സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് മികച്ച നിലയിലാണുള്ളത്. റിസർവ് ബാങ്കിൻെറ റിപ്പോ നിരക്കിന് ചുവട് പിടിച്ചാണ് പലിശ നിരക്ക് വർധനവ് വന്നത്. റിപ്പോ നിരക്കിൽ ആർബിഐ തൽസ്ഥിതി തുടരുന്നതാണ് നിലവിലെ സ്ഥിതി. പല ബാങ്കുകളും പലിശ നിരക്ക് കുറയ്ക്കുന്നതിന് ഇത് കാരണമായിട്ടുണ്ട്.
ഇതിനിടെ ചില ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുന്നുണ്ട്. അതിനാൽ തന്നെ ഇവ നിക്ഷേപകനെ സംബന്ധിച്ച് ലോട്ടറിയാണെന്ന് പറയാം. നവംബറിൽ നിക്ഷേപ പലിശ നിരക്കുയർത്തിയത് 2 ബാങ്കുകളാണ്. ഇവ രണ്ടും 8 ശതമാനത്തിന് മുകളിൽ പലിശ നൽകുന്നുമുണ്ട്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഈയിടെ പുതുക്കിയിരുന്നു. നിരക്ക് വർധനവോടെ 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 3.50 ശതമാനം മുതൽ 8.25 ശതമാനം വരെയാണ് പലിശ നിരക്ക്.

നിരക്കുകൾ
പലിശ നിരക്ക് വർധനവിന് ശേഷം 549 ദിവസം മുതൽ 2 വർഷത്തേക്കുള്ള കാലാവധിയിൽ പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് റെഗുലർ നിക്ഷേപകർക്ക് 7.75 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും ലഭിക്കും. ബാങ്കിൽ ലഭിക്കുന്ന ഉയർന്ന പലിശ നിരക്കാണിത്. പുതുക്കിയ നിരക്കുകൾ നവംബർ 2 മുതൽ പ്രാബല്യത്തിൽ വന്നു.
7 ദിവസം മുതല്‍ 45 ദിവസത്തേക്ക് 3 ശതമാനവും 46 ദിവസം മുതല്‍ 180 ദിവസത്തേക്ക് 4.50 ശതമാനവും പലിശ ലഭിക്കും. 1 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ. 1 വര്‍ഷം 1 ദിവസം മുതല്‍ 548 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ 7.50 ശതമാനം പലിശ ലഭിക്കും.
2 വര്‍ഷം 1 ദിവസം മുതല്‍ 3 വര്‍ഷത്തേക്ക് 7.25 ശതമാനം പലിശയും 3 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 7 ശതമാനം പലിശയും ലഭിക്കും. ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ നിക്ഷേപങ്ങൾ കാലാവധിക്ക് മുൻപ് പിൻവലിച്ചാൽ പിഴയോടൊപ്പം ബാങ്കിൽ തുടരുന്ന കാലയളവിലുള്ള പലിശ നിരക്ക് മാത്രമാണ് നിക്ഷേപകന് ലഭിക്കുക. മുതിർന്ന പൗരന്മാരാണെങ്കിൽ പിഴ ബാധകമാകില്ല.
പഞ്ചാബ് നാഷണൽ ബാങ്ക്
2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് 0.50 ശതമാനം പലിശ നിരക്കുയർത്തി. പുതുക്കിയ നിരക്കുകൾ പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനവും പലിശ ലഭിക്കും. പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ നിലവിൽ വന്നു.
7 മുതൽ 45 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനവും 46 മുതൽ 179 ദിവസ കാലാവധിയിൽ 4.50 ശതമാനവും പലിശ ലഭിക്കും. 180 മുതൽ 270 ദിവസത്തേക്ക് വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചു.
6 ശതമാനം പലിശ ലഭിക്കും. 271 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.45 ശതമാനം ഉയർത്തിയതോടെ 6.25 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 6.75 ശതമാനം പലിശ തുടർന്നു ലഭിക്കും.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും 80 വയസ്സ് വരെ പ്രായമുള്ളവരുമായ മുതിർന്ന പൗരന്മാർക്ക് 0.50 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും. 80 വയസിന് മുകളിൽ പ്രായമുള്ള നിക്ഷേപകർക്ക് 0.80 ശതമാനം അധിക നിരക്കും ലഭിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications