ചെക്കുമായി കളിക്കുമ്പോൾ സൂക്ഷിക്കണം! പണമില്ലെങ്കിൽ ചെക്ക് മടങ്ങും; കാത്തിരിക്കുന്നത് ജയിൽ ശിക്ഷ വരെ

ചെക്ക് മടങ്ങുക അല്ലെങ്കിൽ ചെക്ക് ബൗൺസാവുക. ഇത്തരം വാർത്തകൾ നിരവധിയായി കേട്ടിട്ടുള്ളവരാകും ഭൂരിഭാ​ഗവും. ബിസിനസ് സംബന്ധിയായ കാര്യങ്ങൾക്ക് ചെക്ക് വഴി ഇടപാട് നടത്തുന്നവരാണെങ്കിൽ ചെക്ക് മടങ്ങിയ അനുഭവസ്ഥരുമുണ്ടാകും. ചെറിയ തുകകൾക്ക് ചെക്ക് നൽകുന്നത് പതിവില്ലാത്തതിനാൽ സാധാരണക്കാർക്ക് ചെക്ക് അത്ര പരിചിതമാകണമെന്നില്ല.

അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ചെക്ക് മടങ്ങുന്ന സംഭവങ്ങളാണ് പൊതുവെ കേള്‍ക്കുന്നത്. ഇത് കൂടാതെ പല കാരണങ്ങൾ കൊണ്ടും ചെക്ക് മടങ്ങാം. ചെക്ക് മടങ്ങിയാൽ അതിന് പിന്നാലെ നിയമ നടപടികൾ വരെയുണ്ട്. 2 വർഷത്തിൽ കുറയാത്ത ജയിൽ ശിക്ഷയാണ് ചുരുങ്ങിയ ശിക്ഷ. ഇതിന്റെ വിശദാംശങ്ങൾ നോക്കാം. 

എപ്പോഴൊക്കെ ചെക്ക് മടങ്ങാം

എപ്പോഴൊക്കെ ചെക്ക് മടങ്ങാം

ചെക്ക് എഴുതുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയില്‍ ചെക്ക് ബൗണ്‍സാകും. ചെക്കുമായി എത്തുന്നയാള്‍ക്ക് ബാങ്ക് ചെക്ക് തിരികെ നല്‍കുകയും ബൗണ്‍സ് മെമ്മോയും നല്‍കും ചെയ്യും. ചെക്ക് എഴുതി കഴിഞ്ഞാല്‍ മൂന്ന് മാസത്തിനുള്ളില്‍ പണത്തിനായി സമര്‍പ്പിക്കണം. ഈ സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന ചെക്കുകള്‍ കാലഹരണപ്പെട്ടതാകും. ഇത്തരം ചെക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ അവ മടങ്ങും. 

 ചെക്ക് മടങ്ങാം

ബാങ്കിൽ സമർപ്പിക്കുന്നവ തിരുത്തിയെഴുതിയ ചെക്കുകളാണോയെന്ന് നോക്കണം ചെക്കില്‍ ഡ്രോയറുടെ ഒപ്പ്, ചെക്ക് തുക, മറ്റു വിവരങ്ങള്‍ എന്നിവ തിരുത്തിയെഴുതിയ ചെക്കുകളും മടങ്ങും. ചെക്ക് മടങ്ങാനുള്ള കാരണങ്ങളിലൊന്നാണ് ചെക്ക് നാശമാവുക എന്നത്. രൂപഭേദം വന്നതിനാലോ ചെക്കിലെ വിവരങ്ങള്‍ വ്യക്തമല്ലാത്ത സാഹചക്യരത്തില്‍ ചെക്ക് മടങ്ങും. അക്കത്തിലും അക്ഷരത്തിലും എഴുതി ചെക്ക് തുക വ്യത്യാസപ്പെട്ടാലും ബാങ്കിന്റെ ഡാറ്റയിലുള്ള ചെക്കും ചെക്കിലെ ഒപ്പും വ്യത്യാസപ്പെട്ടിലും ചെക്ക് മടങ്ങാം. 

പിഴയും നടപടികളും

പിഴയും നടപടികളും

ചെക്ക് മടങ്ങിയാൽ ചെക്ക് എഴുതിയാളുടെ ബാങ്ക് അദ്ദേഹത്തിനെതിരെ പിഴ ഈടാക്കും. വായ്പ തിരിച്ചടവിന് നൽകിയ ചെക്ക് ആണ് മടങ്ങിയാല്‍ പിഴയോടൊപ്പം മാസ അടവ് വൈകിയതിനുള്ള പിഴയും അടയ്ക്കണം. ഭവന വായ്പ എഠക്കുമ്പോള്‍ അക്കൗണ്ടിലെ പണമുണ്ടോയെന്ന് നോക്കണം. പ്രൊസസിംഗ് ഫീസിനായി നല്‍കിയ ചെക്ക് മടങ്ങിയാല്‍ വായ്പ റദ്ദാക്കും. ചെക്ക് മടങ്ങുന്നത് ക്രെഡിറ്റ് സ്‌കോറിനെ ​ഗുരുതരമായി ബാധിക്കും. ഭാവിയിലെ വായ്പ ലഭിക്കാനുള്ള സാധ്യതയെയും ബാധിക്കും.

2021 ഓഗസ്റ്റില്‍ വന്ന റിസര്‍വ് ബാങ്ക് നോട്ടീസ് പ്രകാരം ചെക്ക് സൗകര്യം ഉപയോഗിക്കുന്നവര്‍ ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഉറപ്പാക്കണം. അല്ലാത്തപക്ഷം ചെക്ക് ബൗണ്‍സായി ചെക്ക് എഴുതിയായാല്‍ പിഴ നല്‍കേണ്ടിയും വരും. 

നിയമ നടപടികൾ

നിയമ നടപടികൾ

ചെക്കിലെ തിരുത്ത്, ഒപ്പിലെ വ്യത്യാസം, അക്കങ്ങളും അക്ഷരങ്ങളും തമ്മിലുള്ള വ്യത്യാസം എന്നിവ കാരണം ചെക്ക് മടങ്ങിയാല്‍ പുതിയ ചെക്ക് നല്‍കാന്‍ ചെക്ക് എഴുതിയാളോട് ആവശ്യപ്പെടാം. ഡ്രോയര്‍ ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ സിവില്‍ നിയമ നടപടികളെടുക്കാം. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയാൽ 1881ലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം ചെക്ക് ബൗണ്‍സ് നോട്ടീസ് അയക്കേണ്ടത്. സെക്ഷന്‍ 138 പ്രകാരമാണ് ഈ നടപടി.

ചെക്കിലെ തുകയുടെ ഇരട്ടിയോ രണ്ട് വര്‍ഷത്തില്‍ കൂടുതലുള്ള ജയില്‍ ശിക്ഷയോ ആണ് ചെക്ക് മടങ്ങിയാലുള്ള ശിക്ഷ. ചില സാഹചര്യത്തില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷയും ലഭിക്കാം. മറ്റു കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ ചെക്ക് ബൗണ്‍സ് നോട്ടസ് അയക്കാന്‍ സാധിക്കില്ല. സംഭാവനയായോ സമ്മാനമായോ ലഭിച്ച ചെക്ക് ബൗണ്‍സായാൽ നിയമ നടപടി സ്വീകരിക്കാൻ സാധിക്കില്ല.

നിയമ നടപടി

നിയമ നടപടി

അക്കൗണ്ടില്‍ തുകയില്ലാതെ ചെക്ക് മടങ്ങിയാല്‍ ആദ്യ നടപടിയായി ചെക്ക് ബൗണ്‍സ് നോട്ടീസ് നല്‍കണം. ബാങ്കില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിന് 30 ദിവസത്തിനുള്ളില്‍ ബൗണ്‍സ് നോട്ടീസ് നല്‍കണം. ഇതിന് ശേഷം ഡ്രോയര്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കണം. ഈ സമയത്തും തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ നിയമ നടപടി സ്വീകരിക്കാം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കീഴിലാണ് പരാതി നൽകേണ്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X