സംസ്ഥാനത്തെ സ്വർണവില കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം 1200 രൂപയ്ക്ക് മുകളിലാണ് ഒരു പവൻ സ്വർണത്തിന്‍റെ വിലയിലുണ്ടായ വർധനവ്. ഇതേ കുതിപ്പ് തന്നെ വരും ദിവസങ്ങളിലും സ്വർണം തുടർന്നാൽ സാധാരണക്കാർക്ക് സ്വർണം വാങ്ങുക എന്നത് വെറും സ്വപ്നം മാത്രമായി അവേശിക്കും.
ജൂലൈ മാസത്തെ വില
ജൂലൈ ഒന്നാം തീയ്യതി പവന് 53,000 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. 4-ആം തീയ്യതിയാകുമ്പോഴേക്കും വില 53,600 രൂപയിലേക്കെത്തി. എന്നാൽ ആറാം തീയ്യതി വില കുതിച്ചുയർന്നു. അന്ന് 54120 രൂപയായിരുന്നു പവന്‍റെ വില. ജൂലൈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്. പിന്നീടുള്ള ദിവസങ്ങളിലും ചാഞ്ചാടിയ വില 10-ആം തീയ്യതി ആകുമ്പോഴേക്കും 53,680 രൂപയിലേക്കെത്തി. 12-ആം തീയ്യതി സ്വർണവില വീണ്ടും 54,000 കടന്നു.
ഇന്നത്തെ വില
പവന് 54,000 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 54,280 രൂപയിലും, ഗ്രാമിന് 35 രൂപ കൂടി 6,785 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.
പവൻ വാങ്ങാൻ എത്രയാകും..?
സ്വർണവിലയിൽ വർധനവുണ്ടായ സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോൾ എത്ര രൂപ നൽകേണ്ടി വരും എന്ന് നോക്കാം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 60,000 രൂപ നൽകേണ്ടി വരും.

വില വർധനവിന് കാരണം
ആഗോള വിപണികളിലെ വിലവര്‍ധനയാണ് നിലവില്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.38 ഡോളര്‍ വില കൂടി 2,426.83 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, നിലവിലെ പ്രസിഡന്റ് ജോ ബൈഡനു മേല്‍ മുന്നേറുന്നത് ഡോളറിനെ ശക്തമാക്കുന്നു. ആഗോള ഓഹരി വിപണികളിലെ ചാഞ്ചാട്ടവും, രാജ്യങ്ങളുടെ ഉയര്‍ന്ന സ്വര്‍ണം വാങ്ങലുകളും മഞ്ഞലോഹത്തെ മുന്‍നിരയില്‍ നിര്‍ത്തുന്നു. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും മുന്നേറിയേക്കാം.

അഡ്വാന്‍സ് ബുക്കിംഗ് ഗുണം ചെയ്യും
വരും ദിവസങ്ങളിൽ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്‍റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായികികും.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
വില വർധനവിന്‍റെ ചരിത്രം
സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം 2024 മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
കഴിഞ്ഞ നാല് വർഷം കൊണ്ട് 30,000 രൂപയ്ക്കടുത്താണ് സ്വർണവില വർധിച്ചത്. പവന്‍റെ വില 25,000 കടക്കുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications