തുടര്‍ച്ചയായ പത്താം പണനയ അവലോകന യോഗത്തിലും അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. കോവിഡ് മൂന്നാം തരംഗം സമ്പദ്ഘടനയുടെ തിരിച്ചു വരവിന്റെ വേഗതയെ ചെറുതായി ബാധിച്ചുവെന്ന് വിലയിരുത്തിയെങ്കിലും ആശങ്കപ്പെടാനുള്ള ഒരു സാഹചര്യമില്ലെന്നും ആവശ്യമുള്ളിടത്തോളം ഉദാരനയം തുടരുമെന്നും ആര്‍ബിഐ വ്യക്തമാക്കി. തുടര്‍ന്ന് വിപണികളും ഇന്ന് മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. ഇതിനിടെ ഒരു സ്മോള്‍ കാപ് ബാങ്കിംഗ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഡിസിബി ബാങ്ക്
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കുകളിലൊന്നാണ് ഡിസിബി ബാങ്ക്. റിസര്‍വ് ബാങ്കില്‍ നിന്നും ഷെഡ്യൂള്‍ വാണിജ്യ ബാങ്ക് പദവി ലഭിച്ച ആദ്യ പുതുതലമുറ ബാങ്കുകളില്‍ ഉള്‍പ്പെടുന്നു. മുംബൈ ആസ്ഥാനമായി 1995-ലാണ് തുടക്കം. സ്വിസ് ധനകാര്യ സ്ഥാപനമായ ആഗ ഖാന് ഫണ്ട് ഫോര്‍ എക്കണോമിക് ഡവലപ്മെന്റ് ആണ് പ്രമോട്ടര്‍ ഗ്രൂപ്പ്. 15% ഓഹരി പങ്കാളിത്തമാണ് ഇവര്‍ക്കുളളത്.
1930-ല്‍ ഇസ്മൈയിലിയ കോര്‍പ്പറേറ്റ് ബാങ്കും മസലവാല കോപ്പറേറ്റീവ് ബാങ്കും തമ്മില്‍ ലയിച്ചപ്പോഴാണ് ഡവലപ്മെന്റ് കോപ്പറേറ്റീവ് ബാങ്ക് ആയി രൂപാന്തരപ്പെട്ടത്. പിന്നീട് വാണിജ്യ ബാങ്കിംഗ് ലൈസന്‍സ് കിട്ടിയതോടെ ഡവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക് എന്നാക്കി പുനര്‍ നാമകരണം ചെയ്യുകയായിരുന്നു. നിലവില്‍ രാജ്യത്താകമാനം 354 ശാഖകളുണ്ട്. ബാങ്കിന്റെ വിപണി മൂലധനം 2,634 കോടി രൂപയാണ്.
സാമ്പത്തികം
കോവിഡിന് മുമ്പുവരെ വരുമാനത്തില്‍ ക്രമാനുഗതമായ വളര്‍ച്ച ഡിസിബി ബാങ്ക് (BSE: 532772, NSE: DCBBANK) നേടിയിരുന്നു. പിന്നീട് വളര്‍ച്ചാ വേഗം കുറഞ്ഞെങ്കിലും താഴേക്ക് പോയിട്ടില്ലെന്നതും ശ്രദ്ധേയം. ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്കിന്റെ വരുമാനം 993.42 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 3.04 ശതമാനം വര്‍ധനവാണ് കാണിച്ചത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 2.68 ശതമാനം ഇടിവുമാണ് വരുമാനത്തിലുണ്ടായത്. അതേസമയം, മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 75.37 കോടി രൂപയായി.
ശ്രദ്ധേയ ഘടകം
ഡിസിബി ബാങ്കിന്റെ പാദാനുപാദ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൂന്നാം പാദത്തില്‍ പലിശ ഇനത്തിലെ വരുമാനത്തില്‍ 10 ശതമാനം വര്‍ധനയുണ്ട്. കൂടാതെ ഡിസംബര്‍ ത്രൈമാസ കാലയളവില്‍ ചെലവ് കുറയ്ക്കാനും സാധിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് തിരിച്ചടിയേറ്റ മേഖലകളിലെ ബിസിനസ് തിരിച്ചുവരുന്നതിന്റെ ശക്തമായ ലക്ഷണങ്ങളും പ്രകടമാ്ക്കുന്നുണ്ട്. എങ്കിലും സ്വര്‍ണ പണയത്തിലെ കുടിശികയുടെ തോത് ഉയര്‍ന്നത് ആശങ്കയേറ്റുന്ന ഘടകവുമാണ്. ഇത് വരുന്ന പാദങ്ങളില്‍ പരിഹരിക്കാനാകുമെന്നും മാനേജ്മെന്റ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
ലക്ഷ്യവില 130
വ്യാഴാഴ്ച 84.80 രൂപ നിലവാരത്തിലാണ് ഡിസിബി ബാങ്ക് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 130 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 54 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 125.85 രൂപയും കുറഞ്ഞ വില 78.35 രൂപയുമാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 33 ശതമാനം താഴെയായാണ് നിലവില്‍ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
