ഭാവിയിലേക്ക് കരുതൽ ഉള്ളവർക്ക് സുരക്ഷിത നിക്ഷേപം ആവശ്യമാണ്. ബാങ്കുകളും ബാങ്ക് ഇതര ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഇത്തരത്തിൽ മികച്ച നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. എന്നാൽ ഗുണകരമായ നിക്ഷേപങ്ങൾ തന്നെ തിരഞ്ഞെടുക്കുക. അപകട സാധ്യതയില്ലാത്തതും മികച്ച പലിശയുള്ളതുമായ നിക്ഷേപങ്ങളാണ് പലപ്പോഴും എഫ്.ഡി (ഫിക്സഡ് ഡിപ്പോസിറ്റ്). ഏതെങ്കിലും ഒരു ബാങ്കിൽ എഫ്.ഡി എടുക്കുന്നതിനു പകരം ഐ.സി.ഐ.സി.ഐ ബാങ്കിൽ തന്നെ എഫ്.ഡി തുടങ്ങാം. ഇപ്പോൾ മികച്ച പലിശയും ഉറപ്പ് നൽകുന്നു.
രാജ്യത്തെ വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐ.സി.ഐ.സി.ഐ ബാങ്കിൽ തന്നെ നിങ്ങളുടെ എഫ്.ഡി അഥവാ സ്ഥിരനിക്ഷേപം തുടങ്ങാം. ഇന്നലെ നവംബർ 1 മുതൽ ഐ.സി.ഐ.സി.ഐ ബാങ്ക് അതിന്റെ നിയമങ്ങൾ പരിഷ്കരിച്ചു. പുതുക്കിയ നിയമപ്രകാരമുള്ള പലിശ നിരക്കുകൾ 3 കോടി രൂപ വരെയുള്ള എഫ്.ഡികൾക്ക് ബാധകമാണ്. സാധാരണ പൗരന് 7.30% വരെ പലിശ ഉറപ്പാക്കാം. എന്നാൽ മുതിർന്ന പൗരന്മാർക്ക് പരമാവധി 7.80% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് ചില എഫ്.ഡികളുടെ പലിശ നിരക്ക്
- 7 ദിവസം മുതൽ 29 ദിവസം വരെ: സാധാരണക്കാർക്ക് - 3.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
- 185 ദിവസം മുതൽ 270 ദിവസം വരെ: സാധാരണക്കാർക്ക് - 5.75 ശതമാനം; മുതിർന്ന പൗരന്മാർ - 6.25 ശതമാനം
- 271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: സാധാരണക്കാർക്ക് - 6.00 ശതമാനം; മുതിർന്ന പൗരന്മാർ - 6.50 ശതമാനം
- ഒരു വർഷം മുതൽ 15 മാസം വരെ: സാധാരണക്കാർക്ക്- 6.70 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.20 ശതമാനം
- 15 മാസം മുതൽ 18 മാസത്തിൽ താഴെ: സാധാരണക്കാർക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.80 ശതമാനം

- 18 മാസം മുതൽ 2 വർഷം വരെ: സാധാരണക്കാർക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം
- 2 വർഷം 1 ദിവസം മുതൽ 5 വർഷം വരെ: സാധാരണക്കാർക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
- 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ: സാധാരണക്കാർക്ക് - 6.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.40 ശതമാനം.
- 5 വർഷത്തെ നികുതി ലാഭിക്കൽ എഫ്.ഡി: സാധാരണക്കാർക്ക് 7 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
വീട് വെക്കാൻ പ്ലാനുണ്ടോ? ഈ ബാങ്കിൽ വായ്പ നേടാം, ഇതിലും കുറഞ്ഞ പലിശ നിരക്ക് സ്വപ്നങ്ങളിൽ മാത്രം
3 കോടിയുടെ എഫ്.ഡി
പുതുക്കിയ നിയമപ്രകാരം 3 കോടിയുടെ എഫ്.ഡി നിക്ഷേപത്തിന് നിങ്ങൾ 1 വർഷം മുതൽ 389 ദിവസത്തെ കാലാവധി നോക്കിയാൽ സാധാരണക്കാർക്ക് 7.30% എന്ന ഉയർന്ന പലിശ ഉറപ്പാക്കാം. ഇത് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം തുക 3,22,50,684 കോടി രൂപയായി നേടാം.
ഐ.സി.ഐ.സി.ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്ന എഫ്.ഡി നിരക്കുകളിൽ സാധാരണക്കാർക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് 18 മാസം മുതൽ 2 വർഷം വരെയുള്ള എഫ്.ഡികൾക്കാണ്. എന്നാൽ 5 വർഷത്തെ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് നികുതി രഹിതമായ നിക്ഷേപം ലഭിക്കും. ഇത് സാധാരണക്കാർക്ക് 7% പലിശ നിരക്കിലും മുതിർന്ന പൗരൻമാർക്ക് 7.50% പലിശ നിരക്കിലുമാണ്. ഈ എഫ്ഡികളിൽ മുതിർന്ന പൗരൻമാർക്ക് 15 മാസം മുതൽ 18 മാസത്തിൽ താഴെയുള്ള എഫ്.ഡിക്കാണ് 7.80% നിരക്കിൽ ഉയർന്ന പലിശ നൽകുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications