കോവിഡിന്റെ പശ്ചാത്തലത്തില്‍ ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ലോകമാകെ ആവശ്യകത വര്‍ധിച്ചു വരുന്നു്. ഇത് ആരോഗ്യ മേഖലയിലെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും. ഇതിനിടെ, സമീപകാല തിരിച്ചടിയില്‍ നിന്നും വിപണികള്‍ കരകയറിക്കഴിഞ്ഞു. മൂന്നാം പാദഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള സൂചകങ്ങളുമൊക്കെയാകും സമീപ ഭാവിയിലെ നിര്‍ണായക ഘടകമാകുന്നത്. അതിനാല്‍ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ മികച്ച നേട്ടം ലഭിക്കാമെന്ന നിര്‍ദേശവുമായി പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് രംഗത്തെത്തി. ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കമ്പനിയുടെ ഓഹരികളാണ് ബ്രോക്കറേജ് സ്ഥാപനം നിക്ഷേപത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.
ഡോ. ആസാദ് മൂപ്പന്
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും സ്വര്‍ണ മെഡലോടെ എംബിബിഎസ് കരസ്ഥമാക്കിയ, ഡോ. ആസാദ് മൂപ്പന് 1987-ല്‍ നടത്തിയ ഗള്‍ഫ് യാത്രയാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബായില്‍ അല്‍റഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പിന്നീട് ആസ്പത്രികളും പോളിക്ലിനിക്കുകളും ഫാര്‍മസികളും രോഗനിര്‍ണ്ണയ കേന്ദ്രങ്ങളുമൊക്കെയായി നൂറില്‍ അധികം സ്ഥാപനങ്ങള്‍ അടങ്ങുന്ന വന്‍ ആരോഗ്യ പരിപാലന ശൃംഖല തന്നെ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അദ്ദേഹം പടുത്തുയര്‍ത്തു.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍
യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വമ്പന്‍ ആശുപത്രികളും രോഗനിര്‍ണയ കേന്ദ്രങ്ങളും ഫാര്‍മസികളും ക്ലിനിക്കുകളും ഉള്ള വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് മലയാളി കൂടിയായ ഡോ. ആസാദ് മൂപ്പന് നേതൃത്വം നല്കുന്ന ആസ്റ്ററിന്റെ ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. 1987-ല്‍ ദുബായിലാണ് കമ്പനിയുടെ തുടക്കം. 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.
സാമ്പത്തികം
സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ (BSE: 540975, NSE: ASTERDM), 2,513 കോടി രൂപയാണ് സംയോജിത വരുമാനമായി നേടിയത്. ആദ്യ പാദത്തേക്കാള്‍ 56.2 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തിലെ സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 10.45 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചു. അതേസമയം, രണ്ടാം പാദത്തില്‍ 126.6 കോടി രൂപയാണ് അറ്റാദായം നേടിയത്.
മറ്റ് വിശദാംശങ്ങള്‍
നിലവില്‍ കമ്പനിയുടെ 37.88 ശതമാനം ഓഹരികളും മുഖ്യ സംരംഭകരുടെ പക്കലുണ്ട്. ഇതില്‍ 10.44 ശതമാനം ഓഹരികളും പ്ലഡ്ജ് (ഈട് നല്‍കുക) ചെയ്തിരിക്കുകയാണ്. ആഭ്യന്ത, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 19.27 ശതമാനം ഓഹരികളുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 8,941 കോടി രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 15 ശതമാനത്തോളം ഇടിവുണ്ടായതോടെ ഒരു വര്‍ഷ കാലയളവിലെ നേട്ടം 7 ശതമാനത്തോളമായി പരിമിതപ്പെട്ടു.
ലക്ഷ്യവില 250
ചൊവ്വാഴ്ച രാവിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 178 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ ഡയറക്ട് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസ കാലയളവില്‍ 42 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 237 രൂപയും കുറഞ്ഞ വില 132.55 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ ഡയറക്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications