സുരക്ഷിതമായി നിക്ഷേപിക്കാൻ ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവർക്കുള്ള നല്ല കാലമാണിത്. പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതിനാൽ എല്ലാ ബാങ്കുകളും നിക്ഷേപങ്ങൾക്ക് മാന്യമായ പലിശ നൽകുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ടിലെ പലിശയ്ക്കും സ്ഥിര നിക്ഷേപ പലിശയ്ക്കും പല ബാങ്കുകളും 7 ശതമാനത്തോളം പലിശ നൽകുന്നുണ്ട്.
റിപ്പോ നിരക്കുകൾ തൽസ്ഥിതി തുടരുമ്പോഴും ബാങ്കുകൾ പലിശ നിരക്ക് പുതുക്കുന്നത് തുടരുകയാണ്. സ്വകാര്യ ബാങ്കായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ജൂലായ് 1 നാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം സേവിംഗ്സ് അക്കൗണ്ടിൽ പരമാവധി 7 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയും ലഭിക്കും.

സേവിംഗ്സ് അക്കൗണ്ട്
10 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് 4 ശതമാനം പലിശ നൽകും. 10 ലക്ഷം മുതൽ 5 കോടി രൂപ വരെയുള്ള സേവിംഗ്സ് ബാങ്ക് ബാലൻസുകൾക്കാണ് 7 ശതമാനം പലിശ ലഭിക്കുന്നത്. 5 കോടി മുതൽ 50 കോടി രൂപ വരെ 6.75 ശതമാനം പലിശയും 50 കോടി മുതൽ 100 കോടി രൂപ വരെ 5 ശതമാനം പലിശയും ബാങ്ക് നൽകും.
സ്ഥിര നിക്ഷേപം
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ പലിശ നിരക്ക് 3.50 ശതമാനം മുതൽ 7.50 ശതമാനം വരെയുള്ള നിലവാരത്തിലാണ്. 7 ദിവസം മുതൽ 29 ദിവസം വരെയുള്ള കാലാവധിയിൽ ബാങ്ക് 3.50 ശതമാനം പലിശ നൽകുന്നുണ്ട്. 30 ദിവസം മുതൽ 45 ദിവസ കാലാവധിയിൽ 4 ശതമാനമാണ് പലിശ നിരക്ക്.
46- 90 ദിവസ കാലാവധിയിൽ 4.50 ശതമാനവും 91 ദിവസം- 180 ദിവസത്തേക്ക് 5 ശതമാനം പലിശയും ലഭിക്കും. 181 ദിവസം മുതൽ 1 വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ നേടാം.
1 വർഷം 1 ദിവസം മുതൽ 550 ദിവസ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കായ 7.50 ശതമാനം പലിശ ലഭിക്കും. 551 ദിവസം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.25 ശതമാനം പലിശയും 3 വർഷം 1 ദിവസം മുതൽ 10 വർഷത്തേക്ക് 7 ശതമാനം പലിശയും ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നൽകും.
മുതിർന്ന പൗരന്മാർക്ക് എല്ലാ കാലയളവിനും 0.50 ശതമാനം അധിക നിരക്ക് ലഭിക്കും. 4 ശതമാനം മുതൽ8 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപത്തിന് നേടാം.
ഡിസിബി ബാങ്ക്
മറ്റൊരു സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക് ജൂൺ 28 ന് നിക്ഷേപ പലിശ നിരക്ക് പുതുക്കിയിരുന്നു. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്സ് അക്കൗണ്ടുകളുടെയും പലിശ നിരക്കാണ് ഡിസിബി ബാങ്ക് പരിഷ്കരിച്ചത്. പുതിയ പലിശ നിരക്ക് പ്രകാരം റെഗുലർ നിക്ഷേപകർക്ക് 8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.50 ശതമാനം പലിശയും സ്ഥിര നിക്ഷേപത്തിന് നൽകും.
700 മുതൽ 36 മാസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്കായ 8 ശതമാനം പലിശ ലഭിക്കുന്നത്. 36 മാസത്തിൽ കൂടുതലും 120 മാസത്തിൽ താഴെ കാലാവധിയുള്ളതുമായ സ്ഥിര നിക്ഷേപങ്ങൾക്ക് ഡിസിബി ബാങ്ക് 7.75 ശതമാനം പലിശയാണ് നൽകുന്നത്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications