ബജറ്റിന് ശേഷം തകർന്നടിഞ്ഞ സ്വർണവില വീണ്ടും മുകളിലേക്ക് ഉയരുകയാണ്. ജൂലൈ 23-ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പവന് 2000 രൂപ കുറഞ്ഞിരുന്നു. സ്വർണത്തിന്‍റെ കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള തീരുമാനം ബജറ്റിൽ പ്രഖ്യാപിച്ചതാണ് വില ഇടിവിന് കാരണമായത്. ജൂലൈ 26-ആം തീയ്യതി പവന്‍റെ വില 50,400 രൂപ വരെ എത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് ഉയർന്നു.
കുതിച്ചുയർന്ന് സ്വർണവില
50,560 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ബുധനാഴ്ച സ്വർണവില കുതിച്ചുയർന്നു. പവന് 640 രൂപയാണ് കൂടിയത്. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമായി ഉയർന്നു.
പവൻ വാങ്ങാൻ
പവന്‍റെ വില ഉയർന്ന സാഹചര്യത്തിൽ ആഭരണം വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ടി വരും. കാണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, നേട്ടത്തിലാണ് ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 7.10 ഡോളർ (0.29%) ഉയർന്ന് 2,416.57 ഡോളർ എന്നതാണ് നിരക്ക്. ആഗോള സ്വർണവിലയിലുണ്ടായ കുതിപ്പാണ് പ്രദേശിക വിപണിയിലും പ്രതിഫലിച്ചത്.

അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
മിഡിൽ ഈസ്റ്റ് സംഘർഷം വരും ദിവസങ്ങളിൽ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ അത് സ്വർണവിലയേയും ബാധിക്കും. വരും ദിവസങ്ങളിലും വില കൂടിയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടത്തിന് കാരണമാകും. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും

ജൂലൈ മാസത്തെ സ്വർണവില
ജൂലൈ 1-ആം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. അഞ്ചാം തീയ്യതി ആകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. പവന്‍റെ വില 54,000 -കടന്നത് 12-ആം തീയ്യതിയാണ്. 17-ആം തീയ്യതി ആയപ്പോഴേക്കും പവന്‍റെ വില 55,000 രൂപ തൊട്ടു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില നേരിയ രീതിയിൽ കുറഞ്ഞു. 23-ആം തീയ്യതി ബജറ്റ് അവതരണത്തിന് ശേഷം പവന് 2000 രൂപ കുറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില കുറഞ്ഞും കൂടിയും മുന്നോട്ട് പോയി.
റെക്കോർഡ് വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
