മാര്‍ച്ച് സാമ്പത്തിക പാദത്തിലെ പ്രവര്‍ത്തന ഫലം കോര്‍പ്പറേറ്റ് കമ്പനികള്‍ പ്രഖ്യാപിച്ചു തുടങ്ങി. പതിവു പോലെ ഐടി കമ്പനികളാണ് പുതിയ റിസള്‍ട്ട് സീസണും ആരംഭം കുറിച്ചത്. സമീപ ഭാവിയിലേക്ക് വിപണിയുടെ ദിശ നിര്‍ണയിക്കുന്നതിലും കമ്പനികളുടെ ഫലപ്രഖ്യാപനം വലിയ സ്വാധീനം ചെലുത്തും. ഇതിനിടെയാണ് ഒരു പ്രമുഖ കെമിക്കല്‍ കമ്പനിയുടെ ഓഹരി വില വരുന്ന പാദങ്ങളില്‍ 20 ശതമാനം വരെ ഇടിയാമെന്ന് ചൂണ്ടിക്കാട്ടി ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തിയത്.
എസ്ആര്‍എഫ്
കെമിക്കല്‍ അധിഷ്ഠിതമായി ബഹുവിധ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്ആര്‍ഫ് ലിമിറ്റഡ്. ഡല്‍ഹി കേന്ദ്രീകരിച്ച് 1970-ലാണ് തുടക്കം. റെഫ്രിജെറന്റ്സ്, എന്‍ജിനീയറിംഗ് പ്ലാസ്റ്റിക്സ്, ഇന്‍ഡസ്ട്രിയല്‍ യാണ്‍സ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ മുന്‍നിര കമ്പനിയാണ്. ഫ്ലൂറോ കെമിക്കല്‍സ്, പോളീസ്റ്റര് ഫിലിംസ് എന്നിവയില്‍ സവിശേഷ ഉത്പന്നങ്ങളും പാക്കേജിങ് ഫിലിംസ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് എന്നീ വിഭാഗങ്ങളിലും ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. റെഫ്രിജെറന്റ്സ് വിഭാഗത്തില്‍ ഉത്പാദിപ്പിക്കുന്ന വാതകത്തില്‍ മൂന്നില്‍രണ്ട് ഭാഗവും വിദേശ വിപണിയിലേക്കാണ് നല്‍കുന്നത്. 80-ഓളം രാജ്യങ്ങളിലേക്കാണ് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ തായ്ലാന്ഡ്, ദക്ഷിണാഫ്രിക്ക, ഹംഗറി എന്നിവിടങ്ങളിലും എസ്ആര്‍എഫിന് നേരിട്ടുള്ള ബിസിനസ് സംരംഭങ്ങളുണ്ട്.
സാമ്പത്തികം
സമീപകാലത്ത് എസ്ആര്‍എഫ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് വര്‍ഷത്തിനിടെ വരുമാനത്തില്‍ 14.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 33 ശതമാനവും അറ്റാദായത്തില്‍ 37.4 ശതമാനം വീതവും വാര്‍ഷിക വളര്‍ച്ച നേടിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 3,357 കോടിയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 505 കോടിയുമാണ്. അതേസമയം, മാര്‍ച്ച് പാദത്തില്‍ എസ്ആര്‍എഫിന്റെ വരുമാനത്തില്‍ 33.9 ശതമാനവും അറ്റാദായത്തില്‍ 59 ശതമാനവും വാര്‍ഷിക വളര്‍ച്ച കൈവരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു.
റേറ്റിങ് താഴ്ത്തി
ബുധനാഴ്ച എസ്ആര്‍എഫ് (BSE: 503806, NSE: SRF) ഓഹരികള്‍ 1 ശതമാനത്തോളം ഇറങ്ങി 2,611 രൂപയിലാണ് ക്ലോസ് ചെയ്തത്. അടുത്ത 12 മാസ കാലയളവില്‍ ഓഹരി 2,141 രൂപ നിലവാരത്തിലേക്ക് ഇടിയാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടിയത്. ഇത് നിലവിലെ വിപണി വിലയേക്കാള്‍ 20 ശതമാനത്തോളം താഴെയാണ്. ഒരാഴ്ചക്കിടെ ഓഹരി വിലയില്‍ 3 ശതമാനം ഇടിവുണ്ടായി. ഇതോടെ ഈ വര്‍ഷം ഓഹരിയില്‍ നേടിയ ഉയര്‍ച്ച 8 ശതമാനത്തിലേക്ക് താഴ്ന്നു.
എന്തുകൊണ്ട് ?
എസ്ആര്‍എഫിന്റെ കെമിക്കല്‍ വിഭാഗത്തിലെ വ്യാപാരത്തില്‍ നിന്നുമുള്ള പ്രവര്‍ത്തനലാഭം ഫ്ലൂറോ കെമിക്കല്‍ സവിശേഷ ഉത്പന്നങ്ങളിലെ വില്പന കൂടിയതിനാല്‍ ഉയര്‍ന്നേക്കാം. റെഫ്രിജെറന്റ്സ് വാതകങ്ങളുടെ (എച്ച്എഫ്സി) വില വര്‍ധിപ്പിച്ചതും ഇറക്കുമതി തീരുവ കൂട്ടിയതിനാല്‍ ആഭ്യന്തര ആവശ്യകത വര്‍ധിപ്പിച്ചതും ഇതിന് സഹായകമേകും. എന്നാല്‍, എച്ച്എഫ്സി വാതകങ്ങളുടെ കയറ്റുമതി മാര്‍ച്ച് പാദത്തില്‍ കുറഞ്ഞു. ലൈസന്‍സ് സംബന്ധമായ പ്രശ്നങ്ങളാണ് കാരണം. ഇതോടെ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതയിലെ വരുമാനത്തില്‍ ഇത് പ്രതിഫലിക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ നിഗമനം.
ഇതോടൊപ്പം വാഹന വ്യവസായ മേഖലയിലെ തളര്‍ച്ച ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വിഭാഗത്തേയും ബാധിക്കും. എന്നാല്‍ വരും പാദങ്ങളില്‍ പാക്കേജിങ് ഫിലിംസ് വിഭാഗത്തിലെ ലാഭം മെച്ചപ്പെട്ടേക്കാം.
ഓഹരി വിശദാംശം
എസ്ആര്‍എഫിന്റെ ഓഹരികളില്‍ 50.73 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 19.09 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.16 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കല്‍ 21.02 ശതമാനം ഓഹരികളുമുണ്ട്. അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകളും പ്രമോട്ടറും ഓഹരി വിഹിതം കുറച്ചു. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് 77,400 കോടിയാണ്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.92 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യു 231.28 രൂപയും കഴിഞ്ഞ 12 മാസക്കാലയളവിലെ പിഇ റേഷ്യോ 46.51 നിരക്കിലുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വിപ്രോ ഫലം ഇന്ന്; ഐടി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഓഹരി വിപണി അവധി; നാളെ കുതിക്കുമോ അതോ വീഴുമോ?



Click it and Unblock the Notifications