അമേരിക്കയില്‍ പണപ്പെരുപ്പ നിരക്ക് നാല് ദശാബ്ദങ്ങള്ക്കിടെയിലെ ഉയര്‍ന്ന നിലവാരത്തിലേക്കെത്തിയതോടെ അടുത്ത യോഗം മുതല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ആഗോല വിപണികളെ പ്രതികൂലമായി സ്വാധീനിക്കുന്നുണ്ട്. പലിശ നിരക്കിലെ വര്‍ധവ് വിപണിയിലെ പണലഭ്യതയിലും കുറവുണ്ടാക്കാം. എങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമായതിനാല്‍ താത്കാലിക തിരിച്ചടി നേരിട്ടാലും തിരികെ വരുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കണമെന്ന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് രംഗത്തെത്തി.
ഇപിഎല്‍
പാക്കേജിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ഇപിഎല്‍. മിഡ് കാപ് വിഭാഗത്തിലുള്ള ഈ ഓഹരി നേരത്തെ, എസ്സല്‍ പ്രോപാക് ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, ആരോഗ്യ, സൗന്ദര്യ സംരംക്ഷണ ഉത്പന്നങ്ങള്‍, വ്യാവസായിക ഉത്പന്നങ്ങള്‍ പൊതിയുന്നതിനുള്ള വിവിധതരം കവറുകള്‍ നിര്‍മിക്കുന്നു. കൂടാതെ, ദന്ത സംരംക്ഷണ ഉത്പന്നങ്ങള്‍ക്കും മരുന്നുകള്‍ക്കുമുള്ള ലാമിനേറ്റഡ് ട്യൂബുകളും നിര്‍മിക്കുന്നതിലും മുന്‍പന്തിയിലാണ്. ഓഹരിയുടെ നിലവിലെ വിപണി മൂലധനം 5,507 കോടി രൂപയാണ്.
ശ്രദ്ധേയ ഘടകം
അസംസ്കൃത വസ്തുക്കളിലെ വിലക്കയറ്റവും കോവിഡ് പ്രതിസന്ധി കാരണം ചരക്കുകടത്തിലെ വര്‍ധനവും ജീവനക്കാരുടെ ശമ്പളചെലവ് കൂടിയതുമൊക്കെ ഇപിഎല്ലിന്റെ ലാഭക്ഷമതയെ ബാധിച്ചിരുന്നു. എന്നാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിലൂടെയും മറ്റ് ഘടകങ്ങളിലൂടെ വരുന്ന ചെലവുകള്‍ ഇനി അധികം വര്‍ധിക്കില്ലെന്ന (വിലക്കയറ്റം ശമിച്ചേക്കും) അനുമാനത്തിലും വരുന്ന സാമ്പത്തിക പാദങ്ങളില്‍ കമ്പനിയുടെ ലാഭക്ഷമത മെച്ചപ്പെടുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. അടുത്തിടെ ബ്രസീലില്‍ നിന്നും വമ്പന്‍ കരാര്‍ നേടാന്‍ സാധിച്ചതും അനുകൂല ഘടകമാണ്.
സാമ്പത്തികം
കഴിഞ്ഞ 5 വര്‍ഷമായി ഇപിഎല്ലിന്റെ (BSE: 500135, NSE: EPL) വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. ഡിസംബറില്‍ അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഇപിഎല്ലിന്റെ സംയോജിത വരുമാനം 886.50 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ വരുമാനത്തില്‍ 2 ശതമാനത്തോളവും മുന്‍ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 15 ശതമാനത്തിലധികവും വര്‍ധനവ് കാണിക്കുന്നു. ഡിസംബര്‍ പാദത്തിലെ കമ്പനിയുടെ അറ്റാദായം 59.10 കോടി രൂപയുമാണ്.
ഓഹരി വിശദാംശം
മുങ്ങാതെ ലാഭവിഹിതം നല്കുന്ന ഇപിഎല്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.35 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 ശതമാനത്തോളം ഓഹരി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 3 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക്് 63 ശതമാനം നേട്ടം ലഭിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പിന് 51.91 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 14.95 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.07 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ലക്ഷ്യവില 260
വെള്ളിയാഴ്ച 174.35 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 260 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 50 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 52 ആഴ്ച കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 291.95 രൂപയും കുറഞ്ഞ വില 173.40 രൂപ നിലവാരത്തിലുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
