നിക്ഷേപങ്ങളിൽ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതത്വവും ഉള്ളവയാണ് ബാങ്ക് നിക്ഷേപങ്ങൾ. മാർക്കറ്റ് ചാഞ്ചാട്ടങ്ങളൊന്നും ബാധിക്കാതെ നിക്ഷേപിച്ച തുക പലിശയും ചേർത്ത് തിരികെ ലഭിക്കുമെന്നതാണ് ബാങ്കുകളുടെ ഗുണം. ഈ സുരക്ഷിതത്വത്തിനൊപ്പം ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഗ്യാരണ്ടിയും ബാങ്ക് നിക്ഷേപങ്ങൾക്കുണ്ട്. പരമാവധി 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ഈ റിസർവ് ബാങ്ക് സബ്സിഡിയറി ഇൻഷൂറൻസുണ്ട്.
പല തരത്തിലുള്ള നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്ന് ലഭിക്കാറുണ്ടെങ്കിലും ബാങ്ക് സ്ഥിര നിക്ഷേപത്തിനാണ് ഏറ്റവും ആവശ്യക്കാറുള്ളത്. മാസ വരുമാനം ആവശ്യമുള്ളവരിൽ പോലും സ്ഥിര നിക്ഷേപം ചേർന്ന് പലിശ മാസത്തിൽ പിൻവലക്കുന്ന രീതിയാണിത്. എന്നാൽ മാസ വരുമാനത്തിനായി തന്നെ ബാങ്കുകൾ വ്യത്യസ്ത പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ ചേർന്നാൽ പ്രത്യേക നേട്ടം സ്വന്തമാക്കാൻ സാധിക്കും.
ഇത്തരത്തിൽ മാസ വരുമാനം നൽകുന്ന ഐസിഐസിഐ ബാങ്ക് പദ്ധതിയാണ് ലംപ്സ് ആൻഡ് മന്ത്ലി ഇൻകം ഓപ്ഷൻ. നിക്ഷേപം ആരംഭിച്ച് 2 വർഷത്തിന് ശേഷം നിക്ഷേപത്തിന്റെ ഒരു ഭാഗം തിരികെ ലഭിക്കുകയും ബാക്കി തുക മാസത്തിൽ സേവിംഗ്സ് അക്കൗണ്ചിലേക്ക് മാറ്റുന്നതുമാണ് പദ്ധതി.
മന്ത്ലി ഇൻകം സ്കീം
ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസ വരുമാനവും കാലാവധിയിൽ നല്ലൊരു തുക ലാഭ വിഹിതവും ലഭിക്കുന്നതാണ് പദ്ധതിയുടെ രീതി. മന്ത്ി ഇൻകം സ്കീമിൽ ചേർന്നയുടൻ മാസ വരുമാനം ലഭിക്കാൻ തുടങ്ങില്ല. നിക്ഷേപ ഘട്ടം, പേഔട്ട് ഘട്ടം എന്നിങ്ങനെ 2 ഘട്ടങ്ങളാണ് ഈ നിക്ഷേപ പദ്ധഥിക്കുള്ളത്.
നിക്ഷേപ ഘട്ടത്തിൽ ഒരു ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം ആരംഭിക്കണം. സ്ഥിര നിക്ഷേവും മാസ വരുമാനവും എന്നിവ ഉൾപ്പെടുന്നതാണ് പേ ഔ്ട്ട് ഘട്ടം. 5.3 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുന്നത്.
അക്കൗണ്ട്- യോഗ്യത, വിശദാംശങ്ങൾ
2 വർഷത്തിന് ശേഷം മാസ വരുമാനം ആഗ്രഹിക്കുന്നൊരാൾക്ക് അനുയോജ്യമായ പദ്ധതിയാണ്. വിരമിക്കൽ കാലത്തെ വരുമാനത്തിനും ഈ പദ്ധതി ഉപയോഗപ്പെടുത്താം. രാജ്യത്ത് താമസിക്കുന്ന പൗരന്മാര്‍ക്ക് വ്യക്തിഗത അക്കൗണ്ടോ, സംയുക്ത അക്കൗണ്ടോ ആരംഭിക്കാം. ചുരുങ്ങിയ നിക്ഷേപം 1 ലക്ഷം രൂപയാണ്. 25,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.
കാലാവധി
മുകളിൽ സൂചിപ്പിച്ചത് പോലെ നിക്ഷേപ ഘട്ടം, പേഔ ഘട്ടം എന്നിവ രണ്ട് ഘട്ടങ്ങളിലായി നിക്ഷേപം തുടരണം. നിക്ഷേപ ഘട്ടത്തില്‍ 24 മാസമാണ് കാലാവധി. 1 മാസത്തിന്റെ ഗുണിതങ്ങളായി കാലാവധി ഉയര്‍ത്താൻ സാധിക്കും. പേ ഔട്ട് ഘട്ടത്തിൽ 24 മാസമാണ് കാലാവധി. 12 മാസം വീതം കാലാവധി ഉയർത്താനും സാധിക്കും. നിക്ഷേപത്തിൽ ചേരുന്ന ഘട്ടത്തിൽ കാലാവധി തീരുമാനിച്ചാൽ പിന്നീട് മാറ്റം വരുത്താൻ സാധിക്കില്ല.
പദ്ധതി പ്രവർത്തനം
നിക്ഷേപ ഘട്ടത്തില്‍ ആരംഭിക്കുന്ന ക്യുമുലേറ്റീവ് സ്ഥിര നിക്ഷേപം വഴിയാണ് മാസ വരുമാനത്തിനുള്ള തുക കണ്ടെത്തുക.നിക്ഷേപം കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപവും പലിശയും ചേർന്ന തുകയുടെ 30 ശതമാനം നിക്ഷേപകന് തിരികെ ലഭിക്കും. ബാക്കി വരുന്ന തുക പേഔട്ട് ഫേസില്‍ സ്ഥിര നിക്ഷേപമായിടും. ഈ തുക തുടർന്നങ്ങോട്ട് കാലാവധി വരെ ആന്യുറ്റിയായി ലഭിക്കും. മാസ വരുമാനം സേവിംഗ്സ് അക്കൗണ്ടിലാണ് ക്രെഡിറ്റ് ചെയ്യപ്പെടുക.
അത് പ്രകാരം മാസം 6,786 രൂപ 24 മാസത്തേക്ക് ലഭിക്കാൻ. 2 ലക്ഷം രൂപയുടെ നിക്ഷേപമാണ് ആവശ്യം. 2 ലക്ഷം രൂപയുടെ നിക്ഷേപം 5.35 ശതമാനം പലിശ നിരക്കിൽ 24 മാസത്തിന് ശേഷം 2,20,186 രൂപയായി വളരും. ഈ തുകയുടെ 30 ശതമാനം 66,056 രൂപ 24 മാസം പൂർത്തിയാകുമ്പോൾ ലഭിക്കും.
ബാക്കി വരുന്ന തുക ആന്യുറ്റിയിലേക്ക് മാറ്റിയാണ് മാസത്തിൽ 6,786 രൂപ ലഭിക്കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 3,393 രൂപ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications