എല്‍ & ടി ഗ്രൂപ്പിലെ ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 33% ലാഭം; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കനത്ത നഷ്ടത്തോടെയാണ് ആരംഭിച്ചതെങ്കിലും നേട്ടത്തോടെയാണ് വിപണികള്‍ ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം, അടുത്തയാഴ്ച പൊതു ബജറ്റ്, തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തുടങ്ങിയ വിപണിയുടെ ഭാവിഗതിയെ സ്വാധീനിക്കാവുന്ന ചടങ്ങുകള്‍ നിരനിരയായി നില്‍ക്കുകയാണ്. സമീപകാലയളവില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. എങ്കിലും മികച്ച മൂന്നാം പാദഫലം പ്രഖ്യാപിച്ചതും അടിസ്ഥാനപരമായി മികച്ചതുമായ ഓഹരികള്‍ക്ക് വിപണിയിലെ തിരിച്ചടികളെ പ്രതിരോധിക്കാനാകുന്നുമുണ്ട്. നിലവിലെ അനിശ്ചിതത്വങ്ങള്‍ മാറിക്കിട്ടിയാല്‍ ഇത്തരം ഓഹരികള്‍ക്ക് കുതിക്കാനാകുമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി ധനകാര്യ വിഭാഗത്തിലുള്ള ഒരു ഓഹരിയിലും അവര്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചു.

1) എല്‍ & ടി ഫിനാന്‍സ്

1) എല്‍ & ടി ഫിനാന്‍സ്

ഇന്ത്യയിലെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മുംബൈയാണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ & ടി ഫിനാന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്. 2008-ലാണ് തുടക്കം. പ്രശസ്ത ബിസിനസ് ഗ്രൂപ്പായ ലാര്‍സണ്‍ & ടൂബ്രോയാണ് (L & T) കമ്പനിയുടെ മുഖ്യ സംരംഭകര്‍. പ്രധാനമായും ബിസിനസ് സംരംഭങ്ങളിലുള്ള നിക്ഷേപത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിര്‍മാണ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങള്‍ക്കുള്ള വായ്പ, ഗതാഗത മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്കായുള്ള വായ്പ, ഗ്രാമീണ മേഖലയിലെ മൈക്രോ ഫിനാന്‍സ്, കോര്‍പ്പറേറ്റ് മേഖലയ്ക്കു വേണ്ട ലോണുകള്‍ നല്‍കുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍ തോതില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.

മൂന്നാം പാദഫലം

മൂന്നാം പാദഫലം

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എല്‍ & ടി ഫിനാന്‍സിന്റെ വരുമാനം 3,099 കോടി രൂപയാണ്. ഇത് രണ്ടാം പാദത്തേക്കാള്‍ 1.13 ശതമാനം കുറവാണ്. എങ്കിലും 1അറ്റാദായം 2 ശതമാനം വര്‍ധിച്ച് 308 കോടി രൂപയായി. കിട്ടാക്കടത്തില്‍ നേരിയ വര്‍ധന കാണിച്ചു. മൂന്നാം പാദത്തില്‍ പ്രതിയോഹരി വരുമാനം 1.32 രൂപയാണ്. 2023 സാമ്പത്തിക വര്‍ഷം കുറഞ്ഞത് 6 രൂപ പ്രതിയോഹരി നേടാനായാല്‍ പോലും കഴിഞ്ഞ 12 മാസത്തെ പിഇ റേഷ്യോ പ്രകാരം ഓഹരിക്ക് 106 രൂപയെങ്കിലും മൂല്യമുണ്ടാകണം.

Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്‍' സ്റ്റോക്കുകള്‍; തിരിച്ചു വരവ് ഉറപ്പ്!Also Read: 52 ആഴ്ച താഴ്ച്ചയിലേക്ക് വീണ 10 'കേമന്‍' സ്റ്റോക്കുകള്‍; തിരിച്ചു വരവ് ഉറപ്പ്!

അനുകൂല ഘടകം

അനുകൂല ഘടകം

ഡിസംബര്‍ കാലയളവില്‍ വായ്പ വിതരണം റെക്കോഡ് നിലവാരത്തിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനം ഉയര്‍ന്ന് 7,600 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. അടുത്തിടെയായി റീട്ടെയില്‍ വിഭാഗത്തിലെ വായ്പകള്‍ക്കാണ് കമ്പനി പ്രാമുഖ്യം കൊടുക്കുന്നത്. ആകെ വായ്പയുടെ 50 ശതമാനവും റീട്ടെയില്‍ വിഭാഗത്തിലാണ് വിതരണം ചെയ്യുന്നത്. കൂടാതെ ഉപഭോക്താക്കളേ കേന്ദ്രീകരിച്ച് മറ്റ് വായ്പാ പദ്ധതികളും കൊടുക്കുന്നു. നിലവില്‍ പലിശയില്‍ നിന്നുള്ള വരുമാനത്തിന്റെ മാര്‍ജിന്‍ 8 ശതമാനത്തിന് മുകളില്‍ തുടരുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ഓഹിരിയില്‍ 14 ശതമാനം തിരുത്തല്‍ നേരിട്ടതും റി്‌സ്‌ക് കുറയ്ക്കുന്നു.

ലക്ഷ്യ വില 97

ലക്ഷ്യ വില 97

ചൊവ്വാഴ്ച 73.05 രൂപയിലാണ് എല്‍ & ടി ഫിനാന്‍സിന്റെ (BSE: 533519, NSE: L&TFH) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 97 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 33 ശതമാനം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 52 ആഴ്ചയിലെ ഉയര്‍ന്ന വില നിലവാരം 113.40 രൂപയും കുറഞ്ഞ വില നിലവാരം 71.5 രൂപയുമാണ്.

Also Read: തകര്‍പ്പന്‍ മൂന്നാം പാദഫലം; 40% ലാഭം നേടാം; നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളിതാAlso Read: തകര്‍പ്പന്‍ മൂന്നാം പാദഫലം; 40% ലാഭം നേടാം; നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളിതാ

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

ICICI Securities Suggests To Buy LT Finance As Valuation Stock For 33 Percent Short Term Gain

ICICI Securities Suggests To Buy LT Finance As Valuation Stock For 33 Percent Short Term Gain
Story first published: Wednesday, January 26, 2022, 21:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X