നിക്ഷേപകരെ വഴി തെറ്റിക്കുന്ന 7 ധാരണകൾ; പൂർണമായും ഒഴിവാക്കേണ്ടവ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി തട്ടിപ്പാണ് എന്നത് പലരും കേട്ടിട്ടുണ്ടാകും. കയ്യിലെ പണം കളയാനാണ് ഓഹരി വിപണി എന്നൊക്കെയാകും പലരുടെയും ധാരണ. ഇത് ശരിയാണോ , തെറ്റാണോ എന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പൊതുവായി കാണുന്ന ഇത്തരത്തിലുള്ള തെറ്റിദ്ധാരണകളാണ് നിക്ഷേപകരെ വഴി തെറ്റിക്കുന്നത്. ഇത്തരത്തിലുള്ള ഏഴെണ്ണമാണ് ചുവടെ കൊടുക്കുന്നത്.  

 

നിക്ഷേപമൊക്കെ പണക്കാർക്ക്

നിക്ഷേപമൊക്കെ പണക്കാർക്ക്

നിക്ഷേപിക്കാനൊക്കെ നീ വളര്‍ന്നോ എന്നുള്ള ചോദ്യം പലരും കേട്ടിട്ടുണ്ടാകും. ഇത്തരം ചോദ്യങ്ങളോട് ചെറു ചിരി മാത്രമാകാം മറുപടി. നിക്ഷേപിക്കാനൊക്കെ കയ്യിൽ നല്ല പണമുള്ളവർക്ക പറ്റിയതാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഭാവിയെ പറ്റി ചിന്തിക്കുന്നവര്‍ക്കുള്ളതാണ് നിക്ഷേപം. കയ്യിലുള്ള തുക എത്ര ചെറുതാണെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാൻ ഇക്കാലത്ത് പറ്റും.

മാസത്തില്‍ 10,000 സമ്പാദിക്കുന്നയാള്‍ക്ക് ആയിരമോ അഞ്ചൂറോ നീക്കിവെയ്ക്കാം. ചെറിയ തുക നീക്കിവെച്ച് നിക്ഷേപിക്കാവുന്ന മ്യൂച്വല്‍ ഫണ്ട്, ആവര്‍ത്തന നിക്ഷേപ രീതികളുണ്ട്. 500 രൂപ മുതല്‍ മ്യൂച്വൽ ഫണ്ടിൽ എസ്‌ഐപി വഴി നിക്ഷേപിക്കാം. ചെറിയ തുകയായി സ്ഥിരമായി നിക്ഷേപിക്കുന്നത് വലിയ നേട്ടത്തിലെത്തിക്കും.

Also Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെAlso Read: വഴിവെട്ടി നൽകിയത് ഓഹരി വിപണി; രാധാകിഷൻ ദമാനി കോടീശ്വരന്മാരുടെ പട്ടികയിലേക്ക് നടന്ന് കയറിയത് ഇങ്ങനെ

എളുപ്പം കോടിപതിയാകാം

എളുപ്പം കോടിപതിയാകാം

മനസിൽ കോടീശ്വരനാകണമെന്ന് ആ​ഗ്രഹിക്കുന്നവരെ തേടിപ്പിടിപ്പിക്കുന്ന തട്ടിപ്പികളുണ്ട്. തുടക്കകാർക്ക് പെട്ടന്ന് സമ്പന്നനാരാകം എന്ന  വാ​ഗ്ദനത്തോടെ ഓണ്‍ലൈന്‍ ലോട്ടറികള്‍ ഡിജിറ്റല്‍ കാലത്ത് സജീവമായിട്ടുണ്ട്. ഇത്തരം നിക്ഷേപങ്ങള്‍ പലതും നിയന്ത്രണ അതോറിറ്റികളില്ലാത്തവയാണ്. മികച്ച നിക്ഷേപങ്ങളിൽ പണം ക്രമീകരിച്ചാണ് സമ്പന്നരാവുന്നത്. ഇതിന് സമയമെടുക്കും. അല്ലാതെയുള്ള എളുപ്പ വഴികൾ തുടക്കത്തിൽ തന്നെ പണം കളയാൻ വഴിവെയ്ക്കും. 

Also Read: പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?Also Read: പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചു; പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

ആദായ നികുതി വലിയ സംഭവമാണ്

ആദായ നികുതി വലിയ സംഭവമാണ്

വരുമാനം ഉയരുന്നതിന് അനുസരിച്ച് ചിലപ്പോള്‍ ആദായ നികുതി അടയ്‌ക്കേണ്ടി വന്നേക്കാം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് ഉണ്ടാക്കുന്ന തരത്തിലാണ് നികുതി പണം ഉപയോഗിക്കുന്നത്. ഇതിനെ പറ്റി അറിവില്ലാത്തതിനാലാണ് പലരും നികുതിയെ ഭയത്തോടെ കാണുന്നുണ്ട്. അടുത്ത കാലത്തായി നിയമങ്ങള്‍ ശക്തമായിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ ഉപയോഗിച്ച് നികുതി അടയ്ക്കാതെ മുങ്ങുന്നവരെ പിടിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. 

Also Read: പകുതി ജീവിച്ചിട്ടും സമ്പാദ്യമൊന്നുമായില്ലേ; 40 കഴിഞ്ഞവർക്കുള്ള 4 പാഠങ്ങൾAlso Read: പകുതി ജീവിച്ചിട്ടും സമ്പാദ്യമൊന്നുമായില്ലേ; 40 കഴിഞ്ഞവർക്കുള്ള 4 പാഠങ്ങൾ

കടം എന്ന വഴിതെറ്റിക്കും

കടം എന്ന വഴിതെറ്റിക്കും

എല്ലാ കടങ്ങളും തെറ്റാണ് എന്നൊരു ചിന്ത പറഞ്ഞു പഠിപ്പിച്ചതാണ്. സീറോ ഇഎംഐയും ബൈ നൗ പേ ലേറ്റർ സൗകര്യങ്ങളും ഉള്ള കാലത്ത് ഇത് സത്യമല്ലെന്ന് പറയേണ്ടി വരും. ഒരു കടമെടുപ്പും അതിന്റെ തിരിച്ചടവും കൃത്യമായ നടപ്പിക്കാന്‍ സാധിച്ചാൽ അത് സാമ്പത്തികമായി ഗുണമാണ്. എന്നാല്‍ പുതിയ തലമുറയ്ക്കിടയില്‍ ലൈഫ് സൈറ്റല്‍ കടമെടുപ്പ് കൂടിവരുന്നായി റിപ്പോർട്ടുണ്ട്. ഷോപ്പിം​ഗിനും ഔട്ടിം​ഗിനുമുള്ള ചെലവുകൾക്ക് ഉപയോ​ഗിക്കുന്നവ. ഇത്തരം കടങ്ങള്‍ക്ക് വലിയ തിരിച്ചടവ് ഉണ്ടാകും. ഇതിനാൽ കടക്കെണിയില്‍ വീഴാതെ നോക്കണം.

ഓഹരി വിപണിയിലൊന്നും നിക്ഷേപിക്കരുത്

ഓഹരി വിപണിയിലൊന്നും നിക്ഷേപിക്കരുത്

ഓഹരി വിപണി സുരക്ഷിതമല്ല പണം നഷ്ടപ്പെടുമെന്നാണ് പലരുടെയും ധാരണ. വിപണിയെ പറ്റി കൃത്യമായ ധാരണിയില്ലാതെ പണം നിക്ഷേപിച്ച് പണം നഷ്ടപ്പെട്ടവര്‍ ധാരളമുണ്ട്. ഇതിനാലാണ് ഇത്തരമൊരു സംസാരം പൊതുവിലുള്ളത്. നിക്ഷേപിച്ചയാൾക്ക് മാർക്കറ്റിനെ പറ്റി അറിവില്ലാത്തതാണ് പണം നഷ്ടപ്പെടാനുള്ള കാരണം. ദീര്‍ഘകാല നിക്ഷേപത്തിന് മികച്ച മാർ​ഗമാണ് ഓഹരി വിപണി. പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപമെന്ന നിലയ്ക്കും ഇത് ഉപയോ​ഗിക്കാം. നേരിട്ട് ഓഹരികളിലേക്ക് പോകാതെ ലാഭം നേടാൻ സാധിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാം.

എന്തിനും ഏതിനും ക്രെഡിറ്റ് കാർഡ്

എന്തിനും ഏതിനും ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ എമര്‍ജന്‍സി ഫണ്ട് വേണ്ട എന്ന ധാരണയുള്ളവരുണ്ട്. ജോലി നഷ്ടപ്പെടുന്നൊരു അവസ്ഥയില്‍ ഭവന വായ്പയുടെ ഇഎംഐ അടയ്ക്കാൻ എങ്ങനെയണ് ക്രെ‍ഡിറ്റ് കാർഡ് വഴി സാധിക്കുക എന്നതാണ് ചോദ്യം. കാര്‍ റിപ്പയറിം​ഗ് പോലുള്ള ആവശ്യങ്ങളുടെ ബില്ലട്യ്ക്കാനും ക്രെഡിറ്റ് കാർഡ് വഴി സാധിക്കില്ല. ഇതിനാൽ എമര്‍ജന്‍സി ഫണ്ട് അത്യാവശ്യമാണ്. 6-9 മാസത്തെ ചെലവുകളുടെ തുകയായി ഇത് കരുതണം.

വീട് എന്ന അത്യാവശ്യം

വീട് എന്ന അത്യാവശ്യം

പുതുതായരു വീട് വെയ്ക്കുന്നില്ലേ എന്നത് നാട്ടിലെ പ്രധാന ചോദ്യമാണ്. ഇതിനാൽ തന്നെ വീടെന്നത് പലരുടെയും സ്വപ്‌ന സാക്ഷാത്കാരമാണ്. പുതിയ കാലത്ത് ജോലിക്കായി പല സ്ഥലങ്ങിലേക്ക് മാറേണ്ട ഘട്ടത്തില്‍ വീടിനായി നിക്ഷേപിക്കുന്നത് ഗുണകരമാവില്ല. ഇത്തരക്കാര്‍ക്ക് വാടക വീട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വീട്ട് വാടക അടയ്ക്കുന്നതിനെ പറ്റിയോ വീട് അറ്റകുറ്റപണികളെ പറ്റിയോ ചിന്തിക്കേണ്ടതില്ലെന്നതും നേട്ടമാണ്.

Read more about: investment
English summary

If You Are Starting Investment Avoid These 7 Money Myths That's Badly Effects You

If You Are Starting Investment Avoid These 7 Money Myths That's Badly Effects You
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X