ജൂലായ് മാസത്തിലും സ്ഥിര നിക്ഷേപത്തിന് പലിശ നിരക്കുയർത്തുന്നത് ബാങ്കുകൾ തുടരുകയാണ്. റിപ്പോ നിരക്ക് വർധനവ് തുടങ്ങിയ 2022 മേയിലാണ് നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കാൻ ബാങ്കുകൾ തുടങ്ങിയത്. ശേഷം ജനുവരി- ഫെബ്രുവരി മാസങ്ങളിൽ വരെ വിവിധ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.
റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് തൽസ്ഥിതി തുടർന്നതോടെയാണ് ബാങ്കുകൾ പലിശ നിരക്കിൽ നിന്ന് പിന്നോക്കം പോയത്. ജൂലായ് മാസത്തിൽ പലിശ നിരക്കുകൾ ഉയർത്തിയ രണ്ട് ബാങ്കുകളാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
ഡിബിഎസ് ബാങ്ക്
സിംഗപ്പൂർ ആസ്ഥാനമായി ഡിബിഎസ് ബാങ്കിന്റെ ഇന്ത്യയിലുള്ള സബ്‌സിഡിയറി ബാങ്കാണ് പലിശ നിരക്കുയർത്തിയത്. 2 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ദിവസം മുതൽ 5 വർഷത്തേക്ക് 2.50 ശതമാനം മുതൽ 6.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 7 ശതമാനം വരെയും പലിശ ലഭിക്കും. ജൂലായ് 10 നാണ് പലിശ നിരക്ക് പുതുക്കിയത്.

ഡിബിഎസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ
2 വർഷം 6 മാസം 1 ദിവസം മുതൽ 3 വർഷത്തിൽ താഴെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഉയർന്ന പലിശ നൽകുന്നത്. റെഗുലർ നിക്ഷേപകർക്ക് 7.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും നൽകും. 181 ദിവസം മുതൽ 1 വർഷ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 4.75 ശതമാനം പലിശ നൽകും.
1 വർഷം മുതൽ 375 ദിവസം വരെ കാലാവധിയിൽ 6.25 ശതമാനവും 376 ദിവസം മുതൽ 2 വർഷം 6 മാസം വരെയുള്ള കാലയളവിന് 7.25 ശതമാനം പലിശയും നൽകും. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നൽകും.
181 ദിവസത്തിന് മുകളിൽ വരുന്ന സ്ഥിര നിക്ഷേപത്തിനാണ് 0.50 ശഥമാനം അധിക നിരക്ക് ലഭിക്കുന്നത്.
ഐഡിബിഐ ബാങ്ക്
ഐഡിബിഐ ബാങ്ക് പുതിയ പ്രത്യേക സ്ഥിര നിക്ഷേപം ആരംഭിക്കുകയും നിലവിലുള്ള പ്രത്യേക സ്ഥിര നിക്ഷേപത്തിന്റെ കാലാവധി നീട്ടുകയും ചെയ്തു. ഐഡിബിഐയുടെ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് 375 ദിവസ കാലാവധിയുള്ള പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്.
375 ദിവസത്തെ പ്രത്യേക മെച്യൂരിറ്റി കാലയളവിൽ റെഗുലർ നിക്ഷേപകർക്ക് 7.10 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം പലിശയും നൽകും. 2023 ആഗസ്റ്റ് 15 വരെയാണ് സ്ഥിര നിക്ഷേപത്തിന്റെ കാലാവധി.
444 ദിവസത്തെ സ്ഥിര നിക്ഷേപം
ഫെബ്രുവരി 13 ന് ആരംഭിച്ച 444 ദിവസ കാലാവധിയുള്ള അമൃത് കലാശ് സ്ഥിര നിക്ഷേപത്തിന് കോളബിൽ ഓപ്ഷനിൽ 7.65 ശതമാനം പലിശയാണ് ലഭിക്കുന്നത്. നോൺ കോളബിൾ സ്ഥിര നിക്ഷേപമാണെങ്കിൽ 7.75 ശതമാനം പലിശയും ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക നിരക്കും ലഭിക്കും.
ഐഡിബിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. റെഗുലർ നിക്ഷേപകർക്ക് 3 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications