കത്തിക്കയറി സ്വർണം, വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, 1 പവൻ വാങ്ങാൻ എത്ര പണം നൽകണമെന്ന് നോക്കാം

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ചെറുതായി കുറഞ്ഞ സ്വർണവില ഇന്ന് റോക്കറ്റ് പോലെ മുകളിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്. അതോടൊപ്പം കേരളത്തിൽ കല്യാണ സീസൺ ആരംഭിച്ചതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.

ഇന്നത്തെ സ്വർണവില

53,280 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ തികയുമ്പോൾ സ്വർണവിലയിൽ 400 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അതോടെ പവന്‍റെ വില 53,680 രൂപയിലേക്കും ഗ്രാമിന്‍റെ വില 6710 രൂപയിലേക്കും ഉയർന്നു.

ഓഗസ്റ്റ് മാസം സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ഓഗസ്റ്റ് 7,8 തീയ്യതികളിൽ രേഖപ്പെടുത്തിയ 50,800 രൂപയാണ് സ്വർണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില. ഈ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ദിവസത്തിനുള്ളിൽ 2880 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്.

1 പവൻ വാങ്ങാൻ

സ്വർണവില ഉയർന്ന സാഹചര്യത്തിൽ 1 പവൻ സ്വാർണാഭരണം വാങ്ങാൻ എത്ര പണം നൽകേണ്ടി വരും എന്ന് പരിശോധിക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

കത്തിക്കയറി സ്വർണം, വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, 1 പവൻ വാങ്ങാൻ എത്ര പണം നൽകണമെന്ന് നോക്കാ

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 4.08 ഡോളർ (0.16%) ഉയർന്ന് 2,517.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്റെ പ്രത്യേകത.

കത്തിക്കയറി സ്വർണം, വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, 1 പവൻ വാങ്ങാൻ എത്ര പണം നൽകണമെന്ന് നോക്കാ

20 വർഷം കൂടുയത് അരലക്ഷം രൂപ

സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.

കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ 50,000 രൂപയുടെ വർധനവാണ് സ്വർണ വിലയിലുണ്ടായത്. 2005 ഓക്ടോബർ മാസത്തെ പവന്‍റെ വില 5,040 രൂപയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2010-ൽ വില 15,000 രൂപയും 2011 ഓഗസ്റ്റ് മാസത്തിൽ വില 20,000 രൂപയും കടന്നു.

പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X