കാലത്തിനനുസരിച്ചുള്ള മാറ്റം യഥാസമയം ഉള്‍ക്കൊണ്ടാല്‍ മാത്രമേ വിശിഷ്യാ വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബിസിനസ് ലോകത്ത് പിടിച്ചു നില്‍ക്കാനാവൂ. നവീന സാങ്കേതിക വിദ്യകള്‍ തങ്ങളുടെ കര്‍മ രംഗത്തും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിലും പ്രയോജനപ്പെടുത്തി സേവനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഊര്‍ജ മേഖലയിലുള്ള ഒരു മിഡ് കാപ് കമ്പനിയെ കുറിച്ചാണ് ഈ ലേഖനം. കൂടാതെ ഈ ഓഹരികള്‍ നിക്ഷേപത്തിന് പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും നിര്‍ദേശിച്ചിട്ടുണ്ട്. സമീപ ഭാവിയില്‍ 3 ശതമാനം നേട്ടമാണ് ലക്ഷ്യിമിടുന്നതെന്നും അവരുടെ റിപ്പോര്‍ട്ടല്‍ സൂചിപ്പിക്കുന്നു.
സിഇഎസ്സി
പ്രമുഖ സംരംഭകരായ ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊര്‍ജോത്പാദന കമ്പനിയാണ് സിഇഎസ്സി ലിമിറ്റഡ്. കൊല്‍ക്കത്ത ഇലക്ട്രിക് സപ്ലൈ കോര്പ്പറേഷന് എന്നതിന്റെ ചുരുക്കരൂപമാണ് സിഇഎസ്സി. കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ നഗരത്തിന്റെ 567 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള വൈദ്യുതി വിതരണമാണ് മുഖ്യ പ്രവര്‍ത്തനം. സ്വന്തമായുള്ള നാല് തെര്‍മല്‍ പവര്‍ സ്റ്റേഷനുകള്‍ നിന്നായി 1,225 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുണ്ട്. ഇതിനോടൊപ്പം 20 മെഗാവാട്ടിന്റെ ഗ്യാസ് ടര്‍ബൈനും കമ്പനിക്കുണ്ട്. നിര്‍മിത ബുദ്ധി (AI), മെഷീന് ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (IoT) പോലുള്ള സാങ്കേതികവിദ്യകള്‍ തല്‍സമയ ഊര്‍ജ്ജ വിതരണത്തിനും പരിശോധനകള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. അടുത്തിടെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയിലേക്കും കടന്നു. നിലവില്‍ വ്യാവസായികവും അല്ലാത്തതുമായ 30 ലക്ഷത്തോളം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
ശ്രദ്ധേയ ഘടകം
ഇതിനിടെ ത്വരിത വളര്‍ച്ച ലക്ഷ്യമാക്കി, ചില വിതരണ കമ്പനികളെ ഏറ്റെടുക്കാന്‍ സിഇഎസ്സി ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ വൈദ്യുതി വിതരണ ലൈസന്‍സിങ്ങിലെ സ്വകാര്യവല്‍ക്കരണം കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാകും. ഇതു കൂടാതെ ഇലക്ട്ടിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് പോലുള്ള സാധ്യതകളും കമ്പനി പരിഗണിക്കുന്നു. ഇതിനു വേണ്ട മൈക്രോ ഗ്രിഡ് കമ്പനി സജ്ജമാക്കുന്നുണ്ട്. പുനരുപയോഗ ഊര്‍ജ്ജത്തിന്റെ മേഖലയിലേക്കും കടന്നിട്ടുണ്ട്. ഇതിന്റഎ ഭാഗമായി ഗുജറാത്തിലും രാജസ്ഥാനിലും സൗരോര്‍ജ പദ്ധതികള്‍ ആരംഭിച്ചു. കൂടാതെ, 236 മെഗാവാട്ട് ശേഷിയുടെ ജലവൈദ്യുതി പദ്ധതിയും അരുണാചല്‍ പ്രദേശില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗ്രിഡ് സംവിധാനങ്ങളിലും കാലോചിതമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു.
ഇവി ചാര്‍ജിങ്
നിലവില്‍ കൊല്‍ക്കത്ത നഗത്തിലെ മൂന്നിടങ്ങളായി പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സിഇഎസ്സി സജ്ജീകരിച്ചു കഴിഞ്ഞു. ഇത് കൂടുതല്‍ വിപുലമാക്കാനും പദ്ധതി തയ്യാറാക്കുകയാണ്. കമ്പനിയുടെ സാമൂഹിക പാരിസ്ഥിതിക പരിപാലനത്തിനുള്ള റാങ്കിംഗ് മെച്ചപ്പെടുത്തി്. പുനരുപയോഗ ഊര്‍ജ്ജത്തിന്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും മേഖലയില്‍ കമ്പനി ശ്രദ്ധയര്‍പ്പിക്കാന്‍ ആരംഭിച്ചതോടെയാണ് ഇഎസ്ജി റാങ്കിംഗിലെ മുന്നേറ്റം നേടിയത്. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ സംയോജിത വരുമാനം 3560 കോടി രൂപയും അറ്റാദായം 340 കോടി രൂപയുമാണ്.
ലക്ഷ്യ വില 120
നിലവില്‍ 91.50 രൂപ നിലവാരത്തിലാണ് സിഇഎസ്സിയുടെ (BSE: 500084, NSE: CESC) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 120 രൂപ ലക്ഷ്്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത 12 മാസത്തിനകം 33 ശതമാനം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 102.45 രൂപയും കുറഞ്ഞ വില 57.70 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ 47 ശതമനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ എസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications