നിശ്ചിത കാലത്തിന് ശേഷം പലിശയും ചേർത്ത് നിക്ഷേപിച്ച തുക തിരികെ ലഭിക്കുമെന്ന ഉറപ്പാണ് സ്ഥിര നിക്ഷേപത്തിന്റെ ഗ്ലാമർ. പലിശ നിരക്ക് കുറഞ്ഞു വന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഇപ്പോൾ കയറ്റത്തിന്റെ പാതയിലാണ് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക്.
ഓരോ സ്ഥാപനങ്ങളും പലിശ നിരക്ക് ഉയർത്തുകയാണ്. ഈയിടെയായി പലിശ നിരക്ക് ഉയർത്തിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ഹോം ഫിനാൻസ് ലിമിറ്റഡ് കമ്പനി ലിമിറ്റഡ്. സ്ഥിര നിക്ഷേപത്തിന്റെ പുതുക്കിയ പലിശ നിരക്ക് 2022 ജൂലായ് 13 മുതൽ നിലവിൽ വന്നു.
ഐസിഐസിഐ ഹോം ഫിനാൻസ്
ഐസിഐസിഐ ബാങ്കിന്റെ സബ്‌സിഡിയറി സ്ഥാപനമാണ് ഐസിഐസിഐ ഹോം ഫിനാൻസ് കമ്പനി ലിമിറ്റഡ്. റിസർവ് ബങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണിത്. ഭവന വായ്പയാണ് കമ്പനിയുടെ പ്രധാന ഉത്പന്നം. പ്രധാനമന്ത്രി ആവ്‌സ് യോജന വഴിയുള്ള വായ്പകളും ഐസിഐസിഐ ഹോം ഫിനാൻസ് അൻുവദിക്കുന്നുണ്ട്. ചില നഗരങ്ങളിൽ സ്വർണ പണയ വായ്പയും കമ്പനി ആരംഭിച്ചിട്ടുണ്ട്. നിലവിൽ രാജ്ത്ത് 135 ലധികം ബ്രാഞ്ചുകളും 16 സോണൽ ഓഫീസിുകലും ഐസിഐസിഐ ഹോം ഫിനാൻസിനുണ്ട്.
നിക്ഷേപം
ചുരുങ്ങിയ നിക്ഷേപം 10,000 ആവശ്യമാണ്. പരാവധി 2 കോടി രൂപ വരെയുള്ള നിക്ഷേപമാണ് സ്വീകരിക്കുന്നത്. 12 മാസം മുതൽ 120 മാസം വരെയാണ് നി്‌ഷേപത്തിന്റെ കാലാവധി. ബാങ്കിതര ധനകാര്യ സ്ഥാപനമായതിനാൽ ക്രെഡിറ്റ് റേറ്റിംഗുകൾ പരിശോധിക്കേണ്ടതുണ്ട്. ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഐസിഐസിഐ. എച്ചഎഫ്‌സി. റേറ്റിംഗ് ഏജൻസിയായ ക്രിസിൽ, ഐസിആർഎ, കെയർ എന്നിവർ AAA/ Stable റേറ്റിംഗാണ് സ്ഥാപനത്തിന്റെ സ്ഥിര നിക്ഷേപത്തിന് നൽകിയിരിക്കുന്നത്.
പലിശ നിരക്ക് മാസത്തിലോ പാദങ്ങളിലോ വർഷത്തിലോ ലഭിക്കുന്ന രീതി നിക്ഷേപകന് തിരഞ്ഞെടുക്കാം. ഇതോടൊപ്പം കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന നിക്ഷേപവും ഐസിഐസിഐ. എച്ചഎഫ്‌സിയിലുണ്ട്. മുതിർന്ന പൗരന്മാർക്ക് എല്ലാ നിക്ഷേപങ്ങൾക്കും 0.25 ശതമാനം അധിക നിരക്ക് ലഭിക്കും. നിക്ഷേപത്തിന്റെ 75 ശതമാനം വരെ വായ്പയായി ലഭിക്കും.
നിക്ഷേപത്തിനുള്ള പലിശ നിരക്കിനെക്കാൾ 2 ശതമാനം അധിക നിരക്കാണ് വായ്പയ്ക്ക് ഈടാക്കുക.കാലവധിക്ക് മുൻപുള്ള പിൻവലിക്കലിന് കടുത്ത നിബന്ധനകളുണ്ട്. ആദ്യ മൂന്ന് മാസങ്ങളിൽ പിൻവലിക്കൽ അനുവദിക്കില്ല. നിക്ഷേപകൻ മരണപ്പെട്ടാൽ നിക്ഷേപം പിൻവലിക്കൽ അനുവദിക്കും.
പലിശ നിരക്ക്
മൂന്ന് തരത്തിലുള്ള നിക്ഷേപങ്ങൾക്കാണ് പലിശ നിരക്ക് പുതുക്കിയിട്ടുള്ളത്. സഞ്ചിത നിക്ഷേപ രീതിയിൽ 5.25 ശതമാനം മുതൽ 6.95 ശതമാനം വരെ പലിശയാണ് കമ്പനി അനുവദിക്കുന്നത്. അസഞ്ചിത നിക്ഷേപ രീതിയിൽ മന്ത്‌ലി ഇൻകം പ്ലാനിൽ 5.10 ശതമാനം മുതൽ 6.75 ശതമാനം വരെ പലിശ ലഭിക്കും ക്വാർട്ടേർലി ഇൻകം പ്ലാനിൽ 5.15 ശതമാനം മുതൽ 6.80 ശതമാനം വരെയാണ് പലിശ നിരക്ക്. വാർഷിക ഇൻകം പ്ലാനിൽ 5.25 ശതമാനം മുതൽ 6.95 ശതമാനം വരെ പലിശ ലഭിക്കും. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് 7.2 ശതമാനമാണ്.
ഐസിഐസിഐ സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ്
പൊതുജനങ്ങൾക്ക് ഐസിഐസിഐ സ്‌പെഷ്യൽ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം സ്വന്തമാക്കാം. 6.85 ശതമാനം മുതൽ 7.00 ശതമനം വരെയാണ് സഞ്ചിത നിക്ഷേപത്തിനുള്ള പലിശ നിരക്ക്. അസഞ്ചിത നിക്ഷേപങ്ങൾക്ക് മന്ത്‌ലി ഇൻകം പ്ലാനിന് 6.65 ശതമാനം മുതൽ 6.80 ശതമാനം വരെ പലിശ ലഭിക്കും.
ക്വാർട്ടേർലി ഇൻകം പ്ലാനിന് 6.70-6.85 ശതമാനം പലിശ ലഭിക്കും. വാർഷിക ഇൻകം പ്ലാനിന് 6.85 ശതമാനം മുതൽ 7.00 ശതമാനം വരെയാണ് പലിശ. ഈ നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.
More From GoodReturns

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക



Click it and Unblock the Notifications