ദീർഘകാലത്തേക്ക് നല്ല ആദായം തരുന്ന നിക്ഷേപങ്ങളെ നോക്കിയിരിക്കുകയാണോ. 8-10 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ആവശ്യങ്ങൾക്കാണെങ്കിൽ പണപ്പെരുപ്പ തോത് കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. പണപ്പെരുപ്പത്തെ മറികടക്കാൻ ശേഷിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. ലാഭം തരുന്ന കണക്കനുസരിച്ച് മ്യൂച്വൽ ഫണ്ടുകളെ നിക്ഷേപത്തിന് തിരഞ്ഞെടുക്കാം. എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളിലെ വൈവിധ്യം കാരണം ഏത് ഫണ്ടില്‍ നിക്ഷേപിക്കുമെന്നതാണ് അടുത്ത ചോദ്യം. മികച്ച ആദായം ലഭിക്കുന്ന വാല്യു ഫണ്ടിനെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഭാവിയില്‍ മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള അണ്ടര്‍ വാല്യുണ്ട് ഫണ്ടുുകളില്‍ നിക്ഷേപം നടത്തുന്നവയാണ് വാല്യു ഫണ്ടുകൾ.
ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട്- ഡയറക്ട് ഗ്രോത്ത്
2013 ജനുവരി ഒന്നിനാണ് ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട് തുടങ്ങിയത്. 90.99 രൂപയാണ് 2022 മേയ് 27 നുള്ള നാവ്. 4635.91 രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ എക്‌സ്‌പെന്‍സ് നിരക്ക് 0.85 %മാണ്. കാറ്റഗറി ആവറേജ് 1.15 ശതമാനമാണ്. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഫണ്ട് കമ്പനി ഈടാക്കുന്ന തുകയാണ് എക്‌സ്പെൻസ് നിരക്ക്. ഈ വിഭാഗത്തില്‍ കുറഞ്ഞ എക്‌സ്പെൻസ് നിരക്ക് ആണ് ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ടിന്റേത്. ഇത് നിക്ഷേപകര്‍ക്ക് ഗുണകരമാണ്. 5000 രൂപയാണ് ഒറ്റത്തവണ നിക്ഷേപത്തിന് വേണ്ട ചുരുങ്ങിയ തുക. എസ്‌ഐപി വഴി നിക്ഷേപിക്കാൻ 1,000 രൂപയാണ് ആവശ്യം. നിക്ഷേപിക്കുന്നതിന് മുന്‍പ് അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) , നാവ് എന്നിവ പരിശോധിക്കണം. ഒരു യൂണിറ്റിന്റെ വിലയാണ് നാവല്. നാവ് കുറയുന്ന സമയത്ത് കൂടുതല്‍ യൂണിറ്റ് വാങ്ങാന്‍ സാധിക്കും. റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ 5 സ്റ്റാര്‍ റേറ്റിംഗാണ് ഫണ്ടിന് നല്‍കിയിരിക്കുന്നത്.
മികച്ച ലാഭം
ദീര്‍ഘകാലത്തേക്ക് എസ്‌ഐപി ചെയ്യാൻ ഉദ്യേശിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഫണ്ടാണ് ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട്. ദീര്‍ഘകാല എസ്‌ഐപി ചെയ്യുന്നവര്‍ക്ക മികച്ച ആദായം ഫണ്ട് നൽകി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 0.66 ശതമാനമാണ് എസ്‌ഐപി വഴി ലഭിച്ച ആദായം. 10,000 രൂപ എസ്ഐപി ചെയ്തയാൾക്ക് ലഭിച്ചത് 791.08 രൂപയായിരുന്നു ലാഭം ലഭിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 38.49 ശതമാനം ആദായം ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട് നിക്ഷേപകന് നൽകി. 2020 മേയിൽ നിക്ഷേപം ആരംഭിച്ചയാൾക്ക് നിലവിൽ 92,367.44 രൂപയുടെ ലാഭം ലഭിച്ചു. മൂന്ന് വര്‍ഷത്തില്‍ 56.87 ശതമാനം ആദായം ലഭിച്ചു. ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ടിൽ എസ്ഐപി വഴി മാസം 10,000 നിക്ഷേപിയാൾക്ക് 2,47,42 രൂപയാണ് ലാഭം ലഭിച്ചത്. നിക്ഷേപത്തിന്റെ മൂല്യം 564742 രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് വരർഷത്തില്‍ 60.76 ശതമാനം ആദായം ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട് നല്‍കി. 6 ലക്ഷം നിക്ഷേപിച്ചായാള്‍ക്ക് 3,64,572 രൂപയാണ് ലാഭമായി നല്‍കിയത്.
പോർട്ട്ഫോളിയോ
94.10 ശതമാനം ഇക്വുറ്റികളിലാണ് ഐഡിഎഫ്‌സി സ്റ്റെര്‍ലിംഗ് വാല്യു ഫണ്ട് നിക്ഷേപിച്ചിട്ടുള്ളത്. 3.04 ശതമാനം മറ്റ് സെക്ടറില്‍ നിക്ഷേപിച്ചിട്ടുണ്ട്. 31.07 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലാണ് നിക്ഷേപം. 14.64 ശതമാനം മിഡ് കാപിലും 32.96 ശതമാനം സ്‌കോള്‍ കാപിലും നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കിംഗ്, സ്റ്റീൽ, ഫിനാൻഷ്യൽ, മെറ്റൽ, കെമിക്കൽ, ഓട്ടോ മൊബൈൽ എന്നി സെക്ടറുകളിലാണ് നിക്ഷേപം കൂടുതലുള്ളത്. കമ്പനികളിൽ ഐസിഐസിഐ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിലാണ് നിക്ഷേപം കൂടുതൽ.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications