സ്വർണത്തിന് പൊന്നും വിലയാണെന്ന് പറയേണ്ടി വരും. കഴിഞ്ഞ ദിവസം പവന് 1,200 രൂപയാണ് വർധിച്ചത്. നിലവിൽ 44,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 150 രൂപ വർധിച്ച് 5,530 രൂപയായി.
വില ഉയരുമ്പോൾ ചങ്കിടിക്കുന്നവർ ഒരുപാട് പേരുണ്ടാകും. കൃത്യസമയത്ത് സ്വർണത്തിൽ നിക്ഷേപിച്ചവരാണെങ്കിൽ ഇത്തരക്കാർക്ക് സന്തോഷത്തിന്റെ സമയങ്ങളാണ്.
വില വർധിക്കുന്നതോടെ സ്വർണത്തിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ നിക്ഷേപിക്കുന്നവരാണെങ്കിൽ ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരം, മാസതവണകളായി നിക്ഷേപിക്കാവുന്നതാണ് ഉചിതം.
വില ഉയരുമ്പോൾ ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് പകരം ഇടിയുന്ന സമയത്ത് ഒറ്റത്തവണ നിക്ഷേപം നടത്തി എസ്ഐപി നിക്ഷേപത്തെ പിന്തുണയ്ക്കുന്നതാകും. നിക്ഷേപത്തിനായി സ്വർണത്തെ ആശ്രയിക്കുന്നൊരാൾ മുഴുവൻ സമ്പാദ്യവും സ്വർണത്തിൽ നിക്ഷേപിക്കേണ്ടതില്ല.
മൊത്തം നിക്ഷേപത്തിന്റെ 5-15 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിൽ നിക്ഷേപം പ്ലാൻ ചെയ്യുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്ന 4 വഴികൾ അറിയാം.
സോവറിൻ ഗോൾഡ് ബോണ്ട്
ഒറ്റത്തവണ നിക്ഷേപത്തിന് സാധിക്കുന്നൊരു പദ്ധതിയാണ് സോവറിൻ ഗോൾഡ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വർഷത്തിൽ നിശ്ചിത മാസങ്ങളിലാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ ഇഷ്യു ചെയ്യുന്നത്.
ഭൗതിക സ്വർണത്തെ പ്രതിനിധീകരിക്കുന്ന സ്വർണ ബോണ്ടുകളാണിവ. ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവ വഴി ഈ സ്വർണ ബോണ്ടുകൾ വാങ്ങാം.
8 വർഷം കാലാവധിയുള്ള ഇവയിൽ കുറഞ്ഞത് ഒരു ഗ്രാം മുതൽ നിക്ഷേപിക്കാം. സ്വർണത്തിന്റെ വിലയിലുണ്ടാകുന്ന നേട്ടത്തിന് പുറമെ നിക്ഷേപിക്കുന്ന തുകയ്ക്ക് 2.5 ശതമാനം പലിശയും ലഭിക്കും.
സ്വർണ ഇടിഎഫുകൾ
മാസത്തവണകളായി നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് സ്വർണ ഇടിഎഫുകൾ. ആഭ്യന്തര വിപണിയിലെ ഭൗതിക സ്വർണത്തിന്റെ വില ട്രാക്ക് ചെയ്യുന്ന എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളാണ് ഇവ.
ഓരോ യൂണിറ്റും ഒരു ഗ്രാം ഭൗതിക സ്വർണത്തെ പ്രതിനിധീകരിക്കുന്നു. ഏറ്റവും കുറഞ്ഞത് 1 യൂണിറ്റ് വാങ്ങാം.
ഇടിഎഫുകളിൽ നിക്ഷേപിക്കുന്നതിന് ഒരു ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇടിഎഫുകൾ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഉയർന്ന ലിക്വിഡിറ്റി ഉണ്ട്.
സ്വർണ മ്യൂച്വൽ ഫണ്ടുകൾ
സ്വർണ ഇടിഎഫ്, ഗോൾഡ് മൈനിംഗ് കമ്പനികൾ മുതലായവയിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് സ്വർണ മ്യൂച്വൽ ഫണ്ട്. സ്വർണ മ്യൂച്വൽ ഫണ്ടുകൾ ഗോൾഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകളുടെ മൂല്യം ട്രാക്ക് ചെയ്യുന്നു.
ഡീമാറ്റ് അക്കൗണ്ടുകൾ ആവശ്യമില്ലതെ തന്നെ നിക്ഷേപിക്കാം. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി സ്ഥിരമായി ചെറിയ തുകകളായി നിക്ഷേപിചക്കാം.
ഡിജിറ്റൽ സ്വർണം
ഡിജിറ്റലായി സ്വർണം വാങ്ങാൻ സഹായിക്കുന്ന നിരവധി കമ്പനികൾ ഇന്നുണ്ട്. മൊബൈൽ വാലറ്റുകൾ, ബ്രോക്കിംഗ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളും ഇത് വാഗ്ദാനം ചെയ്യുന്നു.
ഡിജിറ്റൽ സ്വർണ നിക്ഷേപം സുരക്ഷിതവും ഇൻഷ്വർ ചെയ്തവയുമാണ്. കൂടാതെ ഭൗതിക സ്വർണത്തിന്റെ വിപണി വിലയെ ആശ്രയിച്ചാണ് വില നിർണയിക്കുന്നതും.
ഒരു രൂപ മുതൽ ഡിജിറ്റൽ സ്വർണം വാങ്ങാനും വിൽക്കാനും സാധിക്കും. എന്നാൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തുടങ്ങിയ റെഗുലേറ്റർമാരുടെ മേൽനോട്ടം ഡിജിറ്റൽ സ്വർണത്തിനില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications