71 രൂപയുടെ ദ്വാരികേഷ് ഷുഗര്‍ 110 രൂപ തൊടും; 2022 -ലെ മികച്ച 10 സ്റ്റോക്കുകളുമായി ഐസിഐസിഐ സെക്യുരിറ്റീസ്

പുതിയ വര്‍ഷം മിഡ്-കാപ്പിലും സ്‌മോള്‍-കാപ്പിലും വലിയ മുന്നേറ്റമാണ് ആഭ്യന്തര ബ്രോക്കറേജായ ഐസിഐസിഐ സെക്യുരിറ്റീസ് പ്രവചിക്കുന്നത്. 2022 -ല്‍ സ്‌പെഷ്യാലിറ്റി സ്റ്റീല്‍ കെമിക്കല്‍, ഹോം ടെക്‌സ്‌റ്റൈല്‍സ് രംഗങ്ങളില്‍ കാര്യമായ വളര്‍ച്ചാ സാധ്യത ബ്രോക്കറേജ് കാണുന്നു. ഇതിന് പുറമെ ഫാര്‍മ, ബയോടെക്‌നോളജി മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗവഷേണവും ഉത്പാദനവും നടത്തുന്ന കമ്പനികളും ഓഹരി വിപണിയില്‍ ഉയരുമെന്ന് ഇവര്‍ അറിയിക്കുന്നുണ്ട്.

മികച്ച സ്റ്റോക്കുകൾ

മെച്ചപ്പെട്ട വരുമാന സാധ്യത, ന്യായമായ വാല്യുവേഷന്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ബ്രോക്കറേജിന്റെ നിരീക്ഷണം. ഈ വര്‍ഷം നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പത്തു സ്റ്റോക്കുകളുടെ പട്ടികയും ഐസിഐസിഐ സെക്യുരിറ്റീസ് പുറത്തുവിട്ടിട്ടുണ്ട്.

 
ആദ്യ നാലെണ്ണം

ഭാരതി എയര്‍ടെല്‍, ഫീനിക്‌സ് മില്‍സ്, മിന്‍ഡ കോര്‍പ്പറേഷന്‍, റാഡിക്കോ ഖെയ്ത്താന്‍ എന്നീ സ്‌റ്റോക്കുകളാണ് ഇക്കൂട്ടത്തിലെ ആദ്യ നാലെണ്ണം. ഭാരതി എയര്‍ടെലിന്റെ ഓഹരി വില 860 രൂപ വരെ എത്തുമെന്ന് ബ്രോക്കറേജ് പ്രവചിക്കുന്നു. ഫീനിക്‌സ് മില്‍സില്‍ 1,200 രൂപയും മിന്‍ഡ കോര്‍പ്പറേഷനില്‍ 220 രൂപയും റാഡിക്കോ ഖെയ്ത്താനില്‍ 1,450 രൂപയുമാണ് ഐസിഐസിഐ സെക്യുരിറ്റീസ് ടാര്‍ഗറ്റ് വില നല്‍കുന്നത്. യഥാക്രമം 988 രൂപയും 169 രൂപയും 1,233 രൂപയുമാണ് മേല്‍പ്പറഞ്ഞ കമ്പനികളുടെ ഇപ്പോഴത്തെ ഓഹരി വില. 

 
ബാക്കിയുള്ളവർ

ഐടി കണ്‍സള്‍ട്ടിങ്, ഔട്ട്‌സോഴ്‌സിങ് കമ്പനിയായ ഇക്ലര്‍ക്‌സ് സര്‍വീസസും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2,620 രൂപയുടെ ഇക്ലര്‍ക്‌സ് സര്‍വീസസ് 2,900 രൂപ വരെ ഉയരുമെന്നാണ് നിരീക്ഷണം.

ടെക്ക് മഹീന്ദ്ര, ഓറിയന്റ് സിമന്റ്, ദ്വാരികേഷ് ഷുഗര്‍, എന്‍ആര്‍ബി ബെയറിങ്‌സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്‌റ്റോക്കുകള്‍ കൂടിയെത്തുമ്പോള്‍ ഐസിഐസിഐ സെക്യുരിറ്റീസിന്റെ പട്ടിക പൂര്‍ണം.

 
ടാർഗറ്റ് വില

ടെക്ക് മഹീന്ദ്രയില്‍ 2,150 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ അറിയിക്കുന്നത്. ഇപ്പോഴത്തെ വില 1,791.95 രൂപ. 159 രൂപയുടെ ഓറിയന്റ് സിമന്റ് ഓഹരികള്‍ 250 രൂപ വരെയും 71 രൂപയുടെ ദ്വാരികേഷ് ഷുഗര്‍ ഓഹരികള്‍ 110 രൂപ വരെയും ചുവടുവെയ്ക്കുമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ് കണക്കുകൂട്ടുന്നു.

 
റിപ്പോർട്ട്

ഓട്ടോ രംഗത്തു പ്രവര്‍ത്തിക്കുന്ന എന്‍ആര്‍ബി ബെയറിങ്‌സില്‍ ടാര്‍ഗറ്റ് വില 220 രൂപയാണ്. കമ്പനിയുടെ ഇപ്പോഴത്തെ ഓഹരി വിലയാകട്ടെ, 159 രൂപയും. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികളില്‍ 250 രൂപ വരെയുള്ള ഉയര്‍ച്ചയാണ് ബ്രോക്കറേജ് കാണുന്നത്. നിലവിലെ ഓഹരി വില 174 രൂപ.

2021 കലണ്ടര്‍ വര്‍ഷം മിഡ്-കാപ്പും സ്‌മോള്‍-കാപ്പും മികച്ച ആദായമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. 2017 -ലെ ഉയര്‍ച്ചയ്ക്ക് ശേഷമുള്ള ചിത്രമെടുത്താല്‍ മിഡ്-കാപ്പ് സൂചിക 43 ശതമാനവും സ്‌മോള്‍-കാപ്പ് സൂചിക 22 ശതമാനവും വീതമാണ് നേട്ടം കുറിക്കുന്നുണ്ട്. ഇക്കാലയളവില്‍ നിഫ്റ്റി സൂചിക 64 ശതമാനവും ഉയര്‍ന്നതായി ഐസിഐസിഐ സെക്യുരിറ്റീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

രൂപാന്തരപ്പെടും

നടപ്പു വര്‍ഷം ഐടി, കാപ്പിറ്റല്‍ ഗൂഡ്‌സ്, റീടെയില്‍, റിയല്‍ എസ്റ്റേറ്റ്, വാഹന അനുബന്ധ മേഖലകളിലാണ് ബ്രോക്കറേജ് ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നത്. ഡിജിറ്റല്‍, ടെക്‌നോളജി രംഗങ്ങളിലെ നൂതനവികാസങ്ങള്‍ കണക്കിലെടുത്ത് 2022 -ല്‍ ബിസിനസുകളുടെ പ്രവര്‍ത്തന രീതികള്‍ ഇനിയും രൂപാന്തരപ്പെടുമെന്ന പക്ഷമാണ് ഐസിഐസിഐ സെക്യുരിറ്റീസിന്.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X