ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളായാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ പരിഗണിക്കുന്നത്. സുരക്ഷിത്വത്തിനൊപ്പം നിക്ഷേപത്തെ വളർത്തുന്നു എന്നൊരു ഗുണം കൂടി സ്ഥിര നിക്ഷേപത്തിനുണ്ട്. മാസ വരുമാന പദ്ധതികൾ പരിഗണിക്കുമ്പോൾ മാസ ചെലവുകൾക്ക് തുക ലഭിക്കുമെങ്കിലും നിക്ഷേപത്തിൽ നിന്നുള്ള പലിശ ഓരോ മാസത്തിലും ലഭിക്കുന്നതിനാൽ നിക്ഷേപത്തിന് വളർച്ചയുണ്ടാകുന്നില്ല. നിക്ഷേപം വളരുന്നതിനൊപ്പം മാസ വരുമാനം സാധാരണ ഗതിയിൽ ലഭിക്കില്ലെന്നതാണ് ചുരുക്കും.
നിക്ഷേപത്തിന് രണ്ട് ഗുണങ്ങളും തേടുന്നവർക്ക് ഐസിഐസിഐ ബാങ്കിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വിത്ത് ലംസം ആന്‍ഡ് മന്ത്ലി ഇന്‍കം സ്കീം തിരഞ്ഞെെടുക്കാം. നിക്ഷേപ ഘട്ടത്തില്‍ ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപത്തിന്റെ ഗുണങ്ങളും പേഔട്ട് ഘട്ടത്തില്‍ സ്ഥിരനിക്ഷേപത്തിന്റെയും മാസ വരുമാനത്തിന്റെയും ഗുണങ്ങള്‍ ഈ നിക്ഷേപത്തിലൂടെ ലഭിക്കും. പദ്ധതിയുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആർക്കൊക്കെ ചേരാം
ഇന്ത്യയില്‍ താമസക്കാരായവര്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വിത്ത് ലംസം ആന്‍ഡ് മന്ത്ലി ഇന്‍കം സ്കീമിൽ ചേരാം. വ്യക്തിഗത ജോയിന്റ് അക്കൗണ്ടുകള്‍ പദ്ധതിയിൽ ആരംഭിക്കാനാകും. ചുരുങ്ങിയത് 1 ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇതിന് ശേഷം 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം എത്ര വേണമെങ്കിലും ഉയര്‍ത്താം.
പദ്ധതിയുടെ കാലാവധി നിക്ഷേപ ഘട്ടവും പേഔട്ട് ഘട്ടവും ചേരുന്നതാണ്. നിക്ഷേപ കാലാവധി ചുരുങ്ങിയത് 24 മാസമാണ്. 1 മാസം വെച്ച് കാലാവധി ഉയര്‍ത്താം. പേഔട്ട് ഘട്ടത്തില്‍ 24 മാസമാണ് ചുരുങ്ങിയ കാലാവധി. 12 മാസ ഗുണിതങ്ങളായി കാലാവധി ഉയര്‍ത്താം. ഒരിക്കല്‍ കാലാവധി തീരുമാനിച്ചാല്‍ പിന്നീട് മാറ്റാന്‍ സാധിക്കില്ല. രണ്ട് ഘട്ടങ്ങളിലുമായി 4 വർഷം നിക്ഷേപം നടത്തേണ്ടി വരും.
പ്രവർത്തനം
ഐസിഐസിഐ ബാങ്കിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വിത്ത് ലംസം ആന്‍ഡ് മന്ത്ലി ഇന്‍കം സ്കീമിന്റെ നിക്ഷേപ ഘട്ടത്തില്‍ ഉപഭോക്താവ് ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. പേ ഔട്ട് ഘട്ടത്തിലാണ് പണം തിരികെ ലഭിക്കാന്‍ ആരംഭിക്കുക. സ്ഥിര നിക്ഷേപത്തിലെ പലിശയും മുതലും ചേര്‍ന്ന തുകയുടെ 30 ശതമാനം നിക്ഷേപകന് തിരികെ ലഭിക്കും.
ബാക്കി തുക സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുകയും നിക്ഷേപകന് മാസ വരുമാനം ലഭിക്കുകയും ചെയ്യും. തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. നിക്ഷേപത്തിന്റെ കാലാവധിയോളം പദ്ധതിയിൽ ചേരുമ്പോഴുള്ള പലിശ നിരക്കാണ് ലഭിക്കുക.
കാൽക്കുലേറ്റർ
ഐസിഐസിഐ ബാങ്കിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് വിത്ത് ലംസം ആന്‍ഡ് മന്ത്ലി ഇന്‍കം സ്കീമിൽ 1 ലക്ഷം രൂപ 24 മാസത്തേക്ക് നിക്ഷേപിക്കുന്നൊരാള്‍ക്ക് 5.3 ശതമാനം പലിശയാണ് ലഭിക്കുക. നിക്ഷേപ ഘട്ടം കഴിയുമ്പോഴേക്കും 1,10,093 ലക്ഷം രൂപ ലഭിക്കും. ഇതിന്റെ 30 ശതമാനമായ 33,028 രൂപ നിക്ഷേപകന് ലഭിക്കും.
പേ ഔട്ട് ഘട്ടത്തിൽ ബാക്കി വരുന്ന തുക വീണ്ടും 24 മാസത്തേക്ക് സ്ഥിര നിക്ഷേപമിടും. ഈ തുക ഉപയോഗിച്ചാണ് അടുത്ത 24 മാസം മാസ വരുമാനം ലഭിക്കുന്നത് ഒരു മാസത്തിൽ 3,393 രൂപ വീതം ലഭിക്കും.
2 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് നിക്ഷേപ ഘട്ടം കഴിയുമ്പോള്‍ 2,20,186 രൂപ ലഭിക്കുന്നത്. ഇതില്‍ നിന്ന് 66,056 രൂപ 24 മാസം കഴിയുമ്പോൾ പിന്‍വലിക്കാൻ സാധിക്കും. ബാക്കി തുക സ്ഥിര നിക്ഷേപമിട്ട് മാസ തവണകളായി 24 മാസത്തേക്ക് ലഭിക്കും. ഇത്തരത്തില്‍ 24 മാസത്തേക്ക് 6786 രൂപ ലഭിക്കും.
More From GoodReturns

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ



Click it and Unblock the Notifications