സംസ്ഥാനത്തെ സ്വർണവില റോക്കറ്റ് പോലെ മുകളിലേക്ക് ഉയരുകയാണ്. കഴിഞ്ഞ ആറ് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർധിച്ചത് 1720 രൂപയാണ്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കീറും.
ഇന്നത്തെ വില
പവന് 51,760 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ കഴിയുമ്പോൾ സ്വർണവില കുതിച്ചുയർന്നു. പവന് 760 രൂപയാണ് ചൊവ്വാഴ്ച വർധിച്ചത്. അതോടെ പവന്‍റെ വില 52,520 രൂപയിലേക്കെത്തി. 6565 രൂപയാണ് ഗ്രാമിന്‍റെ വില. ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയര്‍ന്ന് നിലവാരമാണിത്.
ഓഗസ്റ്റ് മാസത്തെ വില
പവന് 51,600 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസം ആരംഭിച്ചത്. അഞ്ചാം തീയ്യതി ആകുമ്പോഴേക്കും പവന്‍റെ 51,760 രൂപയിലേക്കെത്തി. 7, 8 തീയതികളില്‍ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 50,800 രൂപ രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടുളള ദിവസങ്ങളിൽ സ്വർണവില ഏറിയും കുറഞ്ഞും മുന്നോട്ട് പോയി. ആറ് ദിവസം കൊണ്ട് പവന് കൂടിയത് ഏകദേശം 1720 രൂപയാണ്.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില
24 മണിക്കൂറിനിടെ ആഗോള വിപണിയില്‍ സ്വര്‍ണവില 0.45% കുറഞ്ഞു. നിലവില്‍ സ്വര്‍ണം ഔണ്‍സിന് 2,464.66 ഡോളറിലാണു വ്യാപാരം പുരോഗമിക്കുന്നത്.
കല്യാണ സീസൺ അടുത്തു
ഓണക്കാലം അടുത്തിരിക്കേ ചിങ്ങം സ്വര്‍ണത്തെ സംബന്ധിച്ച് വിവാഹ സീസണ്‍ ആണ്. ബജറ്റിനു ശേഷം പ്രാദേശിക സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് വിവാഹ സീസണിന് മുന്നേ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവിലെ വിലക്കയറ്റത്തിനുള്ള കാരണവും ഇതുതന്നെ.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും.

സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഗുണനിലവാരം - വിലയേറിയ ലോഹത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് വാങ്ങുന്നയാൾ ശ്രദ്ധിക്കേണ്ട നിർണായക ഘടകമാണ് സ്വർണ്ണത്തിൻ്റെ ഗുണനിലവാരം. സ്വർണത്തിൻ്റെ ഗുണനിലവാരം പരിശോധിക്കാൻ വിവിധ മാർഗങ്ങളുണ്ട്.
2. വില - സ്വർണം വാങ്ങുന്നതിന് മുൻപ് വില കൃത്യമായി അറിഞ്ഞിരിക്കണം. വിവിധ ജ്വല്ലറികളിലെ വില താരതമ്യം ചെയ്യണം. കാരണം ആഭരണങ്ങളുടെ നിർമ്മാണച്ചെലവ് ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടുന്നു. അതുകൊണ്ടു തന്നെ സ്വർണാഭരണത്തിന്‍റെ അന്തിമ വിലയിൽ വ്യത്യാസമുണ്ടാകും.
3. തൂക്കം- ആഭരണം വാങ്ങുന്നതിന് മുൻപ് അതിന്‍റെ തൂക്കം കൃത്യമായി പരിശോധിക്കണം. ആഭരണത്തിൻ്റെ വില നിശ്ചയിക്കുമ്പോൾ മരതകം, മാണിക്യം, വജ്രം, മുത്ത് തുടങ്ങിയ കല്ലുകളും ഉൾപ്പെടുത്തും. കല്ലുകളുടെ വിലയും ഗ്രാമിന് സ്വർണ്ണത്തിൻ്റെ മൂല്യത്തിന് തുല്യമായി ഈടാക്കുന്നു, ഇത് ആഭരണത്തിൻ്റെ അന്തിമ വില വർദ്ധിപ്പിക്കും. അതിനാൽ കല്ലുകളുടെ നിരക്ക് പ്രത്യേകം ഈടാക്കുന്നുണ്ടോ, അതോ ആഭരണങ്ങൾക്കൊപ്പം വിലയിട്ടതാണോയെന്ന് മനസിലാക്കണം.
ഉയർന്ന വില മെയ് മാസത്തിൽ
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications