വിരമിക്കല്‍ കാലമെന്നത് കയ്യില്‍ നല്ല സമ്പാദ്യം ഉണ്ടാകേണ്ട കാലമാണ്. വിരമിക്കല്‍ കാലത്തിന് ശേഷമുള്ള ആരോഗ്യ ചെലവുകള്‍ പ്രധാനമാണ്. മാസ വരുമാനം നിലയ്ക്കുന്ന കാലത്ത് വര്‍ധിച്ചു വരുന്ന ചെലവുകള്‍ക്ക് ആവശ്യമായ തുക കരുതേണ്ടുണ്ട്. എത്ര തുക ആവശ്യം വരുമെന്ന ചോദ്യം ഉയരാമെങ്കിലും ഇത് ഓരോരുത്തരുടെയും ചെലവ് വ്യത്യാസമായിരിക്കും. എന്നാല്‍ ഓരോരുത്തര്‍ക്കും ആവശ്യമായ തുക കണ്ടെത്താനുള്ള ഒറ്റ മാര്‍ഗം നിക്ഷേപം തന്നെയാണ്. ഏത് പ്രായക്കാരായാലും മാന്യമായൊരു തുക കണ്ടെത്താന്‍ എങ്ങനെ നിക്ഷേപിക്കണമെന്ന് നോക്കാം.
30 വയസിന് താഴെ
നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് വിരമിക്കല്‍ കാലത്തേക്കുള്ള ഫണ്ട് കണ്ടെത്തല്‍ എളുപ്പമാക്കി മാറ്റുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ അധികം സാമ്പത്തിക ഉത്തരവാദിത്വങ്ങളില്ലാത്തവരാകും മിക്കവരും. ഇതിനാല്‍ ഉയര്‍ന്ന റിസ്കുള്ള നിക്ഷേപങ്ങള്‍ കിരഞ്ഞെടുക്കാം. കൂടുതല്‍ കാലം മുന്നില്‍ ലഭിക്കുന്നതിനാലും വലിയ ആദായം ചെറിയ തുകയുടെ നിക്ഷേത്തിലൂടെ ലഭിക്കും.
ഉദാഹരണമായി 25 വയസുള്ളൊരാള്‍ 1 കോടി രൂപ ലക്ഷ്യം വെച്ച് നിക്ഷേപിക്കുമ്പോള്‍ മുന്നില്‍ 35 വര്‍ഷമുണ്ട്. 12 ശതമാനം ആദായം ലഭിക്കുന്നൊരു നിക്ഷേപത്തില്‍ മാസത്തില്‍ 1.550 രൂപ നിക്ഷേപിച്ചാല്‍ 35 വര്‍ഷം കൊണ്ട് 1 കോടി രൂപ ലഭിക്കും.
ഇതിന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ എസ്ഐപി നിക്ഷേപം തന്നെയാണ് അനുയോജ്യം. 1000 രൂപ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കണം. 500 രൂപ വീതം ലാര്‍ജ് കാപ്, മിഡ് കാപ് ഫണ്ടുകളിലേക്ക് മാറ്റാം. ബാക്കി വരുന്ന 550 രൂപ ഡെബ്റ്റ് ഫണ്ടിലേക്കും മാറ്റാം. പ്രായം കൂടുന്നതിന് അനുസരിച്ച് റിസ്ക് കിറയ്ക്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഇക്വിറ്റിയിലെ വിഹിതം ഡെബ്റ്റ് ഫണ്ടിലേക്ക് മാറ്റാം.
30 വയസ് മുതല്‍ 45 വയസ് വരെ
പൊതുവെ ജീവിതം ഒരു കരയ്ക്കടുപ്പിക്കുന്ന പ്രായമാണിത്. സ്ഥിരമായൊരു ജോലിയും കൃത്യമായ വരുമാനവും മിക്കവരും കണ്ടെത്തിയിട്ടുണ്ടാകും. കുടുംബം കുട്ടികള്‍ എന്നിങ്ങനെയായി സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ കൂടുതലാകും ഈ പ്രായത്തില്‍. നേരത്തെ നിക്ഷേപം ആരംഭിക്കാത്തൊരാളാണെങ്കില് 35 വയസില്‍ നിക്ഷേപം തുടങ്ങുമ്പോള്‍ മുന്നില്‍ 25 വര്‍ഷമുണ്ട്.
റിസ്കെടുക്കാനുള്ള ശേഷി കുറയുന്ന പ്രായത്തില്‍ 10 ശതമാനം ആദായം ലഭിക്കുന്ന നിക്ഷേപം തിരഞ്ഞെടുത്താല്‍ 25 വര്‍ഷത്തേക്ക് മാസം 7,500 രൂപ നിക്ഷേപിച്ചാല്‍ 1 കോടിയെന്ന ലക്ഷ്യം താണ്ടാം. 50 ശതമാനം വീതം ഇക്വിറ്റിയില്‍ ലാര്‍ജ് കാപ്, സ്മോള്‍ കാപ് എന്നിവയില്‍ എസ്ഐപി ചെയ്യാം. ബാക്കി 50 ശതമാനം ഡെബ്റ്റ് ഫണ്ടുകളില്‍ എസ്ഐപി വഴി നിക്ഷേപിക്കാം.
45 നും 55 നും ഇടയില്‍ പ്രായം
പ്രായം കൂടുന്നതിന് അനുസരിച്ച് വിരമിക്കലിനോട് അടുത്തെത്തുന്നു എന്ന യാഥാര്‍ഥ്യം മനസിലാക്കണം. 45 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ളൊരാള്ക്ക് അധികം റിസ്കെടുക്കുന്നതിന് താല്പര്യപ്പെടില്ല. ഇവര്‍ക്ക് 8 ശതമാനം ആദായം പ്രതീക്ഷിക്കുന്ന നിക്ഷേപങ്ങള്‍ അനുയോജ്യമാകും. 50 വയസുള്ളൊരാളെ ഉദാഹരണമായെടുത്താല്‍ 10 വര്‍ഷമാണ് മുന്നിലുള്ളത്.
ഈ പ്രായക്കാര്‍ക്ക് 1 കോടിയിലെത്താന്‍ 54,000 രൂപ മാസത്തില്‍ നിക്ഷേപിക്കണം. 45 നും 55നും ഇടയില്‍ പ്രായമുള്ളൊരാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലും 8 ശതമാനം ആദായം ലഭിക്കുന്ന ഡെബ്റ്റ് ഫണ്ടുകളിലും നിക്ഷേപിക്കാവുന്നതാണ്.
വലിയൊരു തുകയുടെ ലക്ഷ്യത്തിലേക്ക് നിക്ഷേപിക്കുമ്പോള്‍ ചിട്ടിയായി നിക്ഷേപിക്കണം. ഇതിനൊപ്പം ചെലവുകളെ നിയന്ത്രിക്കാനും പണപ്പെരുപ്പ ഭീഷണിയെ മറികടക്കാനും ശ്രമിക്കണം. ഇതോടൊപ്പം നിക്ഷേപം കൃത്യമായി പിന്തുടരുക അത്യാവശ്യമാണ്. പ്രായത്തിന് അനുസരിച്ച് നിക്ഷേപങ്ങള്‍ മാറ്റി പരീക്ഷിക്കാവുന്നതാണ്. സ്വര്‍ണം, ലഘു സമ്പാദ്യ പദ്ധതികള്‍, ഓഹരി നിക്ഷേപം, ഇന്‍ഡെക്സ് ഫണ്ട് എന്നിവ ഇത്തരത്തില്‍ തിരഞ്ഞെടുക്കാവുന്നവയാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications