വിപണി വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വഴുതിമാറി. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷത്തിന് അയവുണ്ടായെങ്കിലും അനിശ്ചിതത്വം തുടരുന്നത് വിപണിയെ ബാധിക്കുന്നുണ്ട്. അതേസമയം, ഇന്നലെ പുറത്തുവന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നുണ്ടെങ്കിലും വര്‍ധന നടപ്പാക്കുന്നത് അവധാനതയോടെ ആയിരിക്കുമെന്ന സൂചന ആശ്വാസവും നല്‍കുന്നുണ്ട്. ഇതിനിടെ മികച്ച മൂന്നാം പാദഫലം പ്രഖ്യാപിച്ച ഒരു സ്മോള്‍ കാപ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
അലുവാലിയ കോണ്‍ട്രാക്ട്സ്
സിവില്‍ നിര്‍മാണ മേഖലയില്‍ നാലു ദശാബ്ദത്തോളമായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് അലുവാലിയ കോണ്‍ട്രാക്ട്സ് (ഇന്ത്യ) ലിമിറ്റഡ്. പ്രധാനമായും കെട്ടിട നിര്‍മാണവും അതുമായി ബന്ധപ്പെട്ട ആസൂത്രണം, രൂപകല്പന, തൊഴിലാളികളെ എത്തിക്കുക, ഉകരണങ്ങളും നിര്‍മാണ വസ്തുക്കളും ഉറപ്പാക്കുക തുടങ്ങിയ സേവനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സമയബന്ധിതമായി കരാറുകള്‍ പൂര്‍ത്തിയാക്കുന്നതിന് സബ്-കോണ്‍ട്രാക്ടുകളും നിര്‍മാണവുമായി ബന്ധപ്പെട്ട നിയമവശങ്ങള്ക്കും രേഖകള്‍ തയ്യാറാക്കുന്നതിലും സേവനം നല്‍കുന്നുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായ കമ്പനിയുടെ വരുമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനു ശേഷം അറ്റാദായത്തില്‍ ഇടിവുണ്ടായി്. എങ്കിലും കഴിഞ്ഞ പാദങ്ങളില്‍ സ്ഥിതി മെച്ചപ്പെടുത്തുന്നുണ്ട്. അതേസമയം, ഡിസംബറില്‍ അവസാനിച്ച 2021- 22 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 683.50 കോടി രൂപയാണ് അലുവാലിയ കോണ്‍ട്രാക്ടിന്റെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 27.49 ശതമാനമാണ് വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. സമാനമായി അറ്റാദായവും 42.33 കോടി രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തേക്കാള്‍ 187 ശതമാനം വര്‍ധനയാണ് കാഴ്ചവെച്ചത്. പ്രതിയോഹരി വരുമാനം 6.32 രൂപയിലേക്ക് ഉയര്‍ന്നു.
അനുകൂല ഘടകം
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം 1,270 കോടി രൂപയുടെ നിര്‍മാണ കരാറുകള്‍ കരസ്ഥമാക്കി. ഇതോടെ കരാറുകളുടെ ആകെ മൂല്യം 6,700 കോടിയായി ഉയര്‍ന്നു. ഇതില്‍ 15 ശതമാനം കോണ്ട്രാക്ടുകള് നേരത്തെ നിശ്ചയിക്കപ്പെട്ട നിരക്കിലായതിനാല്‍ വിലക്കയറ്റം തിരിച്ചടിയാകും. എങ്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 2,500 കോടി കടക്കുമെന്നാണ് കമ്പനിയുടെ അനുമാനം. കൂടാതെ വമ്പന്‍ കരാറുകള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചെറുകിട കമ്പനികള്‍ക്ക് അപ്രായോഗികമായ ഈ ടെന്‍ഡറുകളില്‍ ഒരുഭാഗം നേടിയെടുക്കാനാകുമെന്നും കണക്കുക്കൂട്ടുന്നു. ഇതിനോടൊപ്പം വിലക്കയറ്റത്തിനും ശമനമുണ്ടായാല്‍ നേട്ടം മെച്ചപ്പെടുത്താമെന്നും വിലയിരുത്തുന്നു.
ഓഹരി വിശദാംശം
അലുവാലിയ കോണ്‍ട്രാക്ടിന്റെ (BSE: 532811, NSE: AHLUCONT) നിലവിലെ 2,633 കോടി രൂപയാണ് വിപണി മൂലധനം. കമ്പനിയുടെ 55.32 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുളളത്. ഇതില്‍ പകുതിയോളം ഓഹരികളും വായ്പയ്ക്ക് ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം വിദേശ നിക്ഷേപകര്‍ക്ക് 12.34 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 28.03 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യവില 522
വ്യാഴാഴ്ച രാവിലെ 390 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 522 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 34 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാം. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 540.45 രൂപയും കുറഞ്ഞ വില 274.70 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികള്‍ 42 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
