വിപണിയിലെ 'മാണിക്യങ്ങള്‍' തേടുകയാണോ? തിരുത്തലിന് ശേഷം ധൈര്യമായി വാങ്ങാന്‍ 7 ഓഹരികള്‍, നിരാശ വേണ്ട!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിപണിയിലെ അടുത്ത 'സൂപ്പര്‍സ്റ്റാറുകളെ' തേടി നടക്കുകയാണ് നിക്ഷേപകര്‍. സമീപകാലത്തെ തിരുത്തല്‍ പരമ്പരയെത്തുടര്‍ന്ന് മിക്ക ബ്ലൂ ചിപ്പ് ഓഹരികളും 15-20 ശതമാനം വരെ വിലയിടിഞ്ഞ് നില്‍പ്പുണ്ട്. ഉയരങ്ങളില്‍ നിന്ന് മുഖമടച്ച് വീണ മിഡ്-കാപ്പ്, സ്‌മോള്‍-കാപ്പ് ഓഹരികള്‍ക്കാണെങ്കില്‍ കയ്യും കണക്കുമില്ല; 40-60 ശതമാനം വരെയാണ് ഇക്കൂട്ടരുടെ തകര്‍ച്ച.

 

ഇങ്ങനെയൊരു അവസരത്തില്‍ മികച്ച നേട്ടത്തിനായി ഏതു ഓഹരികള്‍ വാങ്ങും? ചെറുകിട നിക്ഷേപകര്‍ ആലോചിച്ച് തലപുകയ്ക്കുകയാണ്.

എസ്ഐപി രീതി

വിപണി താഴെത്തട്ടിലാണുള്ളതെങ്കിലും ഒറ്റയടിക്ക് മുഴുവന്‍ പണവും ഇപ്പോള്‍ ഇറക്കുന്നത് ബുദ്ധിയല്ലെന്നാണ് മാര്‍ക്കറ്റ് അനലിസ്റ്റുകളുടെ പക്ഷം. പകരം അടിസ്ഥാന മികവുള്ള ഓഹരികളില്‍ വ്യവസ്ഥാപിതമായി നിക്ഷേപിക്കാം (എസ്‌ഐപി).

ഈ അവസരത്തില്‍ എസ്‌ഐപി രീതിയില്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന മികച്ച ഓഹരികള്‍ ഏതെല്ലാമെന്ന് നിര്‍ദേശിക്കുകയാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജുകള്‍. ഏതു വിലനിലവാരത്തില്‍ സ്റ്റോക്ക് വാങ്ങാമെന്നും എത്രകാലം ഹോള്‍ഡ് ചെയ്യണമെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. പട്ടിക ചുവടെ അറിയാം.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 709.55 രൂപ
 • വാങ്ങാവുന്ന വില: 650-720 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 2 വര്‍ഷം

അടിയുറച്ച റിട്ടേണ്‍ അനുപാതങ്ങളും ശക്തമായ വളര്‍ച്ചയും കൈവരിച്ച് ഐസിഐസിഐ ബാങ്ക് അനുദിനം മുന്നേറുകയാണ്. ഓരോ പാദങ്ങളിലും ബാങ്ക് സൃഷ്ടിക്കുന്ന ദൃഢതയുറ്റ റിട്ടേണുകള്‍ മുന്‍നിര്‍ത്തി റീറേറ്റിങ് വിദൂരമല്ലെന്ന് പറയുന്നു മോത്തിലാല്‍ ഒസ്വാളിന്റെ ഇക്വിറ്റി സ്ട്രാറ്റജി മേധാവി ഹേമംഗ് ജാനി. സ്‌റ്റോക്കില്‍ 1,050 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്. മികച്ച പ്രവര്‍ത്തന പ്രകടനവും ആസ്തി നിലവാരവും ഐസിഐസിഐ ബാങ്കിലെ 'പച്ചക്കൊടികളാണ്'.

Also Read: 'ഹൃഥിക്' എന്ന വന്‍മരം വീണു; ഇനി തെളിയുന്നത് 'ഭാരത്' ഓഹരികളുടെ സമയം!

 
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 734.75 രൂപ
 • വാങ്ങുന്ന വില: 650-735 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 2 വര്‍ഷം

കോര്‍പ്പറേറ്റ് ഘടന ലളിതമാക്കുന്നതിന്റെ ഭാഗമായി ബിസിനസുകള്‍ പുനഃക്രമീകരിക്കുന്ന തിരക്കിലാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. 'ഗ്രൂപ്പ് കമ്പനികളുടെ ലയനത്തെ തുടര്‍ന്ന് വില്‍പ്പനയും വിതരണം ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമമാവുന്നുണ്ട്. പഴുതുകളടച്ച വില്‍പ്പന-വിതരണ ശൃഖല സ്ഥാപിക്കുകയാണ് ടാറ്റ കണ്‍സ്യൂമറിന്റെ അടുത്ത ലക്ഷ്യം. മുന്നോട്ടുള്ള വളര്‍ച്ചയില്‍ ഇതു നിര്‍ണായകമാവും', മോത്തിലാല്‍ ഒസ്വാളിന്റെ ഇക്വിറ്റി സ്ട്രാറ്റജി മേധാവി ഹേമംഗ് ജാനി പറയുന്നു. സ്റ്റോക്കില്‍ 900 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇദ്ദേഹം നല്‍കുന്നത്.

ഗുജറാത്ത് ഗ്യാസ്

ഗുജറാത്ത് ഗ്യാസ്

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 560.40 രൂപ
 • വാങ്ങാവുന്ന വില: 580-560 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 1 വര്‍ഷം

ശക്തമായ ലാഭവളര്‍ച്ച. കുത്തനെയുള്ള മാര്‍ജിനുകളുടെ വീണ്ടെടുക്കല്‍. ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജയേഷ് ഭാനുശാലി ഗുജറാത്ത് ഗ്യാസില്‍ കാണുന്ന പ്രധാന പോസിറ്റീവ് ഘടകങ്ങളിതാണ്. ഗുജറാത്ത് ഗ്യാസിന്റെ മുന്നോട്ടുള്ള ഓരോ വീഴ്ച്ചയും ഓഹരികള്‍ സമാഹരിക്കാനുള്ള അസരമായാണ് ഇദ്ദേഹം നിര്‍ദേശിക്കുന്നത്.

Also Read: പുള്‍ബാക്ക് റാലി! ഈയാഴ്ച വാങ്ങാവുന്ന 4 ഓഹരികള്‍ ഇതാ; നോക്കുന്നോ?

 
എച്ച്ഡിഎഫ്‌സി ബാങ്ക്

എച്ച്ഡിഎഫ്‌സി ബാങ്ക്

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 1,305.10 രൂപ
 • വാങ്ങാവുന്ന വില: 1,097-1,484 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 1+ വര്‍ഷം

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അസ്റ്റ് ബുക്ക് പരിശോധിച്ചാല്‍ 61 ശതമാനത്തോളം മൊത്തവ്യാപാര മേഖലയാണ് സമര്‍പ്പണമാണ്. മികച്ച ആസ്തി നിലവാരം, റീടെയില്‍ ക്രെഡിറ്റ് വളര്‍ച്ചയിലെ തിരിച്ചുവരവ്, ന്യായമായ വാല്യുവേഷന്‍ എന്നിവ എച്ച്ഡിഎഫ്‌സി ബാങ്കിലെ പോസിറ്റീവ് ഘടകങ്ങളായി ഏഞ്ചല്‍ വണ്ണിന്റെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് യാഷ് ഗുപ്ത ചൂണ്ടിക്കാട്ടുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനകം ബാങ്കിന്റെ ഓഹരി വില 1,860 രൂപ തൊടുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.

ഓബറോയി റിയല്‍റ്റി

ഓബറോയി റിയല്‍റ്റി

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 811.50 രൂപ
 • വാങ്ങാവുന്ന വില: 698-945 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 1+ വര്‍ഷം

റിയല്‍ എസ്റ്റേറ്റ് രംഗം വൈകാതെ വളര്‍ച്ചാവേഗം കൈവരിക്കുമെന്നാണ് ഏഞ്ചല്‍ വണ്ണിന്റെ ഇക്വിറ്റി റിസര്‍ച്ച് അനലിസ്റ്റ് യാഷ് ഗുപ്ത പറയുന്നത്. ഭവനനിര്‍മാണ മേഖല വമ്പന്‍ ഉയര്‍ച്ച കുറിക്കും.

നിലവില്‍ ഈ രംഗത്തെ പ്രമുഖരായ ആദ്യ പത്തു കമ്പനികള്‍ സംയുക്തമായി 11.2 ശതമാനം മാര്‍ക്കറ്റ് വിഹിതം പങ്കിടുന്നുണ്ട്. 2017 -ലിത് 5.4 ശതമാനം മാത്രമായിരുന്നു. അടുത്ത ഒരു വര്‍ഷത്തിനകം ഓബറോയി റിയല്‍റ്റിയുടെ ഓഹരി വില 1,250 രൂപയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.

Also Read: ഡിഫന്‍സീവ് ഓഹരികളിലെ മുന്നേറ്റം ബെയര്‍ മാര്‍ക്കറ്റ് സൂചനയോ? ഈയാഴ്ചയിലെ പ്രധാന 10 ഘടകങ്ങള്‍ ഇതാ

 
റിലയന്‍സ് ഇന്‍ഡസ്ട്രീസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസ്

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 2,427.4 രൂപ
 • വാങ്ങാവുന്ന വില: 2,400-3,000 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 3 വര്‍ഷം

ഇന്ത്യന്‍ വിപണിയില്‍ കണ്ണുമടച്ച് എസ്‌ഐപി രീതിയില്‍ നിക്ഷേപം നടത്താവുന്ന ഓഹരിയാണ് റിലയന്‍സ് — സെന്‍ട്രം ബ്രോക്കിങ്ങിന്റെ സിഇഒ നിശ്ചല്‍ മഹേശ്വരിയാണ് ഇക്കാര്യം അടിവരയിട്ട് പറയുന്നത്. 'കാലകാലങ്ങളില്‍ ഓരോ ബിസിനസ് രംഗങ്ങളും റിലയന്‍സ് പിടിച്ചടക്കി. ആദ്യം എണ്ണ. പിന്നെ പ്രകൃതി വാതകം. തുടര്‍ന്ന് റീടെയില്‍, ടെലികോം. ഇപ്പോഴിതാ ഹരിതോര്‍ജ്ജവും. റിലയന്‍സിന്റെ വിജയകഥകള്‍ മുന്നോട്ട് ഇനിയും തുടരും. 20 ശതമാനം സിഎജിആര്‍ റിട്ടേണ്‍ നല്‍കാന്‍ സ്‌റ്റോക്കിന് കഴിയും', നിശ്ചല്‍ മഹേശ്വരി പറയുന്നു.

ടൈറ്റന്‍ കമ്പനി

ടൈറ്റന്‍ കമ്പനി

 • ഇപ്പോഴത്തെ മാര്‍ക്കറ്റ് വില: 2,110.75 രൂപ
 • വാങ്ങാവുന്ന വില: 2,100-2,500 രൂപ
 • നിലനിര്‍ത്തേണ്ട കാലയളവ്: 3 വര്‍ഷം

സംയോജിത വാര്‍ഷിക വളര്‍ച്ചാ നിരക്ക് അടിസ്ഥാനപ്പെടുത്തുമ്പോള്‍ 22 ശതമാനം വീതം വരുമാനവും അറ്റാദായവും വര്‍ധിപ്പിച്ച കമ്പനിയാണ് ടൈറ്റന്‍. ഉയര്‍ന്ന വാല്യുവേഷന്‍ ടൈറ്റനുണ്ട്. മുന്നോട്ടും വാല്യുവേഷന്‍ ഉയര്‍ന്നുതന്നെ നില്‍ക്കും. നിലവില്‍ രാജ്യാന്തര ബിസിനസില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുള്ള നീക്കത്തിലാണ് ടൈറ്റന്‍ കമ്പനി, സെന്‍ട്രം ബ്രോക്കിങ്ങിന്റെ സിഇഒ നിശ്ചല്‍ മഹേശ്വരി പറയുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

ICICI Bank, Titan, Reliance And More; Top Brokerages Suggest 7 Stocks For SIP Post Market Correction

ICICI Bank, Titan, Reliance And More; Top Brokerages Suggest 7 Stocks For SIP Post Market Correction. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X