നിങ്ങളൊരു ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താവാണോ? എങ്കിൽ ഈ മാറ്റങ്ങൾ തിരിച്ചറിയുക. വിവിധ ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകൾ നൽകാറുണ്ട്. പ്രത്യേകിച്ചും ഉത്സവ കാലങ്ങളിൽ. ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴിയും ഇത്തരത്തിൽ ഓഫറുകളും റിവാർഡ് പോയിന്റുകളും നൽകാറുണ്ട്. ഇത്തരത്തിൽ ആനുകൂല്യങ്ങൾ നൽകുമ്പോൾ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത ഉണ്ടാവും. അതാണ് ഏറ്റവും വലിയ വളർച്ചയും.
ഈയിടെയായി ചില ബാങ്കുകളെല്ലാം തങ്ങൾ നൽകുന്ന ആനുകൂല്യങ്ങളെല്ലാം പരിഷ്കരിച്ചിട്ടിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ ഐ.സി.ഐ.സി.ഐ ബാങ്കും ചില മാറ്റങ്ങൾ കൊണ്ടു വരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് അതിൻ്റെ ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമിൽ ചില വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. മാറ്റങ്ങൾ 2024 നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ പരിശോധിക്കാം;
ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമിലെ മാറ്റങ്ങൾ
1. ലോഞ്ച് പ്രവേശനത്തിനുള്ള ചെലവ് തുകയിൽ വർദ്ധനവ്
ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾ ഈ പാദത്തിൽ 75,000 രൂപ ചെലവഴിച്ചാൽ മാത്രമേ തുടർന്നുള്ള പാദത്തിൽ ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് പ്രവേശനം നേടാനാവൂ.
ഇതിനു മുന്നേ ഒരു പാദത്തിൽ ലോഞ്ച് പ്രവേശനത്തിനുള്ള ചെലവ് തുക 35,000 രൂപയായിരുന്നു. അത് 2024 ഏപ്രിൽ മുതലാണ് പ്രാബല്യത്തിൽ വന്നത്. അതിനു മുന്നേ 5000 രൂപയായിരുന്നു ചെലവ് തുക. കഴിഞ്ഞ കുറഞ്ഞ നാളുകൾ കൊണ്ട് ഐ.സി.ഐ.സി.ഐ ബാങ്ക് ലോഞ്ച് പ്രവേശനത്തിനുള്ള ചെലവ് തുക രൂപ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. 5,000 മുതൽ രൂപ. 35,000 വരെയും, ഇപ്പോൾ 75,000 (നവംബർ 2024) വരെ എത്തി.
2. സ്പാ ആനുകൂല്യം നിർത്തി
ചില ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡുകൾ DreamFolks കാർഡിൻ്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വിമാനത്താവളങ്ങളിൽ സ്പാ ചെയ്യാനുള്ള അനുമദി നൽകിയിരുന്നു. എന്നാൽ ആ ആനുകൂല്യം 2024 നവംബർ 15 മുതൽ നിർത്തലാക്കും.

3. റിവാർഡ് പോയിൻ്റുകൾക്കുള്ള പരിധി
ചില ക്രെഡിറ്റ് കാർഡുകൾക്ക് പ്രതിമാസം 40,000 രൂപ വരെയുള്ള യൂട്ടിലിറ്റി ചെലവുകൾക്ക് മാത്രമേ റിവാർഡ് പോയിന്റുകൾ നേടാനാവൂ. ഈ പരിധി മറ്റു ചില കാർഡുകൾക്കുമുണ്ട്. അത്തരം കാർഡുകൾക്ക് റിവാർഡ് പോയിന്റ് ലഭിക്കാൻ പ്രതിമാസം 80,000 രൂപ വരെ യൂട്ടിലിറ്റി ചെലവ് പരിധി നിശ്ചയിച്ചിരിക്കുന്നു.
4. സർക്കാർ ഇടപാടുകൾക്ക് റിവാർഡ് പോയിൻ്റുകളില്ല
ഐ.സി.ഐ.സി.ഐ ബാങ്ക് എമറാൾഡ് മാസ്റ്റർകാർഡ് മെറ്റൽ ക്രെഡിറ്റ് കാർഡ് സർക്കാരുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഇനി റിവാർഡ് പോയിൻ്റുകൾ ലഭിക്കില്ല.
5. പലചരക്ക് ചെലവുകളിൽ റിവാർഡ് പോയിൻ്റുകൾക്ക് പരിധി
ചില ക്രെഡിറ്റ് കാർഡുകൾ പലചരക്ക്, ഡിപ്പാർട്ട്‌മെൻ്റൽ സ്റ്റോർ ചെലവുകൾക്ക് റിവാർഡ് പോയിന്റ് നേടുന്നതിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത് പ്രതിമാസം 20,000 രൂപ വരെയുള്ള ചിലവുകൾക്ക് മാത്രമാണ് റിവാർഡ്. ഇതേ ഓഫർ മറ്റു ചില ക്രെഡിറ്റ് കാർഡുകൾക്ക് 40,000 രൂീപ വരെയുള്ള ചിലവുകൾക്ക് മാത്രമേ ലഭിക്കൂ.
6. ഇന്ധന സർചാർജ് ഒഴിവാക്കില്ല
പ്രതിമാസം 50,000 രൂപ വരെയുള്ള ഇന്ധന ചിലവുകൾക്കാണ് ഇന്ധന സർചാർജ് ബാധകം. ഈ പരിധിക്കപ്പുറമുള്ള ചെലവുകൾക്ക്, ഇന്ധന സർചാർജ് ഇളവ് ബാധകമല്ല. എന്നാൽ ഐ.സി.ഐ.സി.ഐ ബാങ്ക് എമറാൾഡ് മാസ്റ്റർകാർഡ് മെറ്റൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ പ്രതിമാസം 1 ലക്ഷം രൂപ വരെയുള്ള ഇന്ധന ചിലവുകൾക്ക് ഇന്ധന സർചാർജ് ബാധകമാണ്.
7. വാർഷിക ഫീസും റിവേഴ്സൽ മൈൽസ്റ്റോൺ ബെനിഫിറ്റ്സ്
വാടക, സർക്കാർ ഇടപാടുകൾ, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങൾക്കായി ചെലവഴിച്ച തുക വാർഷിക ഫീസ് റിവേഴ്‌സൽ, മൈൽസ്റ്റോൺ ബെനിഫിറ്റ്സ് എന്നിവയുടെ കണക്കുകൂട്ടലിനായി ഒഴിവാക്കപ്പെടും.
നവംബർ 1ന് പുതിയ മാറ്റങ്ങൾ വരുന്നു; പാചക വാതക വില മുതൽ ഈ മേഖലകളെ ഇത് ബാധിക്കുന്നു
8. യൂട്ടിലിറ്റി ഇടപാടുകൾക്ക് 1% ഫീസ്
പ്രതിമാസം യൂട്ടിലിറ്റി ഇടപാടുകൾക്ക് 50,000 രൂപയിൽ വർദ്ധിച്ചാൽ ഇടപാട് തുകയുടെ 1% ഫീസ് ഈടാക്കും.
9. വാർഷിക ഫീസ് ഇളവിനുള്ള പരിധിയിൽ കുറവ്
എമറാൾഡ് ക്രെഡിറ്റ് കാർഡുകൾക്കുള്ള വാർഷിക ഫീസ് ഇളവിനുള്ള ചെലവ് പരിധി 10 ലക്ഷം രൂപയായി കുറച്ചു. നേരത്തെ ഇത് 15 ലക്ഷമായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് എമറാൾഡ് വിസ ക്രെഡിറ്റ് കാർഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് എമറാൾഡ് ക്രെഡിറ്റ് കാർഡ്, ഐ.സി.ഐ.സി.ഐ ബാങ്ക് എമറാൾഡ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications