സമൂഹ മാധ്യമങ്ങളിൽ പലതരം നിക്ഷേപങ്ങളെ പറ്റിയും കാണാം. 1 ലക്ഷമിട്ടാൽ ദിവസവും ആയിരം മുതൽ 3000 രൂപ വരെ നേടാമെന്നതാകും ഇത്തരം നിക്ഷേപങ്ങളുചെ വാഗ്ദാനം. കയ്യിൽ നല്ലൊരു തുക ഉള്ളവർക്ക്, സ്ഥിരമായൊരു വരുമാനം തേടുന്നവരെ ആകർഷിക്കാൻ പറ്റുന്ന വാഗ്ദാനമാണ് ദിവസവും 1,000 രൂപ എന്നത്. ആദ്യം കുറഞ്ഞ തുകയിട്ട് ആദായം കിട്ടി തുടങ്ങിയാൽ കയ്യിലുള്ളത് മുഴുവനും ഇത്തരം നിക്ഷേപങ്ങളിലേക്ക് മാറ്റും. കൂടെ അയൽക്കാർക്കും സുഹൃത്തുക്കൾക്കും അനുഭവമുണ്ടെങ്കിൽ പലരും ഇത്തരം നിക്ഷേപത്തിലേക്കിറങ്ങും. ഇത്തരം വാഗ്ദാനങ്ങൾ തട്ടിപ്പാണോ, എങ്ങനെയാണ് ഇത്രയും മികച്ച ആദായം ലഭിക്കുന്നതെന്നും നോക്കാം.

1 ലക്ഷം ഇട്ടാല്‍ ദിവസം ആയിരം രൂപ ലഭിക്കുമോ? സാധാരണ രാജ്യത്ത് നിയമപരമായ നിക്ഷേപങ്ങളിൽ പണമിട്ടാൽ ഈ ആദായം ലഭിക്കില്ലെന്നതാണ് സത്യം. നിക്ഷേപം നടത്തുന്ന തുകയില്‍ നിന്ന് ലാഭം ഉണ്ടാക്കി ആതിലൊരു ഭാഗം തിരിച്ചു നല്‍കുന്നതാണ് നിയമ പരമായ നിക്ഷേപങ്ങളുടെ ബിസിനസ്. സാധാരണയായി ബാങ്ക്, ഇന്‍ഷൂറന്‍സ്, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ ഫണ്ടുകൾ, ഓഹരികൾ എന്നിവയിൽ നിക്ഷേപിക്കാം. ഇതിൽ നിന്നും പലിശയായും ലാഭ വിഹിതമായോ ആദായം ലഭിക്കും.
Also Read:'പേര് അല്പം പഴയതാണെങ്കിലും ആള് പുലിയാ'; കീശ നിറയ്ക്കും 'ചിട്ടി' ; നേട്ടങ്ങളറിയാം

1 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചാൽ നിലവിലെ സ്ഥിതിയിൽ 6 ശതമാനം പലിശയാണ് ലഭിക്കുക. ഇത് പ്രകാരം പലിശ ഇനത്തിൽ വർഷത്തിൽ 6,000 രൂപ ലഭിക്കും. നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഈ തുക വായ്പ നല്‍കിയുണ്ടാക്കുന്ന ലാഭത്തിൽ നിന്നാണ് ബാങ്ക് പലിശ തിരിച്ചു നൽകുന്നത്. ഇൻഷൂറൻസുകളിൽ പോളിസി ഉടമകളില്‍ നിന്ന് പ്രീമിയം വാങ്ങിക്കുകയുനം മരണപ്പെട്ടാല്‍ അഷ്വേഡ് തുക നോമിനിക്ക് നൽകുകയും ചെയ്യുന്നു. കാലവധിയെത്തിയാല്‍ ബോണസ് അടക്കമുള്ള തുകയും നിക്ഷേപകർക്ക് ലഭിക്കും. ഇനി ചിട്ടിയിലാണെങ്കിൽ മാസ അടയ്ക്കുന്ന ഒരാൾക്ക് വിളിച്ചെടുത്തോ നറുക്കെടുപ്പിലൂടെയോ പണം ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപകരുടെ പണം ഫണ്ട് മാനേജർ കൈകാര്യം ചെയ്യുന്നതാണ് രീതി.
Also Read: പേര് പോലെ പുലി; സ്ഥിര നിക്ഷേപത്തെക്കാൾ പലിശ നേടാം ബോണ്ടുകളിൽ; സുരക്ഷിത നിക്ഷേപം

നിയന്ത്രണം ആർക്ക്
ബാങ്കുകളിലെ ഇടപാട് പൂർണമായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ഇൻഷൂറൻസ് ഇടപാടുകൾക്കായി ഇൻഷൂറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി രാജ്യത്തുണ്ട്. സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയാണ് സേ്റ്റാക്ക് മാര്‍ക്കറ്റ് നിയന്ത്രിക്കുന്നത്. ഇതിനാൽ തന്നെ നിക്ഷേപങ്ങളിൽ പറ്റിക്കപ്പെടുമെന്ന പ്രശ്‌നമില്ല. മാർക്കറ്റ് റിസ്ക് മാത്രമാണ് ഇവിടെയുള്ളത്. ദിവസം ആയിരം രൂപ നൽകുന്ന നിക്ഷേപങ്ങൾ ഏത് അതോറിറ്റിയാണ് നിയന്ത്രിക്കുന്നതെന്ന് ആദ്യം അറിഞ്ഞിരിക്കണം.

1000 രൂപ ലഭിക്കാൻ സാധ്യത എങ്ങനെ
1 ലക്ഷമിട്ടാൽ 250 ദിവസത്തേക്ക് ദിവസം 1,000 രൂപ ലഭിക്കുനെന്നാണ് പ്രഖ്യാപനം. ഇങ്ങനെ ലഭിച്ചാൽ 1.5 ലക്ഷത്തിന്റെ ലാഭം നിക്ഷേപത്തിൽ നിന്ന് ലഭിക്കും. ഇങ്ങനെ ഒരു സാധ്യത മുകളില്‍ പറഞ്ഞ നിയമപരമായ നിക്ഷേപങ്ങളില്‍ സാധിക്കില്ല. മണിചെയിൻ രീതിയിൽ ഇതിനുള്ള സാധ്യത പരിശോധിക്കാം. ഒരാൾക്ക് ദിവസം ഇത്രയും വലിയ ആദായം ലഭിക്കുമ്പോൾ ഇദ്ദേഹത്തിന്റെ വാക്ക് കേട്ടും ഈ ആദായം പ്രതീക്ഷിച്ചും സുഹൃത്തുക്കളും അയൽക്കാരും ചേരും. അവരുടെ ഭാഗമായി നിരവധി പേർ ചേരുന്ന ഒരു കണ്ണിയായി ഇത് പ്രവർത്തിക്കും. ഈ ശ്രേണി പൊളിയുമ്പോഴാണ് പണം നഷ്ടപ്പെടാനുള്ള സാധ്യതയുള്ളത്.

ചേരുന്നത് ഗുണകരമോ
ഈ നിക്ഷേപത്തിൽ നിങ്ങളുടെ പണത്തിന് എവിടെ നിന്നാണ് ഇത്രയും നേട്ടം ലഭിക്കുകയെന്നത് അറിഞ്ഞിരിക്കണം. പലർക്കും എന്താണ് നടക്കുന്നതിനെ പറ്റി വ്യക്തതയുണ്ടായിരിക്കില്ല. നിക്ഷേപത്തെ പറ്റിയുള്ള പരാതി ആരോട് പരാതി പറയുമെന്നതാണ് ചോദ്യം. രാജ്യത്ത് ഇതിനെ നിയന്ത്രിക്കുന്ന ഏത് റെഗുലേറ്ററി സ്ഥാപനമാണുള്ളതെന്ന് അറിഞ്ഞിരിക്കണം. ദിവസമുള്ള നേട്ടങ്ങളിൽ ആകൃഷ്ടമാരായി റിസ്കെടുക്കാൻ തയ്യാറാണെങ്കിൽ ആകെ ആസ്തിയുടെ .5 ശതമാനം ഇത്തരം നിക്ഷേപങ്ങളിലേക്ക് മാറ്റാം. 1 കോടി ആസ്തിയുള്ളയാൾക്ക് 50,000 രൂപ നിക്ഷേപിക്കാം. ഇതിൽ 100 ദിവസമാണ് നിങ്ങൾക്ക് റിസ്കെടുക്കാനുള്ളത്. ശേഷം ലഭിക്കുന്ന തുക ലാഭമായിരിക്കും.