ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണെങ്കിൽ ശുഭ വാർത്തയല്ല നിങ്ങൾക്കുള്ളത്. 21 ക്രെഡിറ്റ് കാർഡുകളുടെ വിവിധ ആനുകൂല്യങ്ങളിലും ചാർജുകളിലും ബാങ്ക് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എയർപോർട്ട് ലോഞ്ച് ആക്സസിൽ കത്തിവെച്ചതോടൊപ്പം ഡൈമാനിക് കൺവേർഷൻ ഫീസ് ഈടാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ കാർഡ് എന്നിവ ക്രെഡിറ്റ് കാർഡുകളുടെ വിവിധ ആനുകൂല്യങ്ങൾ 2023-ൽ വെട്ടികുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്കിന്റെ നടപടി.
എയർപോർട്ട് ലോഞ്ച് ആക്സസ്
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇനി മുതൽ ലോഞ്ച് ആക്സസ് ലഭിക്കാൻ മുൻ കലണ്ടർ പാദത്തിൽ 35,000 രൂപ ചെലവഴിക്കണം. ഉദാഹരണത്തിന് 2024 ഏപ്രിൽ-ജൂൺ പാദത്തിൽ കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭിക്കുന്നതിന് ജനുവരി-മാർച്ച് പാദത്തിൽ കുറഞ്ഞത് 35,000 രൂപ ചെലവഴിക്കേണ്ടതുണ്ട്.
നിലവിൽ ഐസിഐസിഐ ബാങ്ക് കോറൽ ക്രെഡിറ്റ് കാർഡോ ഐസിഐസിഐ ബാങ്ക് എക്‌സ്‌പ്രഷൻസ് ക്രെഡിറ്റ് കാർഡോ ആണ് ഉപയോഗിക്കുന്നതെങ്കിൽ കോംപ്ലിമെന്ററി ലോഞ്ച് പ്രവേശനം നേടാൻ ഒരു പാദത്തിൽ കുറഞ്ഞത് 5,000 രൂപ ചെലവാക്കണം. ഏപ്രിൽ 1 മുതൽ ഇത് നിലവിൽ വരും.

21 ക്രെഡിറ്റ് കാർഡുകൾക്ക് ഈ മാറ്റം ബാധകമാണ്. ഐസിഐസിഐ ബാങ്ക് കോറല്‍ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ സെക്യൂര്‍ഡ് കോറല്‍ വിസ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് കോറല്‍ അമേരിക്കന്‍ എക്‌സ്പ്രസ് ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് സെക്യൂര്‍ഡ് കോറല്‍ ക്രെഡിറ്റ് കാര്‍ഡ്,
ഐസിഐസിഐ ബാങ്ക് കോറല്‍ കോണ്ടാക്ട്‌ലെസ് ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് എന്‍ആര്‍ഐ കോറല്‍ ക്രെഡിറ്റ് കാര്‍ഡ്, ലീഡ്ദന്യൂ കോറല്‍ ക്രെഡിറ്റ് കാര്‍ഡ്, കോറല്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കോറല്‍ ക്രെഡിറ്റ് കാര്‍ഡ്, എക്‌സ്പ്രഷന്‍സ് ക്രെഡിറ്റ് കാര്‍ഡ്,
മൈന്‍ ക്രെഡിറ്റ് കാര്‍ഡ് ബൈ ഐസിഐസിഐ ബാങ്ക് വിസ കാര്‍ഡ്, മൈന്‍ ക്രെഡിറ്റ് കാര്‍ഡ് ബൈ ഐസിഐസി ബാങ്ക് മാസ്റ്റര്‍ കാര്‍ഡ്, ഐസിഐസിഐബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ വിസ ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ മാസ്റ്റര്‍ ക്രെഡിറ്റ് കാര്‍ഡ്, മേക്ക്‌മൈട്രിപ്പ് ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്,
ചെന്നൈ സൂപ്പര്‍ സിംഗ്‌സ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, സ്പീഡ്‌സ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്. ഐസിഐസിഐ ബാങ്ക് പരാക്രം സെലക്ട് ക്രെഡിറ്റ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് ബിസിനസ് ബ്ലൂ അഡ്വാന്‍ഡേജ് കാര്‍ഡ്, ഐസിഐസിഐ ബാങ്ക് മേക്ക്‌മൈട്രിപ്പ് മാസ്റ്റര്‍ കാര്‍ഡ് ബിസിനസ് പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണിവ.
ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ്
ഒരു അന്താരാഷ്‌ട്ര ലൊക്കേഷനിൽ ഇന്ത്യൻ കറൻസിയിൽ നടത്തുന്ന ഓരോ അന്താരാഷ്‌ട്ര ഇടപാടുകൾക്കും അല്ലെങ്കിൽ ഇന്ത്യയിൽ സ്‌ഥിതി ചെയ്യുന്നതും വിദേശത്ത് രജിസ്റ്റർ ചെയ്‌തിരിക്കുന്നതുമായ വ്യാപാരികളുമായി നടത്തുന്ന ഇടപാടുകൾക്കും ഒരു ശതമാനം ഡൈനാമിക് കറൻസി കൺവേർഷൻ ഫീ ഈടാക്കും. ഇതിനൊപ്പം നികുതിയും നൽകണം. ഈ നിരക്കുകൾ എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാണ്.
ഉദാഹരണത്തിന് വിദേശ രാജ്യത്തെ സ്റ്റോറിൽ നിന്ന് സാധനം വാങ്ങുകയും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിഒഎസ് മെഷീനിൽ ഇന്ത്യൻ രൂപ അടയ്‌ക്കുകയും ചെയ്യുമ്പോൾ ഡൈനാമിക് കറൻസി കൺവേർഷൻ ഫീസ് ഈടാക്കും. ഫെബ്രുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും.
റിവാർഡിൽ മാറ്റം
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക പേയ്‌മെന്റുകൾക്കും ഇ-വാലറ്റ് ലോഡ് ചെയ്യുന്നതിനുമുള്ള റിവാർഡ് പോയിന്റുകളിലും മാറ്റമുണ്ട്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഒഴികെയുള്ള എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഇനി മുതൽ ഈ പറഞ്ഞ ഇടപാടുകൾക്ക് റിവാർഡ് പോയിന്റ് ലഭിക്കില്ല. മാറ്റം ഫെബ്രുവരി 1 മുതൽ നിലവിൽ വരും.
യൂട്ടിലിറ്റി ഇടപാടുകൾക്ക് റിവാർഡ് തുടരും
എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ യൂട്ടിലിറ്റി ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ ലഭിക്കുന്നത് തുടരും.ഫെബ്രുവരി 1 മുതൽ ആദായ നികുതി അടവ്, സ്റ്റാമ്പ് ഡ്യൂട്ടി, ഡോക്യുമെന്റ് രജിസ്ട്രേഷൻ, പ്രോപ്പർട്ടി ടാക്‌സ് മുതലായവ സർക്കാർ ഇടപാടുകൾ യൂട്ടിലിറ്റി ഇടപാടിന് കീഴിൽ ഉൾപ്പെടുത്തും. ഈ മാറ്റം എല്ലാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications