സ്ഥിര നിക്ഷേപത്തിന് ഇറങ്ങുന്നവർ പ്രധാനമായും പലിശ നിരക്കാണ് ശ്രദ്ധിക്കുക. പണപ്പെരുപ്പത്തെ മറികടക്കുന്ന പലിശ നിരക്ക് നൽകുന്ന നിക്ഷേപങ്ങൾ മാത്രമാണ് പൊതുവെ താൽപര്യപ്പെടുന്നത്. നിലവിൽ പൊതുമേഖലാ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് 7 ശതമാനത്തിൽ താഴെ നിൽക്കുകയാണ്. 7.04 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്. ഈ സാഹചര്യത്തിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ 7 ശതമാനത്തിന് മുകളിലുള്ള പലിശ അനുവദിക്കുന്നുണ്ട്. ഇത്തരത്തിലുള്ളൊരു കോർപ്പറേറ്റ് എഫ്ഡിയാണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സിന്റേത്.
നിക്ഷേപത്തിന്റെ പ്രത്യേകത
സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ്. 12 മാസം മുതല്‍ 60 മാസം വരെയാണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് നിക്ഷേപം സ്വീകരിക്കുന്നത്. 6.5 ശതമാനം മുതല്‍ 7.9 ശതമാനം വരെ ഈ ബാങ്കിതര ധനകാര്യ സ്ഥാപനം നല്‍കുന്നുണ്ട്.
15 മാസത്തേക്ക് നടത്തുന്ന നിക്ഷേപത്തിലൂടെ പണപ്പെരുപ്പത്തെ മറികടക്കാവുന്ന ആദായം ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിക്ഷേപങ്ങളെക്കാള്‍ 0.5 ശതമാനം ഉയര്‍ന്ന നിരക്ക് ലഭിക്കും. ഇത് 7.25 ശതമാനം മുതല്‍ 8.40 ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശ.
ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ്
1986 ല്‍ ചെന്നൈയിലാണ് ശ്രീറാം സിറ്റി യൂണിയന് ഫിനാന്‍സ് ആരംഭിക്കുന്നത്. ശ്രീറാം ഗ്രൂപ്പിന്റെ സഹ സ്ഥാപനമാണ്. വാഹന വായ്പ നല്‍കുന്നതാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തനം. വാഹനങ്ങളുടെ ഈടില്‍ വായ്പയും സ്വര്‍ണ പണയ വായ്പകളും സിറ്റി ഫിനാന്‍സ് യൂണിയന് ചെയ്യുന്നുണ്ട്.
947 ബ്രാഞ്ചുകളുള്ള കമ്പനിക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാവുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സുണ്ട്. 2020 ലെ കണക്ക് പ്രരാം 29085 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ദീർഘകാല നിക്ഷേപങ്ങൾക്ക് AA റേറ്റിംഗ് നൽകിയ സ്ഥാപനമാണിത്.
സ്ഥിര നിക്ഷേപങ്ങൾ
5000 രൂപയാണ് നിക്ഷേപിക്കാനുള്ള പരിധി. 1000ത്തിന്റെ ഗുണിതങ്ങളായി 5 കോടി രൂപ വരെ നിക്ഷേപിക്കാം. സഞ്ചിത അസഞ്ചിത രീതിയില്‍ ശ്രീറാം സിറ്റി ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങൾ സ്വീകരിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് ഓരോ കാലയളവിലും 0.50 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. ഇവയുടെ പലിശ നിരക്കുകൾ എങ്ങനെയാണെന്ന് നോക്കാം. സഞ്ചിത നിക്ഷേപം
12 മാസം- 6.31 ശതമാനം
24 മാസം- 6.54 ശതമാനം
36 മാസം- 7.48 ശതമാനം
48 മാസം- 7.53 ശതമാനം
60 മാസം- 7.62 ശതമാനം.
അസഞ്ചിത നിക്ഷേപം
വര്‍ഷത്തില്‍ പലിശ വാങ്ങുന്നവര്‍ക്കുള്ള പലിശ നിരക്കാണ് ചുവടെ ചേർക്കുന്നത്.
12 മാസം- 6.50 ശതമാനം
24 മാസം- 6.75 ശതമാനം
36 മാസം- 7.75 ശതമാനം
48 മാസം- 7.80 ശതമാനം
60 മാസം- 7.90 ശതമാനം.
കാല്‍ക്കുലേറ്റര്‍
സഞ്ചിത നിക്ഷേപത്തിന് 8.12 ശതമാനമാണ് മുതിര്‍ന്ന പൗരന്മാര്ക്ക് നല്കുന്ന പലിശ. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം 4,49,000 രൂപ പലിശയായി ലഭിക്കും. അസഞ്ചിത നിക്ഷേപത്തില്‍ പണം നിക്ഷേപിച്ചാല്‍ മാസത്തില്‍ 6,775 രൂപ പലിശ ലഭിക്കും. ത്രൈമാസത്തില്‍ 20,475 രൂപയും അര്‍ധ വര്‍ഷത്തില്‍ 41,350 രൂപയും വര്‍ഷത്തില്‍ 84,400 രൂപയും ലഭിക്കും.
10 ലക്ഷം രൂപ നിക്ഷേപിക്കുന്ന സാധാരണ നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 4,62,000 രൂപയാണ് പലിശ ലഭിക്കുക. അസഞ്ചിത നിക്ഷേപത്തില്‍ മാസത്തില്‍ 6359 രൂപയും ത്രൈമാസത്തില്‍ 19,200 രൂപയും അര്‍ധ വര്ഷത്തില്ഡ 38,800 രൂപയും വര്‍ഷത്തില്‍ 79,100 രൂപയും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
