ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വായ്പ എടുക്കുന്നു എന്നതിനപ്പുറം നിരവധി ഉപയോഗപ്രദമായ കാര്യങ്ങളും ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രെഡിറ്റ് കാർഡിലൂടെ വിവിധ പർച്ചേസുകൾ നടത്തിയാൽ ക്യാഷ്ബാക്ക്, വൗച്ചർ, റിവാർഡ് പോയിന്റ് എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ലഭിക്കും. ഒപ്പം ഡിസ്കൗണ്ട് ഓഫറുകളും നേടാം. ഇതെല്ലാം നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്രെഡിറ്റ് കാർഡിന്റെ സ്വഭാവം അനുസരിച്ച് മാറും.
ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക് ഐ.ഡി.എഫ്.സി ബാങ്ക് നൽകുന്ന പ്രീമിയം ക്രെഡിറ്റ് കാർഡാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് . ഈ ക്രെഡിറ്റ് കാർഡ് നിരവധി ഓഫറുകൾ നൽകുന്നുണ്ട്. മാത്രമല്ല പർച്ചേസിംഗിന് ഏറ്റവും മികച്ച കാർഡാണിത്. പ്രീമിയം ക്രെഡിറ്റ് കാർഡായതിനാൽ ആനുകൂല്യങ്ങളും പ്രീമിയം ലെവലിൽ നൽകുന്നു. ഈ കാർഡിന്റെ സവിശേഷതകളും ജോയിനിംഗ് ഫീസും മറ്റു നേട്ടങ്ങളും മനസിലാക്കാം.
ഐ.ഡി.എഫ്.സി ഫസ്റ്റ് പ്രൈവറ്റ് ക്രെഡിറ്റ് കാർഡിൻ്റെ പ്രധാന സവിശേഷതകൾ
വെൽകം ബെനിഫിറ്റ്സ്
- ജോയിനിംഗ് ഫീസ് 50,000 രൂപയാണ്. ഈ തുക അടച്ചാൽ 2,00,000 രൂപ വരെ റിവാർഡ് പോയിൻ്റുകൾ നേടാം.
- ആദ്യ വിസിറ്റ് പാക്കേജിൽ നിങ്ങൾക്ക് കോംപ്ലിമെൻ്ററി താജ് എപ്പിക്യൂർ അംഗത്വം ലഭിക്കും.
റിവാർഡ് പോയിൻ്റുകൾ
- ജന്മദിനത്തിൽ നടത്തുന്ന ചെലവുകൾക്ക് 10X റിവാർഡ് പോയിൻ്റുകൾ നേടാം.
- പ്രതിമാസം 30,000 രൂപയിൽ കൂടുതലുള്ള ഓൺലൈൻ ചെലവുകൾക്ക് 6X റിവാർഡ് പോയിൻ്റുകൾ നേടാം.
- ഓഫ്‌ലൈനായി പ്രതിമാസം 30,000 രൂപയിൽ കൂടുതൽ ചെലവഴിക്കുമ്പോൾ 3X റിവാർഡ് പോയിൻ്റുകൾ നേടാം.
- ഇൻഷുറൻസ് പ്രീമിയം പേയ്‌മെൻ്റുകളിൽ 1X റിവാർഡ് പോയിൻ്റുകൾ ലഭിക്കും.
- ഡൊണേഷനുകൾക്കായി റിഡീം ചെയ്താൽ 25% റിവാർഡ് പോയിൻ്റുകൾ ലഭിക്കും

വാർഷിക ഫീസ് റിവാർഡുകൾ
- വാർഷിക ഫീസ് അടച്ചാൽ 1,00,000 ബോണസ് റിവാർഡ് പോയിൻ്റുകൾ നേടും
- വാർഷിക ഫീസ് അടയ്‌ക്കുമ്പോൾ കോംപ്ലിമെൻ്ററി താജ് എപ്പിക്യുർ അംഗത്വവും ലഭിക്കും
ട്രാവൽ, ലോഞ്ച് ആക്സസ്
- ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിലും അവിടെയുള്ള സ്പാ സേവനങ്ങൾക്കും സൗജന്യ പ്രവേശനം.
- രാജ്യത്തെ എല്ലാ റെയിൽവേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം ലഭിക്കും
- വിദേശ ഇടപാടുകൾക്ക് 0% ഫോറെക്സ് മാർക്ക്അപ്പ് ഫീസ്.
എക്സ്ക്ലൂസീവ് പ്രിവിലേജുകൾ
- ബുക്ക്‌മൈഷോ വഴിയുള്ള സിനിമാ ടിക്കറ്റുകൾക്ക് എല്ലാ മാസവും 1500 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും.
- പരിധിയില്ലാത്ത കോംപ്ലിമെൻ്ററി ഗോൾഫ് ലെസ്സൻസ്
യാത്രാ ഇൻഷുറൻസ്
- യാത്ര റദ്ദാക്കുമ്പോൾ 50,000 രൂപ കവറേജ് കിട്ടും
- വിമാന യാത്രകൾക്കും മറ്റും 1,00,00,000 രൂപ വരെ അപകട ഇൻഷുറൻസ് കിട്ടും.
മറ്റ് ആനുകൂല്യങ്ങൾ
- റിവാർഡ് പോയിൻ്റുകൾ കാലഹരണപ്പെടില്ല.
- ഓവർ ലിമിറ്റ് ചാർജുകൾ ഇല്ല.
- പേയ്‌മെൻ്റിന് 9% സ്ഥിരമായ പലിശ നിരക്ക്.
- പേയ്മെൻ്റ് വൈകിയാൽ ഫീസ് ഇല്ല.
ആർ.ഡി VS എസ്.ഐ.പി- എല്ലാ മാസവും 6000 രൂപ നിക്ഷേപിച്ചാൽ ഏത് സ്കീം ലക്ഷങ്ങൾ പലിശ നൽകും?
ഐ.ഡി.എഫ്.സി ഫസ്റ്റ് സ്വകാര്യ ക്രെഡിറ്റ് കാർഡിനുള്ള യോഗ്യതാ മാനദണ്ഡം
ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം, നിങ്ങളുടെ പ്രതിമാസ- വാർഷിക വരുമാനം, നിങ്ങളുടെ മൊത്തത്തിലുള്ള ക്രെഡിറ്റ് പ്രൊഫൈൽ എന്നിവയെ ആശ്രയിച്ചാണ് ഈ ക്രെഡിറ്റ് കാർഡിനുള്ള നിങ്ങളുടെ യോഗ്യത നിശ്ചയിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്‌കോറും നിങ്ങൾക്ക് ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങൾ കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ അനുപാതവും ഉയർന്ന അക്കൗണ്ട് ബാലൻസും നിലനിർത്തണം. ഇതെല്ലാം പാലിച്ചാൽ ഈ ക്രെഡിറ്റ് കാർഡ് ലഭിക്കും.
നിങ്ങൾ ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൻ്റെ നിലവിലുള്ള ഉപഭോക്താവാണോ? നിങ്ങളുടെ ആഡംബര ജീവിതം ഉയർത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് അനുയോജ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
