ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകളുള്ളവരാണെങ്കിൽ ഓരോ അക്കൗണ്ടിലെയും ബാലൻസും അക്കൗണ്ട് ഇടപാടുകളും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ബാങ്ക് ആപ്പുകൾ ഉപയോഗിച്ച് സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കുന്നതിനും സ്റ്റേറ്റ്മെന്റ് വിശകലനം ചെയ്യുന്നതും ബുദ്ധിമുട്ടാണെങ്കിൽ ഇനി ആ പ്രയാസമില്ല. എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളെയും ഒരു കുടകീഴിൽ വിശകലനം ചെയ്യുന്ന സംവിധാനം ഒരുക്കിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നത്.
ഐഫിനാൻസ്
എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ഒരുകുടക്കീഴില്‍ ലഭ്യമാക്കുന്ന ഐസിഐസിഐ ബാങ്കിന്റെ പുതിയ സംവിധാനമാണ് ഐഫിനാന്‍സ്. എല്ലാ അക്കൗണ്ടുകള്‍ക്കും സിംഗില്‍ വ്യൂ ഡാഷ്‌ബോര്‍ഡ് സൗകര്യമാണ് ഐഫിനാന്‍സ് ഒരുക്കുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ബാലന്‍സ് പരിശോധിക്കാനും ചെലവാക്കല്‍ രീതിയെ പറ്റി മനസിലാക്കാനും സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളും ഐഫിനാന്‍സിലൂടെ ലഭിക്കും. അക്കൗണ്ട് അഗ്രഗേറ്റര്‍ ഇക്കോസിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ഐസിഐസിഐ ബാങ്ക് ഐഫിനാന്‍സ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബാങ്ക് ഉപഭോര്താക്കള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.

സൗകര്യങ്ങൾ
മറ്റു ബാങ്കുകളിലടക്കമുള്ള സേവിംഗ്‌സ്, കറന്റ അക്കൗണ്ടുകള്‍ ഒരിടത്ത് കാണാനും നിയന്ത്രിക്കാനും സാധിക്കും എന്നതാണ് ഐഫിനാൻസ് സംവിധാനത്തിന്റെ നേട്ടം. ഉപഭോക്താക്കൾക്ക് വരുമാനവും ചെലവിന്റെയും നിരീക്ഷിക്കാനുള്ള സൗകര്യം ലഭിക്കും. അക്കൗണ്ട് ഉടമയ്ക്ക് ചെലവുകൾ ട്രാക്ക് ചെയ്യാനും ചെലവുകളെൾ തരം തിരിച്ച് കണ്ടെത്താനും സാധിക്കും.
ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും ഡി-ലിങ്ക് ചെയ്യാനും കഴിയുന്നതിനാൽ അക്കൗണ്ടിന് മുകളിൽ പൂർണ നിയന്ത്രണം ലഭിക്കും. ലിങ്ക് ചെയ്തിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും ഏകീകൃത അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഡൗൺലോഡ് ചെയ്യാനും കഴിയും.
എങ്ങനെ ഐഫിനാൻസ് സൗകര്യം ഉപയോഗിക്കാം
ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ഐമൊബൈൽപേ, റീട്ടെയിൽ ഇന്റർനെറ്റ് ബാങ്കിംഗ്, കോർപ്പറേറ്റ് ഇന്റർനെറ്റ് ബാങ്കിംഗ്, ഇൻസ്റ്റബിഎസ് എന്നിവയിലൂടെ ലോഗിൻ ചെയ്ത് ഐഫിനാൻസ് സൗകര്യം ഉപയോഗിക്കാം. ശേഷം ലഭിക്കുന്ന ഐഫിനാൻസ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ക്രെഡൻഷ്യലുകൾ പരിശോധിക്കണം.
വെരിഫിക്കേഷൻ പൂർത്തിയായ ശേഷം ഐസിഐസിഐ ബാങ്കിലും മറ്റ് ബാങ്കുകളിലുമായി ഉപഭോക്താവിനുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കാണിക്കും. ഇതിൽ അക്കൗണ്ട് ലിങ്ക് ചെയ്യാനുള്ള സമ്മതം നൽകി ഉപഭോക്താവിന് അക്കൗണ്ട് തിരഞ്ഞെടുക്കാം. ഇവ ആപ്പിൽ ലഭ്യമാകും. മറ്റ് ബാങ്ക് അക്കൗണ്ട് ഉടമകളാണെങ്കിൽ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മുകളിൽ വിശദമാക്കിയ രീതിയിൽ സൗകര്യം ഉപയോഗപ്പെടുത്താം.
ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ
ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടുകൾ കൊണ്ട് നിരവധിയായ നേട്ടങ്ങളുണ്ട്. എമര്‍ജന്‍സി ഫണ്ട്, മാസ ചെലവ്, മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിലൂടെ പണം കൈകാര്യം ചെയ്യുന്നത് എളുപ്പത്തിലാകും. അനാവശ്യമായ ചെലവാക്കലുകള്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
വ്യത്യസ്ത അക്കൗണ്ടുകള്‍ തുറക്കുന്നതിലൂടെ മെയിന്‍ അക്കൗണ്ടില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്ക് നിശ്ചിത തുക ഓട്ടോ ഡെബിറ്റ് ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കാം. ചെലവുകള്‍ കൃത്യമായി പരിശോിക്കാനും സാധിക്കും. അതോടൊപ്പം ഒരു എടിഎം കാര്‍ഡ് ഉപയോഗിച്ച് ദിവസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി ദിവസത്തില്‍ വളരെ കുറവാണ്. അത്യാവശ്യ ഘട്ടത്തില്‍ ഈ തുക അപര്യാപ്തമാകാം.
ഒന്നിലധികം സേവിംഗ്‌സ് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡുമുള്ള സമയത്ത് ഈ പ്രശ്‌നം എളുപ്പം പരിഹരിക്കാനാകും. * ഒന്നിലധികം സേവിംസ് അക്കൗണ്ടുകളുള്ള വ്യക്തിക്ക് ലഭിക്കുന്ന മറ്റൊരു ഗുണമാണ് പണത്തിനുള്ള സുരക്ഷിതത്വം. ഓരോ സേവിംഗ്‌സ് അക്കൗണ്ടിലുള്ള തുകയ്ക്കും 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications