ്റ് ചെലവുകൾക്ക് പരിധിയില്ലാത്ത 1.5 ശതമാനം ക്യാഷ്ബാക്കും നേടാം.

എച്ച്എസ്ബിസി പ്രീമിയർ ക്രെഡിറ്റ് കാർഡ്
എച്ച്എസ്ബിസി പ്രീമിയർ ക്രെഡിറ്റ് കാർഡ് 12,000 രൂപയാണ് ജോയിനിംഗ് ഫീസുള്ള കാർഡാണ്. 20,000 രൂപയാണ് വാർഷിക ഫീസ്. ഉപഭോക്താവ് ബാങ്കിന്റെ യോഗ്യതയുള്ള പ്രീമിയർ ഉപഭോക്താവാണെങ്കിൽ വാർഷിക ഫീസ് ഒഴിവാക്കി നൽകും. മെറ്റൽ കാർഡിൽ താജ് എപ്പിക്യുവർ മെംബർഷിപ്പും 12,000 രൂപയുടെ താജ് വൗച്ചറും വെൽക്കം ഓഫറായി ലഭിക്കും. കാർഡ് ആക്ടിവേഷനോടെ ഇത് ലഭിക്കും.
എച്ച്എസ്ബിസി പ്രീമിയർ കാർഡിൽ 0.99 ശതമാനമാണ് ഫോറെക്സ് മാർക്ക്അപ്പ്. അൺലിമിറ്റഡ് ആഭ്യന്തര, ഇന്റർനാഷണൽ ലോഞ്ച് ആക്‌സസ്, ഓരോ റിവാർഡ് പോയിന്റിനും എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്റ്റാർ അലയൻസ് വഴി 20-ലധികം എയർലൈനുകളിൽ എയർ മൈൽ എന്നിവ നേടാം.
ഡൈനിംഗിനായി ഈസി ഡെെനറിൽ കോംപ്ലിമെന്ററി വാർഷിക അംഗത്വം കാർഡ് ഉടമകൾക്ക് ലഭിക്കും. ബുക്ക്മൈഷോയിൽ നിന്ന് ഒരു ടിക്കറ്റ് വാങ്ങുമ്പോൾ ഒരു ടിക്കറ്റ് സൗജന്യമായി നേടാം. ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 3 റിവാർഡ് പോയിന്റുകൾ ലഭിക്കും. റിവാർഡ് പോയിന്റുകൾക്ക് സമയ പരിധിയില്ല.
എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
എച്ച്എസ്ബിസി ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡിന്റെ ജോയിനിംഗ് ഫീസ് 999 രൂപയാണ്. ഇതേ തുക വാർഷിക ഫീസായും ഈടാക്കും. വർഷത്തിൽ 2 ലക്ഷം രൂപയുടെ ചെലവാക്കൽ നടത്തിയാൽ 999 രൂപയുടെ ഫീസ് ഒഴിവാക്കാം. വെൽക്കം ഓഫറായി ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ചെയ്ത് ആദ്യ 30 ദിവസത്തിനുള്ളിൽ 10,000 രൂപയുടെ മിനിമം ഇടപാടിന് 1,000 രൂപയുടെ ആമസോൺ വൗച്ചർ കാർഡ് ഉടമയ്ക്ക് ലഭിക്കും.
ഡൈനിംഗ്, ഫുഡ് ഡെലിവറി, ഗ്രോസറി തുടങ്ങിയ വിഭാഗങ്ങളിലെ 10 ശതമാനം ക്യാഷ്ബാക്ക് നേടാം. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിന് 1,000 രൂപ പരിധിയുണ്ട്. മറ്റു ചെലവുകളിൽ പരിധിയില്ലാത്ത 1.5 ശതമാനം ക്യാഷ്ബാക്ക് നേടാം. പ്രതിവർഷം നാല് കോംപ്ലിമെന്ററി ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനങ്ങൾ ലഭിക്കും. ഒരു പാദത്തിൽ ഒന്ന് എന്നടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
